SSLC Result 2024 : എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ ഗ്രേസ് മാർക്കിൽ അടിമുടി മാറ്റം; ഈ വിദ്യാർഥികൾക്ക് ബോണസ് പോയിൻ്റ് ലഭിക്കില്ല
SSLC Result 2024 Updates : ഗ്രേസ് ലഭിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിനായി ബോണസ് പോയിൻ്റ് ലഭിക്കില്ലയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിൽ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. കൂടാതെ രാജ്യാന്തരം, ദേശീയം, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വിദ്യാഭ്യാസ് ഏകീകരിക്കുകയും ചെയ്തു. മൂന്ന് മുതൽ 100 മാർക്ക് വരെയാണ് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കായി നൽകാൻ തീരുമാനമായിരിക്കുന്നത്. അതേസമയം ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശന സമയത്ത് ബോണസ് പോയിൻ്റ് ലഭിക്കില്ല.
പുതിയ ഉത്തരവ് പ്രകാരം എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് പാഠ്യേതര മികവുകൾക്ക് ഗ്രേസ് മാർക്ക് മാത്രമെ ലഭിക്കൂ. ഇനി ബോണസ് പോയിൻ്റ് ഉണ്ടാകില്ല. അതിനാൽ എസ്എസ്എൽസിക്ക് ശേഷം ഹയർ സെക്കൻഡറി പ്രവേശനം സമയത്ത് ബോണസ് പോയിൻ്റ് ലഭിക്കില്ല. നേരത്തെ എസ്എസ്എൽസി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും ഹയർ സക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിൻ്റും നൽകിയിരുന്നു.
കൂടാതെ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വിദ്യാഭ്യാസ് വകുപ്പ് ഏകീകരിക്കുകയും ചെയ്തു. കായിക മത്സരങ്ങളിലും കലോത്സവത്തിലും മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് മൂന്ന് മുതൽ 100 മാർക്ക് വരെയാണ് ഗ്രേസ് മാർക്ക് നൽകുന്നത്. രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് ഏറ്റവും ഉയർന്ന മാർക്കായ 100 മാർക്ക് ലഭിക്കുന്നത്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 20, ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക് 50 ഗ്രേസ് മാർക്കാണ് ലഭിക്കുക.
എട്ട്, ഒമ്പത് ക്ലാസിലെ പാഠ്യേതര നേട്ടങ്ങൾ പത്താം ക്ലാസിൽ ഇനി മുതൽ പരിഗണിക്കാനാകും. എട്ടാം ക്ലാസിലെ മെറിറ്റ് വെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പത്, പത്ത് ക്ലാസിൽ ജില്ലതലത്തിൽ മത്സരിച്ചതിൻ്റെ സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ഒമ്പതിലെ മെറ്റിനാണ് അപേക്ഷിക്കുന്നതെങ്കിൽ പത്താം ക്ലാസിൽ ജില്ലതലത്തിൽ മത്സരിച്ചതിൻ്റെ സർട്ടിഫിക്കേറ്റ് ഹാജരാക്കണം.
പുതുക്കിയ ഗ്രേസ് മാർക്ക് ഇങ്ങനെയാണ്
കായിക മേളകൾ
രാജ്യാന്തര തലം
ഒന്നാം സ്ഥാനം – 100 മാർക്ക്
രണ്ടാം സ്ഥാനം – 90 മാർക്ക്
മൂന്നാം സ്ഥാനം – 80 മാർക്ക്
പങ്കെടുക്കുന്നവർക്ക് – 75 മാർക്ക്
ദേശീയ തലം
ഒന്നാം സ്ഥാനം – 50 മാർക്ക്
രണ്ടാം സ്ഥാനം – 40 മാർക്ക്
മൂന്നാം സ്ഥാനം – 30 മാർക്ക്
പങ്കെടുക്കുന്നവർക്ക് – 25 മാർക്ക്
സംസ്ഥാന തലം
ഒന്നാം സ്ഥാനം – 20 മാർക്ക്
രണ്ടാം സ്ഥാനം – 17 മാർക്ക്
മൂന്നാം സ്ഥാനം – 14 മാർക്ക്
കാലോത്സവം കായികമേള
സംസ്ഥാന തലം
എ ഗ്രേഡ് – 20 മാർക്ക്
ബി ഗ്രേഡ് – 15 മാർക്ക്
സി ഗ്രേഡ് – 10 മാർക്ക്
ഒന്നാം സ്ഥാനം – 20 മാർക്ക്
രണ്ടാം സ്ഥാനം – 17 മാർക്ക്
മൂന്നാം സ്ഥാനം – 14 മാർക്ക്
മെയ് 20നാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക. പ്ലസ് ടു ഫലം മേയ് മാസത്തിൻ്റെ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. മാർച്ച് ഒന്ന് മുതൽ 26 വരെയാണ് വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി, ഹയർ സക്കൻഡറി പൊതുപരീക്ഷ സംഘടിപ്പിച്ചത്