UGC NET June Result 2024: നെറ്റ് ഫലം എപ്പോൾ എത്തും? സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നു

UGC NET June Result 2024 issue : നേരത്തെ, യുജിസി നെറ്റ് ഫലം ഒക്ടോബർ 3 വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കാമെന്നു സൂചന ഉണ്ടായിരുന്നു

UGC NET June Result 2024: നെറ്റ് ഫലം എപ്പോൾ എത്തും? സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നു

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റായ- ugcnet.nta.ac.in- ൽ ലഭ്യമാകും എന്നാണ് വിവരം. ജൂൺ 2024 സെഷനിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് രം​ഗത്ത് വന്നിരുന്നു. ( Image credit: X )

aswathy-balachandran
Published: 

04 Oct 2024 13:35 PM

ന്യൂഡൽഹി: യുജിസി നെറ്റ് ജൂൺ സെഷന്റെ പരീക്ഷാഫലം എത്താത്തതിലുള്ള പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. പരീക്ഷാഫലം എപ്പോഴാണ് പ്രഖ്യാപിക്കുക എന്ന ചോദ്യവുമായി പരീക്ഷാർത്ഥികൾ എക്സിൽ പോസ്റ്റുകളിട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്.

നേരത്തെ, യുജിസി നെറ്റ് ഫലം ഒക്ടോബർ 3 വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കാമെന്നു സൂചന ഉണ്ടായിരുന്നു. എന്നാൽ അതേക്കുറിച്ച് അപ്‌ഡേറ്റുകളൊന്നും ഇല്ലെന്നും ഒരു മുതിർന്ന എൻടിഎ ഉദ്യോഗസ്ഥൻ ന്യൂസ് 9 നോട് പറഞ്ഞു. യുജിസി നെറ്റ് പരീക്ഷയെഴുതിയ ഏകദേശം 9 ലക്ഷത്തോളം വിദ്യാർത്ഥികൾ ഫലം പ്രഖ്യാപിക്കാൻ വൈകിയതിൽ സോഷ്യൽ മീഡിയ ഹാൻഡിൽ ‘എക്‌സ്’ വഴി നിരാശ പ്രകടിപ്പിച്ചു രം​ഗത്തു വന്നിട്ടുണ്ട്.

“യുജിസി നെറ്റ് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പരിഭ്രാന്തിയിലാണ്. ഒരു മാസത്തിലേറെയായി അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല, അവരാരും അതേക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നില്ല. എം.ജഗദേശ് കുമാർ സാർ, എന്തിനാണ് ഇത്രയധികം അവഗണന??” എന്നാണ് പരീക്ഷയിൽ പങ്കെടുത്ത മനീഷ് പാണ്ഡെ, എക്‌സിൽ പോസ്‌റ്റുചെയ്‌തത്.

“എൻടിഎയും യുജിസിയും നടത്തിയ യുജിസി നെറ്റ് ഫലം, ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ പ്രഖ്യാപിക്കൂ, അതിനാൽ ഒക്ടോബർ 8 വരെ കാത്തിരിക്കുക.” എന്നാണ് മറ്റൊരു യുജിസി നെറ്റ് ആസ്പരന്റ് ആയ സങ്കേത് കുമാർ തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ എഴുതിയത്.

യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21, 22, 23 തീയതികളിലാണ് നടത്തിയത്. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴിയാണ് ഫലം പ്രസിദ്ധീകരിക്കുക. അപേക്ഷ നമ്പർ, ജനനത്തീയതി എന്നീ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോ​ഗിച്ച് ഫലമറിയാം. സ്കോർകാർഡ് പിഡിഎഫ് ഡൗൺലോഡ് ചെയ്യുന്നതിന്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ – ugcnet.nta.ac.in സന്ദർശിക്കേണ്ടതുണ്ട്.

 

Related Stories
Kerala PSC Tips: പിഎസ്‌സിയില്‍ അപ്ലോഡ് ചെയ്ത ഫോട്ടോ 10 വര്‍ഷം കഴിഞ്ഞോ? എങ്കില്‍ വേഗം മാറ്റിക്കോ
CMFRI Recruitment: പരീക്ഷയില്ലാതെ ജോലി, 30,000 വരെ ശമ്പളം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
AIIMS Recruitment 2025: റിസര്‍ച്ച്, ടെക്‌നിക്കല്‍, നഴ്‌സിംഗ് മേഖലകളില്‍ ഒഴിവുകള്‍; എയിംസ് ഡല്‍ഹി വിളിക്കുന്നു
Kochi Metro Rail Recruitment 2025: എൻജിനീയറിങ് കഴിഞ്ഞവരാണോ? എങ്കിൽ 1,40,000 വരെ ശമ്പളത്തോടെ ജോലി നേടാം; കൊച്ചി മെട്രോയിൽ അവസരം
CBSE Examination: ഹോളി കാരണം ഹിന്ദി പരീക്ഷ എഴുതാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘പ്ലാന്‍ ബി’യുമായി സിബിഎസ്ഇ
IDBI Bank Recruitment 2025: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം