5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala 2025 Holiday : ഇനി ഇപ്പോൾ എന്താ വേണ്ടേ! പൊങ്കാലയ്ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Attuakal Pongala 2025 Thiruvananthapuram School Holiday : പൊങ്കാല ദിവസമാണ് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ നഗപരിധിയിലുള്ള സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Attukal Pongala 2025 Holiday : ഇനി ഇപ്പോൾ എന്താ വേണ്ടേ! പൊങ്കാലയ്ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 18 Feb 2025 23:09 PM

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് (Attukal Pongala 2025) അനുബന്ധിച്ച് മാർച്ച് 13-ാം തീയതി പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ല കളക്ടർ. മാർച്ച് 13-ാം തീയതി പൊങ്കാല ദിവസം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അനുകുമാരി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടർ അറിയിപ്പിലൂടെ വ്യക്തമാക്കി.

ഇതിന് പുറമെ തിരുവനന്തപുരം നഗരപരിധിയിലുള്ള ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകർക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മാർച്ച് അഞ്ചാം തീയതി മുതൽ 14-ാം തീയതി വരെയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. 13-ാം തീയതിയാണ് പ്രമുഖമായ പൊങ്കാല. 13ന് രാവിലെ 10.15നാണ് പൊങ്കാല അടുപ്പിൽ തീ പകരുക. തുടർന്ന് ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദിക്കും.

ALSO READ : Kerala High School Exams: ക്ലാസുകൾ പൂർത്തിയായില്ല; ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകൾ മാറ്റി

അതേസമയം ഈ മാസം ഫെബ്രുവരി പൊതു അവധികളുടെ എണ്ണം കുറവാണ്. മാർച്ച് 26-ാം തീയതി ശിവരാത്രിക്ക് മാത്രം ഈ മാസം പൊതുഅവധിയുള്ളത്. എന്നാൽ അടുത്ത മാസം നാലാം തീയതി ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണിയോട് അനുബന്ധിച്ചാണ് ആലപ്പുഴ ജില്ല കളക്ടർ അന്നേ ദിവസം രണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പിന്നാലെ മാർച്ച് മാസത്തോടെ പരീക്ഷാക്കാലം ആരംഭിക്കുകയും ചെയ്തു. മാർച്ച് മൂന്നാം തീയതി മുതൽ 26-ാം തീയതി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുക. 29-ാം തീയതി വരെ പ്ലസ് വൺ പരീക്ഷയും നടക്കും. ഈ മാസം 22-ാം തീയതിയോടെ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുകയും ചെയ്യും.