5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SSC CGL Admit Card 2024: സിജിഎൽ അഡ്മിറ്റ് കാർഡ് എത്തി; കൂടുതൽ പരീക്ഷാ വിവരങ്ങൾ അറിയാം..

SSC CGL Admit Card 2024: കർണാടക കേരള മേഖലയ്ക്കായി പരീക്ഷാ കേന്ദ്രവും സ്ഥലവും തീയതിയും സമയവും വെബസൈറ്റിൽ ലഭ്യമാണ്.

SSC CGL Admit Card 2024: സിജിഎൽ അഡ്മിറ്റ് കാർഡ് എത്തി; കൂടുതൽ പരീക്ഷാ വിവരങ്ങൾ അറിയാം..
aswathy-balachandran
Aswathy Balachandran | Published: 29 Aug 2024 14:59 PM

ന്യൂഡൽഹി: ടയർ 1 കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ ( എസ്എസ്‌സി സിജിഎൽ 2024 ) അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രാദേശിക വെബ്‌സൈറ്റുകളിൽ നിന്ന് SSC CGL ടയർ 1 അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ഈ പരീക്ഷ സെപ്റ്റംബർ 9 മുതൽ 26 വരെയാണ് നടത്തുക. പ്രാദേശിക വെബ്‌സൈറ്റുകളുടെ ലിസ്റ്റ് ssc.gov.in, ssc.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

വടക്കൻ മേഖലയുടെ അപേക്ഷാ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. കൂടാതെ കർണാടക കേരള മേഖലയ്ക്കായി പരീക്ഷാ കേന്ദ്രവും സ്ഥലവും തീയതിയും സമയവും വെബസൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് അവരുടെ പരീക്ഷാ തീയതി, സമയം, കേന്ദ്ര വിശദാംശങ്ങൾ എന്നിവ ssckkr.kar.nic.in-ൽ പരിശോധിക്കാം.

പരീക്ഷയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ SSC റീജിയണൽ ഓഫീസുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഇപ്പോൾ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. വിവിധ വകുപ്പുകളിലേക്കുള്ള ജോലിക്കായി വിജ്ഞാപനം നടത്തിയ 17,727 ഒഴിവുകളിലേക്കാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്.

ഹാൾ ടിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • എസ്എസ്സിയുടെ പ്രാദേശിക വെബ്സൈറ്റ് സന്ദർശിക്കുക.
  • വിവരങ്ങൾ സംബന്ധിച്ചുള്ള പട്ടിക ssc.gov.in ൽ നൽകിയിട്ടുണ്ട് അത് നോക്കുക.
  • അഡ്മിറ്റ് കാർഡിന്റെ ടാബ് ഓപ്പൺ ചെയ്യുക.
  • പരീക്ഷയുടെ പേര് അതായത് CGL ടയർ 1 തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
  • അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.

പരീക്ഷാ വിവരങ്ങൾ

ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ തുടങ്ങിയ വിഷയങ്ങൾ ഈ പരീക്ഷയിലുണ്ട്. ഓരോ വിഭാഗത്തിനും 25 ചോദ്യങ്ങൾ ഉണ്ടായിരിക്കും ഉണ്ടാവുക. ഒരു വിഭാഗത്തിന് പരമാവധി 50 മാർക്ക് ലഭിക്കും.

പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ വിഭാഗം എന്നിവ ഒഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭ്യമാണ്. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാർക്ക് നെഗറ്റീവ് മാർക്കായിരിക്കുമെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.