AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC : വെറുതെയല്ല ആര്‍ആര്‍ബി എന്‍ടിപിസി വൈകുന്നത്, നിസാരമാകരുത് തയ്യാറെടുപ്പ്‌

RRB NTPC Examination 2025 updates in Malayalam: 1,21,67,679 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചുവെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷകളില്‍ ഒന്നായി ആര്‍ആര്‍ബി എന്‍ടിപി മാറും. തയ്യാറെടുപ്പ് നിസാരമാകരുതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍

RRB NTPC : വെറുതെയല്ല ആര്‍ആര്‍ബി എന്‍ടിപിസി വൈകുന്നത്, നിസാരമാകരുത് തയ്യാറെടുപ്പ്‌
Image for representation purpose onlyImage Credit source: PTI
jayadevan-am
Jayadevan AM | Published: 26 Apr 2025 11:18 AM

ആര്‍ആര്‍ബി എന്‍ടിപിസി (RRB NTPC) പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്തുവിടുന്നതില്‍ കാലതാമസം. മാര്‍ച്ചില്‍ പുറത്തുവിടുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. പിന്നീട് ഏപ്രിലില്‍ ഷെഡ്യൂള്‍ ലഭിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ കരുതി. എന്നാല്‍ ഏപ്രില്‍ അവസാന വാരത്തിലും ഷെഡ്യൂള്‍ പുറത്തുവന്നിട്ടില്ല. മെയ് മാസം പുറത്തുവന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല. ഷെഡ്യൂള്‍ പുറത്തുവിടാത്തതിന് കാരണം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ ബാഹുല്യമാകാം അതിന് കാരണമെന്ന് കരുതുന്നു.

ആകെ 1,21,67,679 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചുവെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷകളില്‍ ഒന്നായി ആര്‍ആര്‍ബി എന്‍ടിപി മാറും. തയ്യാറെടുപ്പ് നിസാരമാകരുതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

2025 മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പരീക്ഷ നടന്നേക്കുമെന്ന് സൂചനയുണ്ട്. 58,40,861 പേർ ബിരുദാനന്തര ബിരുദ തസ്തികകളിലേക്ക് അപേക്ഷിച്ചു. 63,26,818 പേർ പന്ത്രണ്ടാം ക്ലാസ് യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്ക് അപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എത്ര ഒഴിവുകള്‍?

ആകെ 11,558 ഒഴിവുകളാണുള്ളത്. പരീക്ഷയിൽ വിജയിക്കാൻ, സ്ഥിരമായ പരിശീലനം ആവശ്യമാണ്. ഇതുവരെ തയ്യാറെടുപ്പ് ആരംഭിക്കാത്തവര്‍ ഇനിയെങ്കിലും സമയം പാഴാക്കരുത്.

പരീക്ഷ എങ്ങനെ?

  1. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) ആണ് ആദ്യഘട്ടം.
  2. സിബിടി ആദ്യ ഘട്ടം വിജയിച്ചാല്‍ അടുത്തത് രണ്ടാം ഘട്ടം
  3. അതിനുശേഷം, ചില തസ്തികകൾക്ക് ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ അഭിരുചി പരീക്ഷ ഉണ്ടാകും
  4. ഈ പരീക്ഷകളിൽ വിജയിച്ചുകഴിഞ്ഞാൽ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും നടത്തും

Read Also: Spices Board Recruitment 2025: ബിരുദമുണ്ടോ? 25,000 രൂപ ശമ്പളത്തോടെ ജോലി; സ്‌പൈസസ് ബോർഡിൽ ഒഴിവുകൾ

2024 സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 13 വരെയായിരുന്നു ഗ്രാജ്വേറ്റ് ലെവല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അനുവദിച്ച സമയം. സെപ്തംബര്‍ 21-ഒക്ടോബര്‍ 20 കാലയളവില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് തസ്തികകളിലേക്കും അയക്കാമായിരുന്നു.