SIDBI Recruitment: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 99,000 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; അപേക്ഷിക്കേണ്ടതിങ്ങനെ

SIDBI Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 2.

SIDBI Recruitment: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 99,000 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; അപേക്ഷിക്കേണ്ടതിങ്ങനെ

SIDBI (Image Credits: SIDBI Website)

Updated On: 

13 Nov 2024 10:03 AM

ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 72 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 2.

ശമ്പളം

പ്രതിമാസം 44,500 മുതൽ 99,750 വരെയാണ് ശമ്പളം.

ഫീസ്

1,110 രൂപയാണ് അപേക്ഷ ഫീസ്.
എസ്.സി, എസ്.ടി വിഭാഗക്കാർ/ ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് 175 രൂപയാണ് ഫീസ്.

തസ്തിക

1. അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ (ജനറൽ)

  • ഒഴിവുകൾ: 50
  • പ്രായപരിധി: കുറഞ്ഞ പ്രായപരിധി- 21 വയസ്. ഉയർന്ന പ്രായപരിധി- 33 വയസ്.
  • യോഗ്യത: കൊമേഴ്‌സ്/ ഇക്കണോമിക്സ്/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ/ എൻജിനീയറിങ് എന്നിവയിൽ ഏതിലെങ്കിലും 60 ശതമാനം മാർക്കോടെ ബിരുദം.
    അല്ലെങ്കിൽ കമ്പനി സെക്രട്ടറി/ സെർട്ടിഫൈഡ് അക്കൗണ്ടന്റ്/ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്/ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരിക്കണം.
    അല്ലെങ്കിൽ യുജിസി അംഗീകൃത കേന്ദ്ര സർക്കാർ സർവകലാശാല/സ്ഥാപനത്തിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ എംബിഎ/ പിജിഡിഎം.

2. മാനേജർ ഗ്രേഡ് ബി (ജനറൽ)

  • ഒഴിവുകൾ: 10
  • പ്രായപരിധി: കുറഞ്ഞ പ്രായപരിധി- 25 വയസ്. ഉയർന്ന പ്രായപരിധി- 33 വയസ്.
  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം/ തത്തുല്യം അല്ലെങ്കിൽ പ്രൊഫഷണൽ യോഗ്യത.
    അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം/ തത്തുല്യം കുറഞ്ഞത് 55 ശതമാനം മാർക്കോടെ (എല്ലാ സെമെസ്റ്ററുകളും) പാസായിരിക്കണം.

ALSO READ: സിഎ ജനുവരി സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം, പരീക്ഷാ ഷെഡ്യൂൾ ഇങ്ങനെ…

3. മാനേജർ ഗ്രേഡ് ബി (ലീഗൽ)

  • ഒഴിവുകൾ: 06
  • പ്രായപരിധി: കുറഞ്ഞ പ്രായപരിധി- 25 വയസ്. ഉയർന്ന പ്രായപരിധി- 33 വയസ്.
  • യോഗ്യത: യുജിസി അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ (എല്ലാ സെമെസ്റ്ററുകളും) ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ എൻറോൾ ചെയ്തവരായിരിക്കണം.
    നിയമത്തിൽ ബിരുദാനന്തര ബിരുദം/ കൊമ്പനായ സെക്രട്ടറി യോഗ്യത/ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന.

4. മാനേജർ ഗ്രേഡ് ബി (ഐടി)

  • ഒഴിവുകൾ: 06
  • പ്രായപരിധി: കുറഞ്ഞ പ്രായപരിധി- 25 വയസ്. ഉയർന്ന പ്രായപരിധി- 33 വയസ്.
  • യോഗ്യത: യുജിസി അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ്,/ കമ്പ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതിലെങ്കിലും എൻജിനീയറിങ്/ ടെക്നോളജി ബിരുദം.
    എഐ/ എംഎൽ/ ടാറ്റ സയൻസ് അല്ലെങ്കിൽ സി.ഐ.എസ്.എസ്.പി, സി.ഐ.എസ്.എം, സി.ഇ.എച്ച് അല്ലെങ്കിൽ ഐടിഐഎൽ ഫൗണ്ടേഷൻ സാക്ഷ്യപ്പെടുത്തിയ ഐടി സർവീസ് മാനേജ്‌മന്റ് സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് മുൻഗണന.

എങ്ങനെ അപേക്ഷിക്കാം?

  • സിഡ്ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.sidbi.in/ സന്ദർശിക്കുക.
  • ഹോം പേജിൽ ‘കരിയർ’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  • ശേഷം, ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ വരും.
  • പേരും, മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • ലഭിച്ച രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
  • ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുക.
  • തുടർന്ന്, ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

 

വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ