SSC Junior Engineer Recruitment 2024 : എസ് എസ് സി ജൂനിയർ എഞ്ചിനീയർ റിക്രീട്ട്മെൻ്റ് ; ആദ്യ പേപ്പറിനുള്ള അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു
SSC Junior Engineer (JE) Recruitment 2024 Admit Card : കേരളം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്കുള്ള അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടിരിക്കുന്നത്. ജൂൺ അഞ്ച് മുതൽ ഏഴ് വരെയാണ് പരീക്ഷ
SSC Junior Engineer (JE) Recruitment 2024 Updates : കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ജൂനിൽ എഞ്ചിനീയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു. കേരളം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പരീക്ഷാർഥികൾക്കുള്ള അഡ്മിറ്റ് കാർഡാണ് എസ് എസ് സി പുറത്ത് വിട്ടിരിക്കുന്നത്. ജൂൺ അഞ്ച് മുതൽ ഏഴാം തീയതി വരെയാണ് ജൂനിയർ എഞ്ചീനിയർ പരീക്ഷ.
കേരള-കർണാടക മേഖല, വടക്കൻ മേഖല, വടക്കുപടിഞ്ഞാറൻ ഉപമേഖല, കിഴക്കൻ മേഖല, വടക്കുകിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖല, ദക്ഷിണ മേഖല തുടങ്ങിയ മേഖലയിലെ പരീക്ഷാർഥികളുടെ അഡ്മിറ്റ് കാർഡാണ് എസ് എസ് സി പുറത്ത് വിട്ടിരിക്കുന്നത്. മറ്റ് മേഖലകളിലേക്കുള്ള അഡ്മിറ്റ് ഉടൻ പുറപ്പെടുവിച്ചേക്കും.
ALSO READ : Cds Exam Application 2024: കംബൈയിൻഡ് ഡിഫൻസ് സർവ്വീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം, ഇങ്ങനെ
നിശ്ചിത മേഖലയിൽ രജിസ്റ്റർ എസ് എസ് സി ജെഇ റിക്രൂട്ട്മെൻ്റ് പരീക്ഷാർഥികൾക്ക് തങ്ങളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. രജിസ്ട്രേഷൻ നമ്പരും ജനന തീയതിയും സമർപ്പിച്ച് പരീക്ഷാർഥികൾക്ക് തങ്ങളുടെ എസ് എസ് സിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
1. എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in- ൽ പ്രവേശിക്കുക.
2. ഹോം പേജിൽ തന്നെ ജൂനിയർ എഞ്ചിനീയർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കുന്നതാണ്.
3. അതിൽ ക്ലിക്ക് ചെയ്തതിന് ശേഷം തുറന്ന് വരുന്ന പേജിൽ രജിസ്ട്രേഷൻ നമ്പരും ജനന തീയതി നൽകിയതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4. ശേഷം തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡ് കാണാൻ സാധിക്കുന്നതാണ്.
5. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ്ഔട്ടെടുത്ത കൈയ്യിൽ സൂക്ഷിക്കുക.
അഡ്മിറ്റ് കാർഡ് കൈയ്യിലുള്ളവർക്കെ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കൂ.
ജൂൺ അഞ്ച്, ആറ് , ഏഴ് തീയതികളിലായിട്ടാണ് എസ് എസ് സി ജൂനിയർ എഞ്ചിനീയർ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 1324 പേരുടെ ഒഴിവിലേക്കാണ് എസ് എസ് സി പരീക്ഷ സംഘടിപ്പിക്കുന്നത്.