Summer Vacation 2025 in Kerala: രണ്ട് മാസം ഉണ്ടോ? ഒന്ന് കൂട്ടിയും കുറച്ചും നോക്കിക്കേ; അവധിക്കാലം ആഘോഷിക്കേണ്ടേ?
Kerala Summer Vacation School Closing Date: സ്‌കൂളുകളിലെല്ലാം ഇപ്പോള്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 27നാണ് ചെറിയ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ അവസാനിക്കുന്നത്. മാര്‍ച്ച് മൂന്നിന് ആരംഭിച്ച എസ്എസ്എല്‍എസ് പരീക്ഷ മാര്‍ച്ച് 28നും അവസാനിക്കുന്നതാണ്.

ദാ മറ്റൊരു വേനല്‍ക്കാലം വന്നെത്തിയിരിക്കുകയാണ്. അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പരീക്ഷ ചൂടില്‍ നിന്നും കളിക്കളത്തിലുള്ള ചൂടിലേക്കുള്ള യാത്രയാണ് ഓരോ വേനല്‍ക്കാലവും. എന്തെല്ലാം കളികള്‍ വേണം, എവിടെയെല്ലാം പോകണം എന്നതിനെ കുറിച്ചെല്ലാം ഇപ്പോള്‍ തന്നെ കുട്ടികള്‍ക്ക് പ്ലാനുണ്ടായിരിക്കും.
സ്‌കൂളുകളിലെല്ലാം ഇപ്പോള്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 27നാണ് ചെറിയ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ അവസാനിക്കുന്നത്. മാര്‍ച്ച് മൂന്നിന് ആരംഭിച്ച എസ്എസ്എല്‍എസ് പരീക്ഷ മാര്‍ച്ച് 28നും അവസാനിക്കുന്നതാണ്.
എന്നാല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കാര്യം അങ്ങനെയല്ല. പരീക്ഷ നേരത്തെ തുടങ്ങിയെങ്കിലും പ്രാക്ടിക്കലുള്ള വിഷയങ്ങളുടെ പരീക്ഷകള്‍ അവസാനിക്കാന്‍ ദിവസം കുറച്ചെടുക്കും. ഏപ്രില്‍ മാസത്തോടെയായിരിക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പരീക്ഷ അവസാനിക്കുന്നത്.




ബിരുദ വിദ്യാര്‍ഥികളുടെയും കാര്യം അപ്രകാരം തന്നെ. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ വൈവ ഉള്‍പ്പെടെയുള്ളവ അവസാനിക്കുന്നത് ഏപ്രിലിലാണ്. ഏത് ക്ലാസുകളിലെ ആയാലും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അവധികള്‍ അല്‍പം വൈകി ആരംഭിച്ചാലും പുതിയ കോഴ്‌സില്‍ ക്ലാസുകള്‍ ആരംഭിക്കും വരെ വെക്കേഷന്‍ ആസ്വദിക്കാമല്ലോ.
ഇത്തവണ വേനല്‍ അവധി കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. ജൂണ്‍ ഒന്ന് ഞായറാഴ്ച ആയതിനാലാണത്. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസം പൂര്‍ണമായും അവധി ലഭിക്കുന്നുണ്ട്.
എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലേക്ക് കടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസ അവധി ചിലപ്പോള്‍ ലഭിച്ചെന്ന് വരില്ല. കാരണം പല സ്ഥലങ്ങളിലും ട്യൂഷന്‍ ക്ലാസുകള്‍ നേരത്തെ ആരംഭിക്കാറുണ്ട്. മാത്രമല്ല ചില സ്‌കൂളുകളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്ന പതിവുമുണ്ട്.