SBI ASHA Scholarship: എസ്ബിഐയുടെ ആശാ സ്കോളർഷിപ്പ്; എപ്പോൾ, എങ്ങനെ അപേക്ഷിക്കാം
SBI Asha Scholarship for Students: സാമ്പത്തികപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എസ്ബിഐയുടെ ആശാ സ്കോളർഷിപ്പ് പ്രോഗ്രാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ ആശാ സ്കോളർഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കും. ഒക്ടോബർ 1 വരെ സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. പ്രതിവർഷം 15000 മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ് ലഭിക്കുക. വിശദവിവരങ്ങൾക്ക് sbifashascholarship.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
സാമ്പത്തികപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ് പ്രോഗ്രാം നടത്തുന്നത്. വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സ്റ്റഡി എബ്രോഡ് കാറ്റഗറിയും സ്കോളർഷിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ, ഐഐടി, ഐഐഎമ്മുകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയായ എസ്ബിഐ ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് നൽകുന്നത്. രാജ്യത്തുടനീളം 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്ബിഐ ഫൗണ്ടേഷൻ പ്രവർത്തിച്ചു വരുന്നു.
യോഗ്യത
ഇന്ത്യൻ പൗരത്വം.
സ്കൂൾ വിദ്യാർത്ഥികൾ:
- ഈ അധ്യയന വർഷം 6 മുതൽ 12 വരെയുള്ള ഏതെങ്കിലും ക്ലാസുകളിൽ പഠിക്കുന്നവരായിരിക്കണം.
- വിദ്യാർത്ഥികൾ അവരുടെ മുൻ അധ്യയന വർഷത്തിൽ 75% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 3,00,000 രൂപയോ അതിൽ താഴെയോ ആയിരിക്കണം.
ബിരുദ വിദ്യാർത്ഥികൾ
- ഏറ്റവും പുതിയ എൻഐആർഎഫ് റാങ്കിങ് പ്രകാരം ഏറ്റവും മികച്ച നൂറ് സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി/കോളേജിൽ നിന്നും ബിരുദ കോഴ്സ് പഠിക്കുന്നവർ ആയിരിക്കണം.
- വിദ്യാർത്ഥികൾ അവരുടെ മുൻ അധ്യയന വർഷത്തിൽ 75% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 3,00,000 രൂപയോ അതിൽ താഴെയോ ആയിരിക്കണം.
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ
- ഏറ്റവും പുതിയ എൻഐആർഎഫ് റാങ്കിങ് പ്രകാരം ഏറ്റവും മികച്ച നൂറ് സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി/ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കുന്നവർ ആയിരിക്കണം.
- വിദ്യാർത്ഥികൾ അവരുടെ മുൻ അധ്യയന വർഷത്തിൽ 75% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6,00,000 രൂപയോ അതിൽ താഴെയോ ആയിരിക്കണം.
കുറിപ്പ്
- 50% സ്ലോട്ടുകൾ സ്ത്രീ അപേക്ഷകർക്കായി സംവരണം ചെയ്യും.
- പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും.
സ്കോളർഷിപ്പ് തുക
- 6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് : 15,000 രൂപ വരെ
- ബിരുദ വിദ്യാർത്ഥികൾക്ക്: 50,000 രൂപ വരെ
- ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്: 70,000 രൂപ വരെ
ആവശ്യമായ രേഖകൾ
- മുൻ അധ്യയന വർഷത്തിലെ മാർക്ക് ഷീറ്റ് (ക്ലാസ് 12/ബിരുദം/ബിരുദാനന്തര ബിരുദം, ബാധകമായത്)
- തിരിച്ചറിയൽ രേഖ (ആധാർ കാർഡ്)
- നിലവിലെ വർഷത്തെ ഫീസ് രസീത്
- നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ (അഡ്മിഷൻ ലെറ്റർ/സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ്)
- അപേക്ഷകൻ്റെ (അല്ലെങ്കിൽ രക്ഷിതാവിൻ്റെ) ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
- വരുമാന സർട്ടിഫിക്കറ്റ് (ഫോം 16A/സർക്കാർ അധികാരിയിൽ നിന്നുള്ള വരുമാന
- സർട്ടിഫിക്കറ്റ്/സാലറി സ്ലിപ്പുകൾ മുതലായവ)
- അപേക്ഷകൻ്റെ ഫോട്ടോ.
- ജാതി സർട്ടിഫിക്കറ്റ്
അപേക്ഷാ പ്രക്രിയ
- https://www.buddy4study.com/application/SBIFS7/instruction ലിങ്കിൽ ക്ലിക്ക് ചെയ്യുക .
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിച്ച് Buddy4Study-ലേക്ക് ലോഗിൻ ചെയ്യുക.
- രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ/മൊബൈൽ അക്കൗണ്ട് ഉപയോഗിച്ച് Buddy4Study-ൽ രജിസ്റ്റർ ചെയ്യുക.
- ശേഷം ലോഗിൻ ചെയ്യുമ്പോൾ ‘SBIF ആശ സ്കോളർഷിപ്പ് പ്രോഗ്രാം 2024’ എന്ന അപേക്ഷാ ഫോം തുറന്ന് വരും.
- ‘സ്റ്റാർട്ട് ആപ്ലിക്കേഷൻ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- ‘നിബന്ധനകളും വ്യവസ്ഥകളും’ അംഗീകരിച്ച് ‘പ്രിവ്യൂ’ ക്ലിക്ക് ചെയ്യുക.
- അപേക്ഷയിൽ പൂരിപ്പിച്ച എല്ലാ വിശദാംശങ്ങളും പ്രിവ്യൂ സ്ക്രീനിൽ ശരിയായി കാണിക്കുന്നുണ്ടെങ്കിൽ, അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ ‘സബ്മിറ്റ്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.