5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC Recruitment 2024: റെയിൽവേ പരീക്ഷ പാസായാൽ കിട്ടുന്ന കൂടിയ ശമ്പളവും കുറഞ്ഞ ശമ്പളവും അറിയണോ?

RRB NTPC salaries post-wise: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 27,000 മുതൽ 30,000 രൂപ വരെയാണ്. ശമ്പളത്തിന് പുറമെ, ജീവനക്കാരുടെ ശമ്പള സ്കെയിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 40 ശതമാനത്തിലധികം വരുന്ന ഡിയർനസ് അലവൻസ്, ഹൗസ് റെൻ്റ് അലവൻസ് എന്നിങ്ങനെ ലഭിക്കും.

RRB NTPC Recruitment 2024: റെയിൽവേ പരീക്ഷ പാസായാൽ കിട്ടുന്ന കൂടിയ ശമ്പളവും കുറഞ്ഞ ശമ്പളവും അറിയണോ?
പ്രതീകാത്മക ചിത്രം (Image courtesy : Getty images/ representational)
aswathy-balachandran
Aswathy Balachandran | Published: 25 Oct 2024 09:19 AM

ന്യൂഡൽഹി: റെയിൽവേ ജോലി എന്നു പറയുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് സ്ഥിരതയുള്ള കൃത്യമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള കേന്ദ്ര സർക്കാർ ജോലി എന്നാണ്. അതിനാൽ തന്നെ നിരവധി പേർ വരാനിരിക്കുന്ന റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് എൻടിപിസി ജോലിക്കായി ശ്രമിക്കുന്നുണ്ട്. പരീക്ഷാർത്ഥികൾക്ക് എന്നാണ് പരീക്ഷ നടക്കുക എന്ന് ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in-ൽ കയറി പരിശോധിക്കാനും ആവശ്യമായ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും.

നിരവധി തസ്തികകളിലേക്ക് ഇത്തവണ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. പല തസ്തികയ്ക്കും പല ശമ്പള സ്‌കെയിലാണ് ഉള്ളത്. ഏറ്റവും കൂടിയ ശ്‌നപള സ്‌കെയിൽ മുതൽ കുറഞ്ഞത് വരെ ഈ കൂടെ ഉണ്ട്. ഏകദേശം 35,000 രൂപ പ്രതിമാസം ലഭിക്കുന്ന തരത്തിലാണ് ശമ്പളസ്‌കെയിൽ ആരംഭിക്കുന്നത് എന്നാണ് വിവരം. ഇത് 60,000 വരെ നീളാം. മറ്റ് ആനുകൂല്യങ്ങൾ വേറെ. വിശദമായ ശമ്പള വിവരം ഓരോ പോസ്റ്റിനും എത്ര ലഭിക്കുമെന്ന് നോക്കാം…

 

ശമ്പള സ്‌കെയിൽ

 

  • ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ് – പ്രതിമാസം 35,000-55,000 രൂപ
  • സീനിയർ ടൈം കീപ്പർ – പ്രതിമാസം 29,000- 32,000 രൂപ
  • ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – പ്രതിമാസം 19,000-30,000 രൂപ
  • അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – പ്രതിമാസം 19,000- 38,000 രൂപ
  • ജൂനിയർ ടൈം കീപ്പർ – പ്രതിമാസം 19,000- 26,000 രൂപ
  • ട്രെയിൻ ക്ലർക്ക് – പ്രതിമാസം 19,900-60,000 രൂപ
  • കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് – പ്രതിമാസം 21,700- 39,000 രൂപ
  • ട്രാഫിക് അസിസ്റ്റൻ്റ്- പ്രതിമാസം 25,500- 34,000 രൂപ
  • ​ഗുഡ്സ് ​ഗാർഡ് – പ്രതിമാസം 22,000- 45,000 രൂപ
  • കൊമേഴ്‌സ്യൽ അപ്രൻ്റീസ് – പ്രതിമാസം 21,000- 38,000 രൂപ
  • സ്റ്റേഷൻ മാസ്റ്റർ – പ്രതിമാസം 25,000-60,000 രൂപ

മറ്റ് ആനുകൂല്യങ്ങൾ

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 27,000 മുതൽ 30,000 രൂപ വരെയാണ് സാധാരണ ഉള്ളത്. അടിസ്ഥാന ശമ്പളത്തിന് പുറമെ, ജീവനക്കാരുടെ ശമ്പള സ്കെയിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 40 ശതമാനത്തിലധികം വരുന്ന ഡിയർനസ് അലവൻസ്, ഹൗസ് റെൻ്റ് അലവൻസ് – അടിസ്ഥാന ശമ്പളത്തിൻ്റെയും യാത്രാ അലവൻസിൻ്റെയും 8 ശതമാനം മുതൽ 24 ശതമാനം വരെ എന്നിങ്ങനെ ലഭിക്കും.

ALSO READ – റെയിൽവേ ജോലിക്ക് സാമ്പത്തികം കുറഞ്ഞവർക്കും സംവരണം, പരീക്ഷയ്ക്കു മുമ്പേ അറിയാം മറ്റ് ക്വാട്ടകൾ

 

എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ

 

RRB NTPC സെലക്ഷൻ പ്രക്രിയയിൽ ഒന്നാം ഘട്ടത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റും (CBT), രണ്ടാം ഘട്ട CBT ടെസ്റ്റും, ടൈപ്പിംഗ് സ്കിൽ ടെസ്റ്റ്/കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയും ഉൾപ്പെടുന്നു. എല്ലാ സെലക്ഷൻ ഘട്ടങ്ങളിലും യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ വിവിധ തസ്തികകളിലേക്ക് നിയമിക്കും.

ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലാർക്ക്, കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രാഫിക് അസിസ്റ്റൻ്റ്, ഗുഡ്‌സ് ഗാർഡ്, സീനിയർ കൊമേഴ്‌സ്യൽ സിലർക്ക് എന്നിവയാണ് എൻടിപിസി തസ്തികകൾ. ക്ലാർക്ക് കം ടൈപ്പിസ്റ്റ്, കൊമേഴ്‌സ്യൽ അപ്രൻ്റീസ്, സ്റ്റേഷൻ മാസ്റ്റർ എന്നിവയും ഉൾപ്പെടുന്നുണ്ട്.

Latest News