5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

State Merit Scholarship: ഈ 1050- പേരിൽ നിങ്ങളുണ്ടോ ? സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പട്ടിക പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം

tate Merit Scholarship 2024- 25: പ്ലസ്ടു പരീക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനായി വരുമാന പരിധി നിശ്ചയിച്ചിരുന്നില്ല. 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചിരുന്നു.

State Merit Scholarship: ഈ 1050- പേരിൽ നിങ്ങളുണ്ടോ ? സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പട്ടിക പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം
Representational Image (Image Credit: warodom changyencham/Moment/Getty Images)
athira-ajithkumar
Athira CA | Published: 16 Dec 2024 09:03 AM

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായവരുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പാണ് അർഹരായ വിദ്യാർത്ഥികളുടെ താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിലൂടെ അർഹരാണോ എന്ന് പരിശോധിക്കാം. 97.25 ശതമാനവും (പ്ലസ്ടുവിന് 1167ഉം CBSE-ക്ക് 488 ഉം അതിൽ അധികവും മാർക്ക്) അതിൽ കൂടുതലും മാർക്ക് നേടിയ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. കണക്കുകൾ പ്രകാരം 1050 വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായിരിക്കുന്നത്.

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ അർഹത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അപേക്ഷ സമർപ്പിച്ച വേളയിൽ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പാക്കണം. പരാതി, തെറ്റു തിരുത്തൽ എന്നിവയ്ക്ക് statemeritscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അല്ലെങ്കിൽ 944678030 എന്ന ഫോൺ നമ്പറിലോ ജനുവരി 4 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെടണം.

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും മ്യൂസിക്, സംസ്‌കൃത കോളേജുകളിലും 2024-25 അധ്യയനവർഷം ഒന്നാം വർഷ ബിരുദ പ്രവേശനം ലഭിച്ചവരിൽ നിന്നാണ് സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരുന്നത്. ഒരു വർഷം 10000 രൂപയാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കുക. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഡി​ഗ്രി മുതൽ ബിരുദാനന്തര ബിരുദം വരെയാണ് സ്കോളർഷിപ്പ് ലഭിക്കുക.

ALSO READ: സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയ്ക്ക് ഇനിയും അപേക്ഷിച്ചില്ലേ? വൈകേണ്ട ഇന്ന് തന്നെ അപേക്ഷിക്കാം

പ്ലസ്ടു പരീക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനായി വരുമാന പരിധി നിശ്ചയിച്ചിരുന്നില്ല. 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചിരുന്നു. 85 ശതമാനമോ അതിലധികമോ മാർക്കുള്ള ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളെയും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിനായി പരി​ഗണിച്ചിരുന്നു.

അതേസ‌മയം, എൽഐസി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള 22നും ഒറ്റമകൾ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 23-നും അവസാനിക്കും.

എൽഐസി സ്കോളർഷിപ്പ്

എൽഐസി സുവർണ ജൂബിലി സ്കോളർഷിപ്പിനായി ഈ മാസം 22 വരെ ഓൺലെെനായി അപേക്ഷ നൽകാം. ബിരുദ, ഡിപ്ലോമ പഠനത്തിന് ഒരു വർഷം 20,000 രൂപയും ബിടെക് , ബി ആർക്ക് മുതലായ കോഴ്സുകൾക്ക് 30,000 രൂപയും എംബിബിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകൾക്ക് 40,000 രൂപയും ലഭിക്കും. licindia.in/web/guest/golden-jubilee- foundation എന്ന വെബ്സെെറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒറ്റമകൾ സ്കോളർഷിപ്പ്
സിബിഎസ്ഇ ഒറ്റമകൾ സ്കോളർഷിപ്പിനായി ഈ മാസം 23 വരെ അപേക്ഷിക്കാം. 2024-ൽ 10-ാം ക്ലാസ് ജയിച്ചവരുടെ അപേക്ഷയും 2023-ൽ ജയിച്ചവരുടെ പുതുക്കൽ അപേക്ഷയും പരി​ഗണിക്കും. cbse.gov.in/cbsenew/scholar.html എന്നീ വെബ്സെറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്.

Latest News