5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

SSC Recruitment 2024: കേന്ദ്ര സര്‍വീസില്‍ 2006 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍

SSC Stenographer Recruitment 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്‌റ്റെനോഗ്രാഫർ 2024 തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 2006 ഒഴിവുകളാണുള്ളത്. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത

SSC Recruitment 2024: കേന്ദ്ര സര്‍വീസില്‍ 2006 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍
Represental Image (Image Courtesy: Pinterest)
Follow Us
nandha-das
Nandha Das | Published: 03 Aug 2024 18:51 PM

എസ്.എസ്.സി സ്‌റ്റെനോഗ്രാഫർ 2024 ഗ്രേഡ് സി, ഗ്രേഡ് ഡി തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആണ് സ്റ്റെനോഗ്രാഫർമാരെ തിരഞ്ഞെടുക്കുന്നത്. 2006 ഒഴിവുകൾ ആണുള്ളത്. ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കും പരീക്ഷ. എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ssc.gov.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിൽ ആണ് നടത്തുക. 200 മാർക്ക് പരീക്ഷക്ക് 2 മണിക്കൂറാണ് പരീക്ഷ സമയം. ഇംഗ്ലീഷ് ആൻഡ് ലാംഗ്വേജ് കോംപ്രിഹെൻഷൻ, ജനറൽ അവയർനെസ്സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പരീക്ഷയെ തരം തിരിച്ചിരിക്കുന്നു. ഓരോ തെറ്റായ ഉത്തരത്തിനും 0.25 നെഗറ്റീവ് മാർകിങ്‌ ഉണ്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്.

യോഗ്യത

അംഗീകൃത ബോർഡ്/സർവ്വകലാശകളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യം. 17/08/2024ന് മുൻപായി യോഗ്യത നേടിയതായിരിക്കണം.

പ്രായപരിധി

ഗ്രേഡ് സി: 18 മുതൽ 30 വയസ്സ് വരെ. (1994 ഓഗസ്റ്റ് 2ന് മുൻപോ 2006 ഓഗസ്റ്റ് 1ന് ശേഷമോ ജനിച്ചവരാവരുത്)
ഗ്രേഡ് ഡി: 18 മുതൽ 27 വയസ്സ് വരെ ( 1997 ഓഗസ്റ്റ് 2 ന് മുൻപോ 2006 ഓഗസ്റ്റ് 1ന് ശേഷമോ ജനിച്ചവരാവരുത്)

എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

പരീക്ഷ ഫീസ്

100 രൂപയാണ് പരീക്ഷ ഫീസ്. ഓഗസ്റ്റ് 18 വരെ ഓൺലൈൻ ആയി ഫീസ് അടക്കാം.
വനിതകൾക്കും, എസ്-സി, എസ്-ടി വിഭാഗക്കാർക്കും, ഭിന്നശേഷിക്കാർക്കും, വിമുക്തഭടന്മാർക്കും ഫീസ് ഇല്ല.

പരീക്ഷ കേന്ദ്രങ്ങൾ

കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് പരീക്ഷ കേന്ദ്രങ്ങൾ ഉള്ളത്.

READ MORE: ഇഗ്നോ പ്രവേശനം; ജൂലൈ 2024 സെഷനിലേക്കുള്ള അപേക്ഷ തീയതി നീട്ടി

എങ്ങനെ അപേക്ഷിക്കാം

  • ssc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • പുതിയ ഉപയോക്താവ്/ ഇപ്പോൾ രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക.
  • ഓൺലൈൻ രജിസ്‌ട്രേഷൻ ഫോം പരിശോധിച്ച ശേഷം സമർപ്പിക്കുക. അപ്പോൾ ഒരു രജിസ്‌ട്രേഷൻ ഐഡി ലഭിക്കും.
  • ഇനി ലഭിച്ച രജിസ്‌ട്രേഷൻ ഐഡി, ജനനത്തീയതി, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • എസ്.എസ്.സി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ ഫോട്ടോയും, ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • ഫീസ് അടച്ച ശേഷം ഫോമിന്റെ ഒരു കോപ്പി ഭാവി റഫറൻസിനായി സൂക്ഷിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

ഓഗസ്റ്റ് 17 (രാത്രി 11 മണി വരെ)
അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് ഫീ അടച്ചു ഓഗസ്റ്റ് 27, 28 തീയതികളിൽ മാറ്റം വരുത്താം.

Latest News