5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plus One Admission: പ്ലസ്‌വൺ പ്രവേശനം: സപ്ലിമെൻ്ററി അലോട്‌മെൻ്റ് സീറ്റുനില ജൂലൈ രണ്ടിന്

Plus One Allotment: സീറ്റൊഴിവുള്ള വിഷയത്തിലേക്ക് മാത്രമേ ഓപ്ഷൻ നൽകാനാകൂ. ഇതുവരെ അപേക്ഷിക്കാത്തവർക്കും സേ പരീക്ഷ ജയിച്ചവർക്കും പുതിയ അപേക്ഷ നൽകാനാവും. സ്‌പോർട്‌സ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശനം എന്നിവ തിങ്കളാഴ്ച പൂർത്തിയാകും.

Plus One Admission: പ്ലസ്‌വൺ പ്രവേശനം: സപ്ലിമെൻ്ററി അലോട്‌മെൻ്റ് സീറ്റുനില ജൂലൈ രണ്ടിന്
Plus One Admission.
neethu-vijayan
Neethu Vijayan | Published: 30 Jun 2024 15:16 PM

പ്ലസ്‌വൺ പ്രവേശനത്തിനുള്ള (Plus One Admission) സപ്ലിമെൻ്ററി അലോട്‌മെൻ്റ്  (supplementary allotment) ഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. ആദ്യപടിയായി ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ ചൊവ്വാഴ്ച ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. നേരത്തേ അപേക്ഷിച്ചവരിൽ അലോട്‌മെൻ്റ് ലഭിക്കാത്തവർ സീറ്റുനില പരിശോധിച്ച ശേഷം പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കേണ്ടതാണ്.

സീറ്റൊഴിവുള്ള വിഷയത്തിലേക്ക് മാത്രമേ ഓപ്ഷൻ നൽകാനാകൂ. ഇതുവരെ അപേക്ഷിക്കാത്തവർക്കും സേ പരീക്ഷ ജയിച്ചവർക്കും പുതിയ അപേക്ഷ നൽകാനാവും. സ്‌പോർട്‌സ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശനം എന്നിവ തിങ്കളാഴ്ച പൂർത്തിയാകും. ഈ വിഭാഗങ്ങളിൽ മിച്ചമുള്ള സീറ്റുകൾ പൊതുമെറിറ്റിലേക്കു മാറ്റും. ഇതും മുഖ്യഘട്ടത്തിലെ മൂന്നാം അലോട്‌മെന്റ് പ്രവേശനത്തിനുശേഷം മിച്ചമുള്ള സീറ്റും ചേർത്താണ് സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുക.

ALSO READ: ഒടുവിൽ സർക്കാർ സമ്മതിച്ചു, പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക ബാച്ച് അനുവദിക്കും

മെറിറ്റിൽ 41,222 സീറ്റാണ് മിച്ചമുള്ളത്. രണ്ടാം അലോട്‌മെന്റിനുശേഷം സ്‌പോർട്‌സ് ക്വാട്ടയിൽ 3,172 സീറ്റും മിച്ചമുണ്ട്. മാനേജ്‌മെന്റ്, കമ്യൂണിറ്റി മെറിറ്റുകളിലെ അയ്യായിരത്തോളം സീറ്റെങ്കിലും പൊതുമെറിറ്റിലേക്ക് ലഭിക്കുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിൽ അരലക്ഷത്തോളം സീറ്റ് സപ്ലിമെന്ററി അലോട്‌മെന്റിനുണ്ടാകും. ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശനം ജൂലൈ 31ന് അവസാനിക്കും. അവസാന സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരം അന്നു വൈകിട്ട് അഞ്ചുവരെ സ്‌കൂളിൽ ചേരാനാകും.

പ്ലസ് വൺ സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് സർക്കാർ മലപ്പുറത്ത് താൽക്കാലിക ബാച്ച് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് സീറ്റ് ക്ഷാമമില്ല എന്ന് മന്ത്രി നടത്തിയ പ്രസ്ഥാവനയുടെ ചുവടുപിടിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചകളിലാണ് തീരുമാനം ഉണ്ടായത്. 15 വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിജ് കോഴ്‌സ് നൽകി വിടവ് നികത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. മലപ്പുറം ജില്ലയിൽ ഐ ടി ഐ കോഴ്‌സുകളിലും അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലും സീറ്റുകളിൽ ഇനിയും ഒഴിവുണ്ടെന്നാണ് വിവരം. താൽപര്യമുള്ളവർക്ക് മറ്റു കോഴ്‌സുകളിലും പ്രവേശനം നേടാമെന്നും മന്ത്രി പറഞ്ഞിരുന്നു.