5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Education Department : ഹൈസ്‌കൂൾ കടക്കാൻ മിനിമം മാർക്ക് ; തോറ്റാൽ സേ പരീക്ഷ…ഇപ്പോഴാണോ വെളിവ് വന്നതെന്ന് പ്രതികരണം

Say Exam For Eighth and Ninth Class Students: എട്ട് ഒൻപത് ക്ലാസുകളിൽ പരീക്ഷ എഴുതുന്ന എല്ലാവരേയും തന്നെ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് വേണമെന്നാണ് ഇത്തവണ മുതൽ നടപ്പാക്കുന്ന നിബന്ധന.

Kerala Education Department : ഹൈസ്‌കൂൾ കടക്കാൻ മിനിമം മാർക്ക് ; തോറ്റാൽ സേ പരീക്ഷ…ഇപ്പോഴാണോ വെളിവ് വന്നതെന്ന് പ്രതികരണം
aswathy-balachandran
Aswathy Balachandran | Updated On: 17 Aug 2024 16:36 PM

തിരുവനന്തപുരം : ഹൈസ്‌കൂളിൽ പാസാവാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് വേണമെന്ന തീരുമാനം പുറത്തു വന്നതിനു പിന്നാലെ സേ പരീക്ഷ സംബന്ധിച്ചുള്ള നിർദ്ദേശവും പുറത്തു വരുന്നു. എട്ട്, ഒൻപത് ക്ലാസുകളിൽ കൂടി സേ പരീക്ഷ എത്തിയതായി വിവരം എത്തിയതോടെ പ്രതികരണങ്ങളും ഉയരുന്നുണ്ട്. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയിൽ ഇക്കാര്യവും ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്ര നാൾ പൊതു പരീക്ഷ പത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്. എട്ട്, ഒൻപത് ക്ലാസുകളിൽ കൂടി കർശനമായ പരീക്ഷാ സംവിധാനം നടപ്പാക്കിയാൽ വിദ്യാഭ്യാസ നിലവാരത്തിനു ​ഗുണമുണ്ടായേക്കുമെന്ന നിരീക്ഷണത്തിലാണ് നിലവിലെ തീരുമാനം. എട്ട് ഒൻപത് ക്ലാസുകളിൽ പരീക്ഷ എഴുതുന്ന എല്ലാവരേയും തന്നെ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് വേണമെന്നാണ് ഇത്തവണ മുതൽ നടപ്പാക്കുന്ന നിബന്ധന.

ഇത്തവണ എട്ടാംക്ലാസ് മുതൽ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഒരു വർഷം മൂന്നുഘട്ടത്തിലുള്ള വിലയിരുത്തലുമുണ്ടാവും എന്നാണ് വിവരം. പാദവാർഷിക പരീക്ഷയ്ക്കുശേഷമായിരിക്കും ആദ്യത്തെ വിലയിരുത്തൽ നടത്തുന്നത്. കുട്ടി ഏതു വിഷയത്തിലാണ് പിന്നിലെന്നു മനസ്സിലാക്കാനാണ് ഇത്.

ALSO READ – ഓണപ്പരീക്ഷ ഇങ്ങെത്തി; ഇത്തവണ പ്ലസ് ടു ചോദ്യപേപ്പർ തയ്യാറാക്കുന്നത് സ്കൂളുകളിൽ തന്നെ…

തുടർന്ന് പിന്നിലായ വിഷയത്തിൽ മുന്നിലെത്താൻ പഠനത്തിനു പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടൽ സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടാവും. അർധവാർഷിക പരീക്ഷയുടെ സമയത്തും വിലയിരുത്തൽ ഉണ്ട്. വാർഷിക പരീക്ഷയ്ക്കുശേഷം കുട്ടിയെ സമഗ്രമായി വിലയിരുത്തുകയും പഠന പിന്തുണ ഉറപ്പാക്കാൻ ബ്രിഡ്ജ് കോഴ്‌സ് നൽകുകയും ചെയ്യും.

പരീക്ഷകളിൽ ഒന്നോ രണ്ടോ വിഷയങ്ങളിലാണ് പരാജയപ്പെട്ടതെങ്കിൽ സേ പരീക്ഷയും എഴുതാനാകും. പഠനപിന്തുണ നൽകാനുള്ള ചുമതല സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പുകൾക്കായിരിക്കും . ഗണിതത്തിലും ഭാഷാവിഷയങ്ങളിലും ഊന്നൽനൽകിയുള്ള പ്രവർത്തനങ്ങളുമുണ്ടാവും.

പ്രതികരണങ്ങൾ ഇങ്ങനെ

പുതിയ പദ്ധതിയെപ്പറ്റി നല്ല അഭിപ്രായമാണ് പൊതുവേ ഉള്ളത്. എങ്കിലും കുട്ടികളുടെ മാനസികാവസ്ഥ സംബന്ധിച്ചുള്ള ആശങ്കകളും പങ്കു വയ്ക്കപ്പെടുന്നു. വീട്ടുകാരുടെ വക ചീത്തവിളികളും കൂട്ടുകാരുടെ കളിയാക്കലുകളും കുട്ടികളുടെ മാനസിക പിരിമുറുക്കം കൂട്ടുമെന്ന അഭിപ്രായങ്ങൾ ഉയരുന്നു. ആദ്യം കുട്ടികൾക്കും പിന്നീട് രക്ഷിതാക്കൾക്കും ബോധവത്ക്കരണം ആവശ്യമാണ് എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നല്ല കഴിവും അറിവുമുള്ള അധ്യാപകരെ പിഎസ്സി വഴി നിയമിക്കണം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇപ്പോഴാണോ അധികാരികൾക്ക് വെളിവ് വന്നത് എന്ന പരിഹാസവും ഉയരുന്നുണ്ട്.