5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SBI Recruitment 2024-25 : എസ്ബിഐയിലെ ജോലിയാണോ സ്വപ്‌നം, എങ്കില്‍ ഇതുതന്നെ അവസരം; ജൂനിയര്‍ അസോസിയേറ്റാകാം, നിരവധി ഒഴിവുകള്‍

SBI Junior Associates Customer Support and Sales recruitment : അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ പ്രിലിമിനറി പരീക്ഷയ്ക്ക് വിളിക്കും. ഫെബ്രുവരിയിലായിരിക്കും പ്രിലിമിനറി നടക്കുന്നത്

SBI Recruitment 2024-25 : എസ്ബിഐയിലെ ജോലിയാണോ സ്വപ്‌നം, എങ്കില്‍ ഇതുതന്നെ അവസരം; ജൂനിയര്‍ അസോസിയേറ്റാകാം, നിരവധി ഒഴിവുകള്‍
എസ്ബിഐ (image credits : Getty)
jayadevan-am
Jayadevan AM | Published: 17 Dec 2024 16:00 PM

ബാങ്ക് ഉദ്യോഗം സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. എസ്ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലേക്ക് എസ്ബിഐ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ന് (ഡിസംബര്‍ 17) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2025 ജനുവരി ഏഴിനോ, അതിന് മുമ്പായോ അപേക്ഷ സമര്‍പ്പിക്കാം.

രാജ്യത്തുടനീളം ആകെ 13735 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 426 ഒഴിവുകളുണ്ട്. തിരുവനന്തപുരം സര്‍ക്കിളില്‍ കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്നു. കേരളത്തിലെ ഒഴിവുകള്‍ ഇപ്രകാരം: എസ്‌സി-42, എസ്ടി-4, ഒബിസി-115, ഇഡബ്ല്യുഎസ്-42, ജനറല്‍-223 (ആകെ 426). കൂടാതെ പിഡബ്ല്യുബിജി, എക്‌സ്എസ് വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. ബാക്ക്‌ലോഗ് വേക്കന്‍സികളുടെ വിശദാംശങ്ങളും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 20 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ളവര്‍ക്കേ അപേക്ഷിക്കാനാകൂ.

അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ പ്രിലിമിനറി പരീക്ഷയ്ക്ക് വിളിക്കും. ഫെബ്രുവരിയിലായിരിക്കും പ്രിലിമിനറി നടക്കുന്നത്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്താനിരിക്കുന്ന മെയിന്‍ പരീക്ഷ എഴുതാം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

പ്രിലിമിനറി പരീക്ഷ സാധാരണ ഒരു മണിക്കൂറാണ് നടത്താറുള്ളത്. 100 ചോദ്യങ്ങളുണ്ടായിരിക്കും. ഇംഗ്ലീഷ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിവയില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരങ്ങള്‍ക്ക് 1/4 നെഗറ്റീവ് മാര്‍ക്കുണ്ടാകും. രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ് മെയിന്‍ പരീക്ഷയുടെ ദൈര്‍ഘ്യം. 190 ചോദ്യങ്ങളാണുള്ളത്. പരമാവധി മാര്‍ക്ക് 200. ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി & കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നിവയില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും.

ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 750 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. എസ്ബിഐ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്കും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ആപ്ലിക്കേഷന്‍ പ്രിന്റ് ചെയ്യാനുള്ള സമയപരിധി ജനുവരി 22ന് അവസാനിക്കും. ഡിസംബര്‍ 17 മുതല്‍ ജനുവരി ഏഴ് വരെ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.

ഓരോ സര്‍ക്കിളിലെയും വേക്കന്‍സികള്‍ ചുവടെ:

(സര്‍ക്കിള്‍-സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം-റെഗുലര്‍ വേക്കന്‍സികള്‍-ബാക്ക്‌ലോഗ് വേക്കന്‍സികള്‍ എന്ന ക്രമത്തില്‍)

  • അഹമ്മദാബാദ് – ഗുജറാത്ത് – 1073 – 168
  • അമരാവതി – ആന്ധ്രാപ്രദേശ് – 50 – 0
  • ബെംഗളൂരു – കര്‍ണാടക – 50- 203
  • ഭോപ്പാല്‍ – മധ്യപ്രദേശ് – 1317- 0
  • ഭോപ്പാല്‍ – ഛത്തീസ്ഗഡ് – 483 – 0
  • ഭുവനേശ്വര്‍ – ഒഡീഷ – 362- 0
  • ചണ്ഡീഗഡ്/ന്യൂഡല്‍ഹി – ഹരിയാന – 306- 2
  • ചണ്ഡീഗഡ് – ജമ്മു കശ്മീര്‍ – 141 – 0
  • ചണ്ഡീഗഡ് – ഹിമാചല്‍ പ്രദേശ് – 170 – 0
  • ചണ്ഡീഗഡ് – ചണ്ഡീഗഡ് – 32 – 0
  • ചണ്ഡീഗഡ് – ലഡാക്ക് – 32 – 0
  • ചണ്ഡീഗഡ് – പഞ്ചാബ് – 569 – 0
  • ചെന്നൈ – തമിഴ്‌നാട് – 336 – 0
  • ചെന്നൈ – പുതുച്ചേരി – 4 – 0
  • ഹൈദരാബാദ് – തെലങ്കാന – 342 – 0
  • ജയ്പുര്‍ – രാജസ്ഥാന്‍ – 445 – 0
  • കൊല്‍ക്കത്ത – പശ്ചിമ ബംഗാള്‍ – 1254 – 0
  • കൊല്‍ക്കത്ത – ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ – 70 – 0
  • കൊല്‍ക്കത്ത – സിക്കിം- 56 – 0
  • ലഖ്‌നൗ/ന്യൂ ഡല്‍ഹി – ഉത്തര്‍ പ്രദേശ് – 1894 – 6
  • മഹാരാഷ്ട്ര/മുംബൈ – മഹാരാഷ്ട്ര – 1163 – 123
  • മഹാരാഷ്ട്ര – ഗോവ – 20 – 0
  • ന്യൂഡല്‍ഹി – ഡല്‍ഹി – 343 – 2
  • ന്യൂഡല്‍ഹി – ഉത്തരാഖണ്ഡ് – 316 – 5
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ – അരുണാചല്‍ പ്രദേശ് – 66 – 9
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ – അസം – 311 – 58
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ – മണിപ്പുര്‍ – 55 – 3
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ – മേഘാലയ – 85 – 7
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ – മിസോറാം – 40 – 1
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ – നാഗാലാന്‍ഡ് – 70 – 5
  • നോര്‍ത്ത് ഈസ്‌റ്റേണ്‍ – ത്രിപുര – 65 – 2
  • പട്‌ന – ബിഹാര്‍ – 111 – 0
  • പട്‌ന – ജാര്‍ഖണ്ഡ് – 676 – 0
  • തിരുവനന്തപുരം – കേരളം – 426 – 12
  • തിരുവനന്തപുരം – ലക്ഷദ്വീപ് – 2 -0

Read Also : രാജ്യത്തെ സേവിക്കുന്ന ധീരസൈനികരാകാം, ബിരുദധാരികള്‍ക്ക് ഇതാ അവസരം; 457 ഒഴിവുകള്‍

അപേക്ഷ അയക്കാന്‍

www.bank.sbi/web/careers/current-openings എന്ന എസ്ബിഐയുടെ വെബ്‌സൈറ്റിലെ ലിങ്ക് സന്ദര്‍ശിക്കുക

ഹോംപേജില്‍ ‘റിക്രൂട്ട്‌മെന്റ് ഓഫ് ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സര്‍വീസ് ആന്‍ഡ് സെയില്‍സ്) എന്ന ലിങ്കില്‍ പ്രവേശിക്കണം

നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം, അപ്ലെ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്തു വേണം അയക്കാന്‍

അപേക്ഷ ഫോമിലെ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം