RRB NTPC Recruitment 2024: റെയിൽവേ നിങ്ങളെ ക്ഷണിക്കുന്നു… ആർ ആർ ബി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ ഇന്നുകൂടി അവസരം
RRB NTPC Recruitment 2024 Last date: അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള സമയപരിധി ബോർഡ് നേരത്തെ നീട്ടിയിരുന്നു. ബിരുദ അപേക്ഷ തിരുത്തൽ സൗകര്യം ഒക്ടോബർ 30 നും നവംബർ 6 നും ഇടയിൽ ലഭ്യമാകും.

പ്രതീകാത്മക ചിത്രം (Image courtesy : Getty images/ representational)
ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലേക്കുള്ള (NTPC) ജോലിക്കായി അപേക്ഷിക്കാൻ ഇന്നുകൂടി അവസരം. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ജാലകം ഇന്നുകൂടി ഓപ്പൺ ആയിരിക്കും. ഇന്ന് രാത്രി 11:29 വരെയാണ് അപേക്ഷിക്കാൻ കഴിയുക. അതുവരെ സൈറ്റിൽ വിൻഡോ ലഭ്യമാണ്. RRB റിക്രൂട്ട്‌മെൻ്റ് ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം.
2024 ഒക്‌ടോബർ 28, 29 തീയതികളാണ് ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി. ബിരുദ ബിരുദാനന്തര യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ബിരുദ യോഗ്യത ഉള്ളവർക്കായി 3445 ഒഴിവുകളാണ് ഉള്ളത്. ഈ ഒഴിവുകളിലേക്കാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്.
ALSO READ – റെയിൽവേയിൽ കരാർ ജോലിക്കാർക്ക് ഡിഎ കിട്ടുമോ? മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ…
അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള സമയപരിധി ബോർഡ് നേരത്തെ നീട്ടിയിരുന്നു. ബിരുദ അപേക്ഷ തിരുത്തൽ സൗകര്യം ഒക്ടോബർ 30 നും നവംബർ 6 നും ഇടയിൽ ലഭ്യമാകും.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം?
- RRB-യുടെ ഔദ്യോഗിക പോർട്ടലിൽ rrbcdg.gov.in കയറുക
- ഹോംപേജിൽ RRB NTPC ബിരുദ പോസ്റ്റുകൾ തിരഞ്ഞെടുക്കുക
- അക്കാദമികവും വ്യക്തിപരവും ഉൾപ്പെടെ എല്ലാ വിശദാംശങ്ങൾ നൽകുക
- നിർബന്ധിത രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് അടയ്ക്കുക
- അപേക്ഷാ ഫോം സമർപ്പിക്കുക
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിൻ്റെ ഹാർഡ് കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്കുള്ള RRB NTPC പരീക്ഷാ തീയതികൾ ബോർഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓൺലൈൻ എഴുത്തുപരീക്ഷയും തുടർന്ന് സ്കിൽ ടെസ്റ്റ്, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.