Sports Courses: കായികപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
Sports Courses In India: കേന്ദ്രസര്‍ക്കാര്‍, യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. കോഴ്‌സുകള്‍ ഏതെല്ലാമാണെന്നും അവയുടെ കാലാവധിയും പരിശോധിക്കാം.
കായികമേഖലയില്‍ മികച്ച ഭാവി ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കായിക മേഖലയിലെ ബാച്ചിലര്‍, മാസ്റ്റേഴ്‌സ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായിക മേഖലയിലെ ശാസ്ത്രം, സാങ്കേതിജ്ഞാനം, മാനേജ്‌മെന്റ് പരിശീലനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നാഷണല്‍ സ്‌പോര്‍ട് യൂണിവേഴ്‌സിറ്റിയാണ് ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത്.
കേന്ദ്രസര്‍ക്കാര്‍, യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. കോഴ്‌സുകള്‍ ഏതെല്ലാമാണെന്നും അവയുടെ കാലാവധിയും പരിശോധിക്കാം.
- ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിങ്- നാലുവര്‍ഷം, എട്ട് സെമസ്റ്റര്‍
- ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ്-മൂന്നുവര്‍ഷം, ആറ് സെമസ്റ്റര്‍
അപേക്ഷിക്കാനുള്ള യോഗ്യത
- ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തത്തുല്യപരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് (പട്ടിക/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക്) വാങ്ങിച്ചിരിക്കണം.
- 2024 ജൂലായ് ഒന്നിലേക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 2024 ജൂലായ് ഒന്നിലേക്ക് ബി എസ്‌സിക്ക് 25ഉം ബിപിഇഎസിന് 23 ഉം ആണ്.
ബി എസ്‌സി സ്‌പോര്‍ട്‌സ് കോച്ചിങ് പ്രോഗ്രാം
ആര്‍ച്ചറി, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഫുട്‌ബോള്‍, ഷൂട്ടിങ്, സ്വമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ മേഖലകളിലാണ് പ്രോഗ്രാം ഉള്ളത്.
എന്‍എസ്യു നല്‍കുന്ന സ്‌പോര്‍ട്‌സ് മേഖലകളില്‍ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ അല്ലെങ്കില്‍ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ/ സ്റ്റേറ്റ് അസോസിയേഷനുകള്‍/ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ എന്നിവ സംഘടിപ്പിച്ച മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം.
മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍
- മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ്
- മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ സ്‌പോര്‍ട്‌സ് സൈക്കോളജി
- മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ്
- മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍- എന്‍ട്രി ഓപ്ഷന്‍ രണ്ടുവര്‍ഷത്തെ എംഎസ്‌സി
- എക്‌സിറ്റ് ഓപ്ഷന്‍- പിജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍
എല്ലാ കോഴ്‌സുകളിലും വനികള്‍ക്ക് 30 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. വിവാഹിതരായ വനിതകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ജൂലൈ ഒന്‍പതിനാണ് നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി നടത്തുന്ന എന്‍ട്രന്‍സ് എക്‌സാമിനേഷന്‍. ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, ഗെയിം പ്രൊഫിഷ്യന്‍സി, സ്‌പോര്‍ട് നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍.
www.nsu.ac.in വഴി ജൂണ്‍ 27 വരെ നല്‍കാം. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ കോഴ്‌സിന് അപേക്ഷിക്കാന്‍ പ്രത്യേകം അപേക്ഷകള്‍ നല്‍കണം.