SSC CGL Tire1: സിജിഎൽ ടയർ 1 പരീക്ഷയുടെ മാർക്ക് പുറത്തുവിട്ടു, പരിശോധിക്കേണ്ട വിധം

SSC CGL Results 2024: എല്ലാ വർഷവും നിരവധി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന ഒഴിവുകൾ കൂടിയാണിത്, നിരവധി പേരാണ് വർഷം തോറും സിജിഎൽ എഴുതുന്നത്

SSC CGL Tire1: സിജിഎൽ ടയർ  1 പരീക്ഷയുടെ മാർക്ക് പുറത്തുവിട്ടു, പരിശോധിക്കേണ്ട വിധം

SSC CGL | Exam Results

Published: 

17 Dec 2024 08:40 AM

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) ടയർ 1 പരീക്ഷയുടെ മാർക്ക് പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ ലോഗിൻ ചെയ്ത് അവരുടെ മാർക്ക് പരിശോധിക്കാം. 2024 ഡിസംബർ 31-ന് വൈകുന്നേരം 6 മണി വരെയാണ് മാർക്ക് ലഭ്യമാകുന്നത്. “ഷോർട്ട്‌ലിസ്റ്റ് ചെയ്തവരുടെയും ഷോർട്ട്‌ലിസ്റ്റ് ചെയ്യാത്തവരുടെയും മാർക്ക് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡിസംബർ 16 മുതൽ ഉദ്യോഗാർഥികൾക്ക് മാർക്ക് പരിശോധിച്ച് തുടങ്ങാം.

പരീക്ഷാ ടൈംലൈൻ

SSC CGL ടയർ 1 ഫലങ്ങൾ 2024 ഡിസംബർ 5-ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024 സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 24 വരെയാണ് ടയർ 1 പരീക്ഷ നടന്നത്, ഇതിൻ്റെ താൽക്കാലിക ഉത്തരസൂചിക 2024 ഒക്ടോബർ 3-ന് പുറത്തിറങ്ങിയിരുന്നു. സിജിഎൽ പരീക്ഷക്ക് ലഭിച്ച മാർക്ക് എങ്ങനെ പരിശോധിക്കാം. ഇതിൻ്റെ ഘട്ടങ്ങൾ എങ്ങനെയെന്ന് നോക്കാം.

പരിശോധിക്കേണ്ട വിധം

1. ആദ്യം SSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ssc.gov.in സന്ദർശിക്കുക

2. ഹോംപേജിൽ ലോഗിൻ ഓപ്ഷൻ തിരഞ്ഞെടുക്കുക

3. രജിസ്റ്റർ ചെയ്ത ഐഡിയും പാസ്‌വേഡും നൽകി, സബ്മിറ്റ് ചെയ്യുക

4. സ്ക്രീനിൽ എത്തിയ നിങ്ങളുടെ SSC CGL ടയർ 1 മാർക്ക് പരിശോധിക്കുക.

5. റഫറൻസിനായി നിങ്ങൾക്ക് പ്രിൻ്റ് ഔട്ട് ഡൗൺലോഡ് ചെയ്ത് എടുക്കാം.

ശ്രദ്ധിക്കേണ്ടത്

ഉദ്യോഗാർത്ഥികൾ അവരുടെ മാർക്ക്, റിക്രൂട്ട്‌മെൻ്റ് പ്രക്രിയയുടെ ഭാവിയിലോ അല്ലെങ്കിൽ മറ്റ് പരീക്ഷകളിലോ ഇത് ആവശ്യമായി വരുമെന്നതിനാൽ ഉദ്യോഗാർത്ഥികൾ സ്‌കോർകാർഡുകൾ പ്രിൻ്റ് ചെയ്യുന്നതാണ് നല്ലത്, . അവരവരുടെ പ്രകടനം വിലയിരുത്തുന്നതിനും ടയർ- II പരീക്ഷയ്ക്ക് ഫലപ്രദമായി തയ്യാറെടുക്കുന്നതിനും മാർക്ക് പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്.

SSC CGL പരീക്ഷ 

ഇന്ത്യയിലെ ഏറ്റവും വലിയ മത്സരാധിഷ്ഠിത റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലൊന്നാണ് കേന്ദ്ര സർക്കാരിൻ്റെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന SSC CGL , എല്ലാ വർഷവും നിരവധി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന ഒഴിവുകൾ കൂടിയാണിത്. വിവിധ സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് സിജിഎൽ വഴി നിയമനം നടക്കുന്നത്.

നാല് ഘട്ടങ്ങളിലായി പരീക്ഷ

നാല് ഘടങ്ങളിലായാണ് എസ്.എസ്.സി സി.ജിഎൽ പരീക്ഷ നടക്കുന്നത്.

ടയർ 1 (പ്രീലിമിനറി )

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ, റീസണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പരീക്ഷയാണിത്

ഓരോ വിഭാഗത്തിനും 25 ചോദ്യങ്ങൾ.

200 മാർക്കുകളാണ് മൊത്തം.

നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്.

ടയർ 2 (മെയിൻ പരീക്ഷ)

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് , സ്റ്റാറ്റിസ്റ്റിക്സ്, ജനറൽ സ്റ്റഡീസ് എന്നിവയുടെ അടങ്ങുന്നതതാണ് മെയിൻ പരീക്ഷ

ടയർ 3 (ഡിസ്ക്രിപ്റ്റീവ് )

എഴുത്ത് പരിശോധനയാണ്  ടയർ-3 പരീക്ഷയുടെ ലക്ഷ്യം (ലേഖനം, കുറിപ്പ് എന്നിവ),

ടയർ 4 (സ്കിൽ ടെസ്റ്റ്/കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്)

ജോലിയുടെ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായ പ്രായോഗിക പരീക്ഷകളായിരിക്കും ഇത്.

നിയമനം ഏതൊക്കെ വകുപ്പിൽ

കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിവിധ മന്ത്രാലയങ്ങളിലേക്കുമായിരിക്കും എസ്എസ്എസി സിജിഎൽ പരീക്ഷ വഴി നിയമനം നടത്തുന്നത്.  ചില പ്രമുഖ വകുപ്പുകൾ ചുവടെ

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്

ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ് എന്നീ  തസ്തികകൾ.

സെൻട്രൽ എക്സൈസ്, കസ്റ്റംസ് ആൻഡ് ജിഎസ്ടി ഡിപ്പാർട്ട്മെന്റ്

എക്സൈസ് ഇൻസ്പെക്ടർ, പ്രിവന്റീവ് ഓഫീസർ, എക്സാമിനർ എന്നിവയിലേക്ക് നിയമനം.

കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)

അസിസ്റ്റന്റ് ഓഡിറ്റർ, അസിസ്റ്റന്റ് അക്കൗണ്ടന്റ് പോലെയുള്ള തസ്തികകൾ.

സെൻട്രൽ സെക്രട്ടറി സർവീസ് (CSS)

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലേക്കുള്ള അസിസ്റ്റന്റ് വിഭാഗം നിയമനങ്ങൾ. ഇത് കൂടാതെ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ,വിവിധ വകുപ്പുകൾ, ട്രൈബ്യൂണലുകൾ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (NIC) തുടങ്ങിയവയിലേക്കും നിയമനങ്ങൾ നടക്കും.

ക്യാന്‍സറിന്റെ സ്‌റ്റേജ് സീറോയെ അറിയാം; കരുതലോടെ ഇരിക്കാം
വനിതാ പ്രീമിയര്‍ ലീഗില്‍ പണം വാരിയവര്‍
സയ്യിദ് മുഷ്താഖ് അലിയില്‍ തിളങ്ങിയവര്‍, 'പ്രോഗസ് കാര്‍ഡ്'
മധുവിധുവിനിടെ കാളിദാസിന് പിറന്നാൾ ആശംസ നേർന്ന് തരിണി