5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC Recruitment 2024: റെയിൽവേ ജോലിക്ക് സാമ്പത്തികം കുറഞ്ഞവർക്കും സംവരണം, പരീക്ഷയ്ക്കു മുമ്പേ അറിയാം മറ്റ് ക്വാട്ടകൾ

RRB NTPC Recruitment 2024, job reservation: പല ജോലിയിലും സാമ്പത്തിക സംവരണം അധവാ വരുമാനം അടിസ്ഥാനമാക്കിയുള്ള സംവരണം നടക്കാറില്ല. എന്നാൽ ഇവിടെ അതിനൊരു തിരുത്തുണ്ട്.

RRB NTPC Recruitment 2024: റെയിൽവേ ജോലിക്ക് സാമ്പത്തികം കുറഞ്ഞവർക്കും സംവരണം, പരീക്ഷയ്ക്കു മുമ്പേ അറിയാം മറ്റ് ക്വാട്ടകൾ
പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)
aswathy-balachandran
Aswathy Balachandran | Published: 24 Oct 2024 09:18 AM

ന്യൂഡൽഹി: പലരുടേയും സ്വപ്‌നമാണ് കേന്ദ്രസർവ്വീസിൽ ഒരു ജോലി. അതിലെ ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടത്തുന്ന റെയിൽവേ ജോലികളിലാണ് പലരുടേയും പ്രതീക്ഷ. ഈ വർഷത്തെ റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഉടൻ നടക്കാനിരിക്കുമ്പോൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എത്ര പേർക്ക് അറിയാം ഈ ജോലിയിലെ സംവരണം എങ്ങനെ എന്ന്?

പല ജോലിയിലും സാമ്പത്തിക സംവരണം അധവാ വരുമാനം അടിസ്ഥാനമാക്കിയുള്ള സംവരണം നടക്കാറില്ല. എന്നാൽ ഇവിടെ അതിനൊരു തിരുത്തുണ്ട്. വാർഷിക വരുമാനം അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം ഇവിടെ ഉണ്ട്. നോക്കാം മറ്റ് സംവരണങ്ങൾ ഏതെല്ലാമെന്ന്

 

പരീക്ഷ ഉടൻ

 

ഡിഗ്രി, പിജി യോഗ്യതയുള്ളവർക്കുള്ള പരീക്ഷയാണ് ഇനി നടക്കാനുള്ളത്. പരീക്ഷാ തിയതി പ്രഖ്യാപിച്ചാൽ അത്
ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in- ൽ ലഭ്യമാകും. പരീക്ഷ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതിൽത്തന്നെ ഏതൊക്കെ വിഭാഗക്കാർക്ക് സംവരണം ലഭിക്കുമെന്നും വ്യക്തമാക്കുന്നു

 

ആർക്കൊക്കെ ലഭിക്കും സംവരണം?

 

എസ് സി, എസ് ടി, ഒബിസി എന്നീ ജാതിയമതം അടിസ്ഥാനമാക്കിയുള്ള സംവരണം മാത്രമല്ല റെയിൽവേയിലുള്ളത്. കായിക താരങ്ങൾക്കും ശാരീരിക ബുദ്ധമൂട്ടുള്ളവർക്കും മുൻസൈനികർക്കുമെല്ലാം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. ഇതെല്ലാം സർക്കാർ ജോലികളിൽ സാധാരണ ആണെങ്കിലും വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സംവരണം ഒരു പുതിയ അറിവാണ് പലർക്കും

ALSO READ – കെഎസ്ആർടിസിയിൽ വിവിധ തസ്തികകളിലായി 500 ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

ഇ ഡബ്ലു എസ് ക്വാട്ട –  എട്ടു ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിൽ നിന്നു വരുന്നവർക്കാണ് ഈ സംവരണം ലഭിക്കുക. ഏകദേശം 10 ശതമാനം സീറ്റുകളാണ് ഈ ക്വാട്ടയ്ക്കായി മാറ്റി വെച്ചിട്ടുള്ളത്.

എക്‌സ്- സർവ്വീസ്മാൻ ക്വാട്ട – ഇന്ത്യൻ സായുധ സേനയുമായി നേരത്തെ ബന്ധപ്പെട്ടിരുന്ന ഉദ്യോഗാർത്ഥികൾക്ക് എക്‌സ്-സർവീസ്മെൻ ക്വാട്ടയിൽ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ എക്‌സ്-സർവീസ്മെൻ ക്വാട്ടയ്ക്ക് കീഴിലുള്ള ജോലികൾക്കായി ഒരു ഡിക്ലറേഷൻ ഫയൽ ചെയ്യേണ്ടതുണ്ട്, അത് സംബന്ധിച്ച് പ്രസക്തമായ രേഖകൾ നൽകണം.

പട്ടികജാതി (എസ്‌സി) – ആകെ അനുവദിച്ച തസ്തികകളുടെ 15 ശതമാനം പട്ടികജാതി (എസ്‌സി) ക്വാട്ടയിൽ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി സംവരണത്തിന് കീഴിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ റെയിൽവേ ജോലികളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അത്സ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

പട്ടികവർഗം (എസ്ടി) – പട്ടികവർഗ (എസ്ടി) ക്വാട്ടയിൽ, ആകെ 7.5 ശതമാനം തസ്തികകൾ സംവരണം ചെയ്തിരിക്കുന്നു. എസ്ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഈ വിഭാഗത്തിന് കീഴിലുള്ള റെയിൽവേ ജോലികളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാറ്റഗറി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) – റെയിൽവേ ജോലികളിൽ ഒബിസി സംവരണ ക്വാട്ട 27 ശതമാനമാണ്. ഒബിസി സംവരണം ലഭിക്കുന്നതിന്, കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി മാതാപിതാക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

ശാരീരിക വൈകല്യമുള്ളവർ (PH)/ PwBD – റെയിൽവേ ജോലികളിൽ വൈകല്യമുള്ളവർക്കായി മൂന്ന് ശതമാനം ക്വാട്ട സംവരണം ചെയ്തിട്ടുണ്ട്. കാഴ്ചക്കുറവോ അന്ധതയോ, ശ്രവണ വൈകല്യമോ, സെറിബ്രൽ പാൾസിയോ, ലോക്കോമോട്ടർ വൈകല്യമോ ഉള്ള ഉദ്യോഗാർത്ഥികൾ PH/ PwBD വിഭാഗത്തിന് കീഴിലാണ് വരുന്നത്.

 

പരീക്ഷ എന്ന് നടക്കും

 

ആർ ആർ ബി എൻ ടി പി സി പരീക്ഷ ഡിസംബറിനും ജനുവരിക്കും ഇടയിൽ നടത്താനാണ് സാധ്യത. NTPC അഡ്മിറ്റ് കാർഡ് റിലീസ് ചെയ്തുകഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റിൽ- rrbapply.gov.in- ൽ ലഭ്യമാകും. ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകളായ അപേക്ഷ നമ്പർ, ജനനത്തീയതി എന്നിവ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യാം.

കണക്ക്, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനെസ് എന്നിവയിൽ നിന്ന് പരീക്ഷയിൽ ചോദ്യങ്ങൾ ഉണ്ടാകും. കണക്കിൽ നിന്ന് 30 ചോദ്യങ്ങൾ, ജനറൽ ഇൻ്റലിജൻസ് ആൻഡ് റീസണിംഗ്- 30 ചോദ്യങ്ങൾ, ജനറൽ അവയർനസ്- 40 ചോദ്യങ്ങൾ. എൻടിപിസി സ്റ്റേജ് 2 പരീക്ഷയിൽ കണക്ക്, ജനറൽ ഇൻ്റലിജൻസ്, റീസണിംഗ് എന്നിവയിൽ 35 ചോദ്യങ്ങൾ- 35 ചോദ്യങ്ങൾ, ജനറൽ അവയർനസ്- 50 ചോദ്യങ്ങൾ എന്നിങ്ങനെയാകും കണക്ക്.

Latest News