റെയിൽവേയിൽ കരാർ ജോലിക്കാർക്ക് ഡിഎ കിട്ടുമോ? മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ... | RRB Recruitment 2024, Check benefits for Regular and contract jobs in Indian Railways Malayalam news - Malayalam Tv9

RRB Recruitment : റെയിൽവേയിൽ കരാർ ജോലിക്കാർക്ക് ഡിഎ കിട്ടുമോ? മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ…

RRB Recruitment 2024: സ്ഥിരം ജീവനക്കാർക്ക് നല്ല ശമ്പളത്തിന് പുറമെ താമസസൗകര്യം, മെഡിക്കൽ ചെലവുകൾ എന്നിവയ്ക്ക് അർഹതയുണ്ടെങ്കിലും, കരാർ ജീവനക്കാർക്ക് ഹൗസ് റെൻ്റ് അലവൻസ് (എച്ച്ആർഎ), ഡിയർനസ് അലവൻസ് (ഡിഎ), മറ്റ് ആനുകൂല്യങ്ങൾ എന്നിവയൊന്നും ലഭിക്കില്ല.

RRB Recruitment : റെയിൽവേയിൽ കരാർ ജോലിക്കാർക്ക് ഡിഎ കിട്ടുമോ? മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ...

പ്രതീകാത്മക ചിത്രം (Image courtesy : Getty images/ representational)

Published: 

27 Oct 2024 09:23 AM

ന്യൂഡൽഹി: എല്ലാ തൊഴിൽ മേഖലയിലും എന്ന പോലെ ഇന്ത്യൻ റെയിൽവേയിലെ ജോലികളിലും സ്ഥിര അടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും ജോലികൾ ഉണ്ട്. സ്ഥിരം ജോലിക്കാർക്ക് ആനുകൂല്യങ്ങളുടെ പെരുമഴ ഉണ്ടെങ്കിലും മറ്റേതൊരു മേഖലയിലും എന്നപോലെ റെയിൽവേയിലും കരാർ ജോലിക്കാർക്ക് വലിയ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല.

കരാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ റെയിൽവേ നൽകാറുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. കൂടാതെ കരാർ പുതുക്കാൻ എന്തു ചെയ്യണം എന്നും പലപ്പോഴും പലർക്കും അറിയില്ല. രണ്ടു മൂന്നു വർഷത്തിനു ശേഷം കരാർ പുതുക്കി നൽകി ജോലി കാലാവധി നീട്ടാറുണ്ട് എന്ന് എത്രപേർക്ക് അറിയാം.

 

റെയിൽവേയിലെ സ്ഥിരം ജോലികളും കരാർ ജോലികളും

 

രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. 20 ലക്ഷത്തിലധികം ജോലി അവസരങ്ങളാണ് റെയിൽവേ സൃഷ്ടിച്ചിരിക്കുന്നത്. പക്ഷെ ഇതെല്ലാം സ്ഥിരം ജോലികളല്ല. ഇതിൽ ഒരു ശതമാനം ജോലികൾ കരാർ അടിസ്ഥാനത്തിൽ ഉള്ളതാണ്. 2014 – മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 50,000 ജോലികളാണ് റെയിൽവേ സൃഷ്ടിച്ചിട്ടുള്ളത്.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ( ആർ ആർ ബി) ആണ് ജോലി സംബന്ധമായ പരീക്ഷകളും മറ്റ് നടപടികളും പൂർത്തിയാക്കുന്നത്. ആർ ആർ ബി നടത്തുന്ന പരീക്ഷകൾ പലപ്പോഴും സ്ഥിരം ജോലിയ്ക്ക് വേണ്ടി ഉള്ളതാണ്. ഓരോ സോണിലും റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ നടത്തുന്ന നടപടികളിലൂടെയാണ് കരാർ ജോലിക്കാരെ തിരഞ്ഞെടുക്കുക.

 

കരാർ ജോലികൾ

 

സ്ഥിരം ജീവനക്കാർക്ക് നല്ല ശമ്പളത്തിന് പുറമെ താമസസൗകര്യം, മെഡിക്കൽ ചെലവുകൾ എന്നിവയ്ക്ക് അർഹതയുണ്ടെങ്കിലും, കരാർ ജീവനക്കാർക്ക് ഹൗസ് റെൻ്റ് അലവൻസ് (എച്ച്ആർഎ), ഡിയർനസ് അലവൻസ് (ഡിഎ), മറ്റ് ആനുകൂല്യങ്ങൾ എന്നിവയൊന്നും ലഭിക്കില്ല.

ഇവർക്ക് ഒരു നിശ്ചിത ശമ്പളം മാത്രമേ ലഭിക്കൂ. കരാർ ജീവനക്കാരെ ഒന്നോ രണ്ടോ വർഷത്തേക്കാണ് നിയമിക്കുക. പിന്നീട് പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അവരുടെ കരാർ പുതുക്കുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ സ്ഥിരം ജോലിക്കാർക്കാണ് ആനുകൂല്യം മുഴുവൻ ലഭിക്കുക എന്ന് സാരം.

ALSO READ – റെയിൽവേ പരീക്ഷ പാസായാൽ കിട്ടുന്ന കൂടിയ ശമ്പളവും കുറഞ്ഞ ശമ്പളവും അറിയണോ?

സ്ഥിരം ജോലിയുടെ നേട്ടങ്ങൾ

 

ജോലി സുരക്ഷ: സർക്കാർ ജോലി എന്ന നിലയിൽ റെയിൽവേ ജോലി ഏറ്റവും സുരക്ഷിതമായ ഒന്നാണ്. ഗുരുതരമായ കൃത്യവിലോപത്തിന് അല്ലാതെ റെയിൽവേ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്നില്ല. ഒരു ജീവനക്കാരൻ മരിച്ചാൽ, ഭാര്യയ്ക്കോ കുടുംബാംഗങ്ങൾക്കോ ആ ജോലി ലഭിക്കും.

ശമ്പളം: റെയിൽവേ ജീവനക്കാരുടെ ശമ്പളം മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാരെപ്പോലെ മികച്ചതാണ്. മെച്ചപ്പെട്ട സ്ഥാനം വഹിക്കുന്ന 20 ശതമാനം ജീവനക്കാരുടെ പ്രതിഫലം 10 മുതൽ 20 ലക്ഷം രൂപ വരെയാണ്, അതേസമയം ഒരു ശതമാനത്തിൽ താഴെയുള്ള ജീവനക്കാർ പ്രതിവർഷം 40-50 ലക്ഷം രൂപ വരെ വരുമാനം നേടുന്നു.

ചികിത്സാ ചെലവുകൾ: റെയിൽവേ ആശുപത്രികളിൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സാ ചെലവും ചികിത്സയും ലഭിക്കും.

താമസം: റെയിൽവേ ജീവനക്കാർക്ക് റെയിൽവേ ക്വാർട്ടേഴ്സിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കും. ക്വാർട്ടേഴ്‌സ് ഇല്ലെങ്കിൽ ആ ചെലവുകൾ നികത്തുന്നതിന് ഹൗസ് റെൻ്റ് അലവൻസിന് (എച്ച്ആർഎ) കീഴിൽ പരിരക്ഷയും ലഭിക്കും.

യാത്ര: റെയിൽവേ ജീവനക്കാർക്കും സൗജന്യ ട്രെയിൻ യാത്ര, കുറഞ്ഞ നിരക്കിൽ ട്രെയിൻ യാത്ര എന്നിവയുടെ ആനുകൂല്യം ലഭിക്കും.

നിരവധി തസ്തികകളിലേക്കാണ് ഇത്തവണ ആർ ആർ ബി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പല തസ്തികയ്ക്കും പല ശമ്പള സ്‌കെയിലാണ് ഉള്ളത്. ഏറ്റവും കൂടിയ ശമ്പള സ്‌കെയിൽ മുതൽ കുറഞ്ഞത് വരെ ഈ കൂടെ ഉണ്ട്. ഏകദേശം 35,000 രൂപ പ്രതിമാസം ലഭിക്കുന്ന തരത്തിലാണ് ശമ്പളസ്‌കെയിൽ ആരംഭിക്കുന്നത് എന്നാണ് വിവരം. ഇത് 60,000 വരെ നീളാം.

 

Related Stories
RRB NTPC Recruitment 2024: റെയിൽവേ നിങ്ങളെ ക്ഷണിക്കുന്നു… ആർ ആർ ബി റിക്രൂട്ട്മെന്റിന് അപേ​ക്ഷിക്കാൻ ഇന്നുകൂടി അവസരം
CMD Recruitment 2024: സർക്കാർ കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 25,000 രൂപ വരെ ശമ്പളം
Nurse Job Vacancy: ജർമനിയിൽ നഴ്‌സാവാം: അപേക്ഷ നൽകാത്തവർക്ക് സുവർണാവസരം, സ്‌പോട്ട് രജിസ്‌ട്രേഷനുമായി നോർക്ക
V Sivankutty: ‘ഞാൻ കരഞ്ഞത് കണ്ട് ആട ഉണ്ടായർക്കു സങ്കടായി.. എല്ലാവരും കരഞ്ഞു’; ഒന്നാം ക്ലാസുകാരന്റെ സങ്കടക്കുറിപ്പ് പങ്കുവച്ച് മന്ത്രി
NICL Assistant Recruitment: നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിൽ 500 ഒഴിവുകൾ, 40000 വരെ ശമ്പളം; എങ്ങനെ അപേക്ഷിക്കാം?
Kerala PSC: കേരള പിഎസ്‌സി പരീക്ഷകളുടെ അന്തിമ ഉത്തരസൂചിക പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ
കാജു ബര്‍ഫി തേടി കടയില്‍ പോകേണ്ടാ, വീട്ടിലുണ്ടാക്കാം
പിസ്ത കഴിക്കൂ... കാഴ്ച തെളിയും
താരൻ അകറ്റാൻ അടുക്കളയിലുണ്ട് മാർഗം
കല്യാണമായോ? കണ്ണെടുക്കാന്‍ തോന്നില്ല; അനുശ്രീയുടെ ചിത്രങ്ങള്‍ വൈറല്‍