Sebi Young Professional Program: സെബി യങ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം

Sebi invite applications for Young Professional Programme: മുംബൈ ഓഫീസിലേക്ക് ഒരു വർഷത്തേക്കായിരിക്കും നിയമനം. പ്രതിമാസം 70000 രൂപയാണ് സ്റ്റൈപ്പെൻഡ്.

Sebi Young Professional Program: സെബി യങ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം

(Image Courtesy: Abhijit Bhatlekar/Mint via Getty Images)

nandha-das
Updated On: 

26 Aug 2024 23:01 PM

സ്റ്റോക്ക് മാർക്കറ്റിങ് മേഖലയിൽ ജോലി സ്വപ്നം കാണുന്നവർക്ക് സ്വയംഭരണ സ്റ്റാറ്റിയൂട്ടറി ഓർഗനൈസേഷനായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സെബി യങ് പ്രൊഫഷണൽ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെക്യൂരിറ്റികളിലെ നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക, സെക്യൂരിറ്റി മാർക്കറ്റുകളുടെ വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഇതിലൂടെ ബോർഡിന്റെ വിവിധ പ്രോജക്ടുകളുടെ ഭാഗമാകാൻ അവസരം ലഭിക്കുന്നത് വഴി ഇന്ത്യൻ കാപ്പിറ്റൽ മാർക്കറ്റിന്റെയും നിയന്ത്രണ സമിതിയുടെയും പ്രവർത്തനം എങ്ങനെയെന്ന് മനസ്സിലാക്കാൻ യുവ പ്രൊഫഷണലുകൾക്ക് കഴിയും. മുംബൈ ഓഫീസിലേക്ക് ഒരു വർഷത്തേക്കായിരിക്കും നിയമനം. പ്രൊഫഷണലുകളുടെ പ്രകടനവും സെബിയുടെ ആവശ്യകതയും അനുസരിച്ച് രണ്ടു തവണ ഒരുവർഷം വീതം നിയമനം നീട്ടാം. മൂന്ന് വർഷമാണ് പരമാവതി കാലയളവ്. പ്രതിമാസം 70000 രൂപയാണ് സ്റ്റൈപ്പെൻഡ് ലഭിക്കുക. 30 വയസ്സാണ് ഉയർന്ന പ്രായപരിധി.

യോഗ്യത

യങ് പ്രൊഫഷണൽ ഇൻഫർമേഷൻ ടെക്നോളജി:

  1. ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്- ഇവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ.
  2. എം.സി.എ./എം.എസ്‌‌സി. (ഐ.ടി.)/ എം.എസ്‌‌സി. (കംപ്യൂട്ടർ സയൻസ്)/ എം.ബി.എ. (സിസ്റ്റംസ്)/എം.ബി.എ.(അനലറ്റിക്സ്)/എം.ടെക്. (കംപ്യൂട്ടർ സയൻസ്/ഐ.ടി./ബന്ധപ്പെട്ട സ്ട്രീം)/എം.എസ്. (കംപ്യൂട്ടർ സയൻസ്/ഐ.ടി./ബന്ധപ്പെട്ട സ്ട്രീം)- ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ.

യങ് പ്രൊഫഷണൽ സെക്യൂരിറ്റീസ് മാർക്കറ്റ്:

  1. ഫിനാൻസ് സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യത (ബിരുദം/രണ്ടുവർഷ ഡിപ്ലോമ) – 60 ശതമാനം മാർക്കോടെ/തത്തുല്യ സി.ജി.പി.എ.യോടെ പാസായിരിക്കണം. അല്ലെങ്കിൽ ഫൈനൽ ലെവൽ കോഴ്സിൽ 55 ശതമാനം മാർക്കോടെയുള്ള സി.എ./സി.എസ്./ സി.എം.എ. ഉണ്ടാവണം.
  2. സി.എഫ്.എ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ (യു.എസ്.എ.) ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സി.എഫ്.എ.) കോഴ്‌സിന്റെ മൂന്നുതലങ്ങളും വിജയിച്ചവർക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേഷൻ/സി.എ./സി.എസ്./സി.എം.എ./സി.എഫ്.എ. എന്നിവ കഴിഞ്ഞ് ഒരുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

പ്രോഗ്രാമിങ് സോഫ്റ്റ്‌വേർ വികസനം, സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌വേർ വികസനം എന്നീ ഏതെങ്കിലും ഒരു മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.കൂടുതൽ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഓഗസ്റ്റ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടു വിഭാഗത്തിലും ഒരുമിച്ച് അപേക്ഷിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പുരീതിയും മറ്റ് വിവരങ്ങളും വിജ്ഞാപനത്തിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സെബിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.sebi.gov.in സന്ദർശിക്കുക.

Related Stories
CBSE Examination: ഹോളി കാരണം ഹിന്ദി പരീക്ഷ എഴുതാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘പ്ലാന്‍ ബി’യുമായി സിബിഎസ്ഇ
IDBI Bank Recruitment 2025: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്
Patanjali University : പുരാതന പാരമ്പ്യരവും ആധുനികതയും സംയോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ നയം; പതഞ്ജലി സർവകലാശാലയിലെ കോഴ്സുകൾ ഇവയാണ്
Indian Army Agniveer Recruitment 2025: ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണോ? കരസേനയിൽ അഗ്നിവീറാകാം, 30,000 ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
PM Internship Scheme 2025 : അവസാന തീയതി ഇന്നല്ല, ഇനിയും സമയം ഉണ്ട്; പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് രജിസ്ട്രേഷൻ എങ്ങനെ സമർപ്പിക്കാം?
NCERT Recruitment 2025: പരീക്ഷയില്ലാതെ 60,000 വരെ ശമ്പളത്തോടെ ജോലി നേടാം; എൻസിഇആർടിയിൽ ഒഴിവുകൾ, ഇന്ന് തന്നെ അപേക്ഷിക്കൂ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’