5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC : ആര്‍ആര്‍ബി എന്‍ടിപിസി; പരീക്ഷാ തീയതിക്കായി ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ്; അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ ?

RRB NTPC Examination date 2025 updates : അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി വായിച്ച് മനസിലാക്കണം. അഡ്മിറ്റ് കാര്‍ഡ് കൈവശമില്ലാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഐഡി കാര്‍ഡ് ഹാജരാക്കേണ്ടി വരും. പരീക്ഷാ സമയത്തിന് മുമ്പായി എക്‌സാം കേന്ദ്രത്തിലേക്ക് എത്തുന്നതാണ് നല്ലത്‌. പരീക്ഷാ തീയതിക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് ലഭ്യമാക്കും

RRB NTPC : ആര്‍ആര്‍ബി എന്‍ടിപിസി; പരീക്ഷാ തീയതിക്കായി ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ്; അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ ?
Railway PlatformImage Credit source: PTI
jayadevan-am
Jayadevan AM | Published: 25 Jan 2025 20:11 PM

10,000ലേറെ ഒഴിവുകള്‍, കിട്ടിയാല്‍ റെയില്‍വേയില്‍ മികച്ച ശമ്പളത്തില്‍ ജോലി…റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നടത്തുന്ന നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി(എന്‍ടിപിസി) പരീക്ഷയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്. രാജ്യത്ത് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന ഒരു പരീക്ഷ കൂടിയാണിത്. അതുകൊണ്ട് പരീക്ഷാ തീയതി എന്നാണെന്നും, അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ ലഭിക്കുമെന്ന് അറിയാന്‍ നിരവധി പേരാണ് കാത്തിരിക്കുന്നത്. പരീക്ഷാ തീയതി എന്നാണെന്ന് ആര്‍ആര്‍ബി വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന. അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ അറിയാന്‍ സാധിച്ചേക്കും. എല്ലാ ഉദ്യോഗാർത്ഥികൾക്കും അവർ അപേക്ഷിച്ച ആർആർബികളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദാംശങ്ങള്‍ ലഭ്യമാകും.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍

  1. ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പ്രാദേശിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിലോ പ്രവേശിക്കുക
  2. ആര്‍ആര്‍ബി എന്‍ടിപിസി എന്നതോ, അല്ലെങ്കില്‍ അതിന് സമാനമായതോ ആയ ലിങ്കില്‍ പ്രവേശിക്കണം
  3. രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ ലോഗിന്‍ ചെയ്യാന്‍ വേണ്ടിവരും
  4. അഡ്മിറ്റ് കാര്‍ഡ് ലഭിച്ചുകഴിഞ്ഞാല്‍ അതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാകും നടത്തുന്നത്. ചില തസ്തികകള്‍ക്ക് സ്‌കില്‍ ടെസ്റ്റുമുണ്ടാകും. വിവിധ വിഭാഗങ്ങളിലായി ആകെ 11558 ഒഴിവുകളാണുള്ളത്. ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകളിലേക്ക് 2024 സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 13 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. അണ്ടര്‍ ഗ്രാജ്വേറ്റ് തസ്തികകളിലേക്ക് സെപ്തംബര്‍ 21-ഒക്ടോബര്‍ 20 കാലയളവിലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

Read Also : ഏഴാം ശമ്പള കമ്മീഷൻ സാലറി കിട്ടും, റെയിൽവേ ഗ്രൂപ്പ്-ഡി 32,438 ഒഴിവുകൾ

പരീക്ഷാ ഷെഡ്യൂള്‍ പുറത്തുവിടുമ്പോള്‍, അതില്‍ അഡ്മിറ്റ് കാര്‍ഡ് തീയതി ലഭ്യമാകുന്ന ഏകദേശ സമയം, എക്‌സാം സിറ്റിയെക്കുറിച്ചുള്ള സൂചനകള്‍ എന്നിവ ഉണ്ടാകും. ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ-1,736 ഒഴിവുകൾ, സ്റ്റേഷൻ മാസ്റ്റർ-994 ഒഴിവുകൾ, ഗുഡ്‌സ് ട്രെയിൻ മാനേജർ-3,144, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-1,507, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്-732, കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്-2,022, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്-361 ഒഴിവുകൾ, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്-990 ഒഴിവുകൾ, ട്രെയിൻസ് ക്ലർക്ക്-72 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകൾ.

പരീക്ഷാ തീയതിക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് പുറത്തിറക്കും. ഫെബ്രുവരിയില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമായേക്കുമെന്നാണ് സൂചന. പരീക്ഷാ കേന്ദ്രം, റോൾ നമ്പർ, നിർദ്ദേശങ്ങൾ തുടങ്ങിയ അവശ്യ വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ഉണ്ടായിരിക്കും.

അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥി പൂര്‍ണമായി വായിച്ച് മനസിലാക്കണം. അഡ്മിറ്റ് കാര്‍ഡ് കൈവശമില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഐഡി കാര്‍ഡ് അടക്കമുള്ളവയും ഹാജരാക്കേണ്ടി വരും. പരീക്ഷാ സമയത്തിന് മുമ്പായി എക്‌സാം കേന്ദ്രത്തിലേക്ക് എത്തുന്നതാണ് അഭികാമ്യം.