Kerala State Youth Festival 2024 : കായികമേള ഇത്തവണ ഒളിമ്പിക്സ് മാതൃകയിൽ ; സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ
School state Youth Festival : സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ നടത്തുമെന്നാണ് വിവരം. അതായത് അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കും. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. എറണാകുളത്തു വച്ചായിരിക്കും കായിക മേള നടത്തുക. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്നതിനിടെയാണ് മന്ത്രി ഈ വിവരങ്ങൾ പുറത്തു വിട്ടത്.
ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളാണ് കായികമേള നടക്കുക എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പുതുക്കിയ മാന്വൽ അനുസരിച്ചാകണം ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നടത്തേണ്ടത് എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ ഇത്തവണ അത്തരത്തിൽ ഒരു കലാരൂപം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിവരമുണ്ട്.
ALSO READ : പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ നടത്തുമെന്നാണ് വിവരം. അതായത് അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കും. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷത്തിൽ ഒരിക്കൽ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുകയും അതല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും നടത്താനാണ് തീരുമാനം .
ടി.ടി.ഐ., പി.പി.ടി.ടി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്റ്റംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിലും കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ, ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചുമായിരിക്കും നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.