5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RRB ALP Recruitment 2025: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം, 9970 ഒഴിവുകള്‍; മികച്ച അവസരം

RRB ALP Recruitment Details In Malayalam: ഒരു ഉദ്യോഗാര്‍ത്ഥിക്ക്‌ ഒരു ആർ‌ആർ‌ബിയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ആദ്യ ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ കമ്പ്യൂട്ടര്‍ ബേസ്ഡ് ആപ്റ്റിറ്റൂഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവ ഉണ്ടായിരിക്കും

RRB ALP Recruitment 2025: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം, 9970 ഒഴിവുകള്‍; മികച്ച അവസരം
ട്രെയിന്‍ Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 12 Apr 2025 16:43 PM

റെയില്‍വേ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ മികച്ച അവസരം. ‘അസിസ്റ്റന്റ് ലോക്കോ പൈലറ്റ് 2025’ റിക്രൂട്ട്‌മെന്റിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതല്‍ (ഏപ്രില്‍ 12) അപേക്ഷിക്കാം. മെയ് 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 18 വയസ് മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ ആര്‍ആര്‍ബികളിലായി 9970 ഒഴിവുകളുണ്ട്. 19900 പേ സ്‌കെയിലില്‍ ശമ്പളം ആരംഭിക്കും. 500 രൂപയാണ് പരീക്ഷാ ഫീസ്. ഇതില്‍ 400 രൂപ ആദ്യ ഘട്ട പരീക്ഷയ്‌ക്കെത്തുമ്പോള്‍ തിരിച്ചു നല്‍കും. എസ്‌സി, എസ്ടി, എക്‌സ് സര്‍വീസ്‌മെന്‍, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവര്‍ക്ക് 250 രൂപയാണ് ഫീസ്. ഈ തുക പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ മടക്കി നല്‍കും.

ഒരു ഉദ്യോഗാര്‍ത്ഥിക്ക്‌ ഒരു ആർ‌ആർ‌ബിയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ആദ്യ ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ കമ്പ്യൂട്ടര്‍ ബേസ്ഡ് ആപ്റ്റിറ്റൂഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവ ഉണ്ടായിരിക്കും. അതേസമയം, ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷയുടെ ഷെഡ്യൂളിനായി കാത്തിരിപ്പ് തുടരുകയാണ്. ഷെഡ്യൂള്‍ ഉടന്‍ പുറത്തുവന്നേക്കുമെന്നാണ് സൂചന.

ട്രേഡുകള്‍/സബ്ജക്ടുകള്‍

  1. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, വിവിധ സ്ട്രീമുകളിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കോമ്പിനേഷന്‍: ട്രേഡ്/സബ്ജക്ട്-ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, വയർമാൻ, ആർമേച്ചർ & കോയിൽ വൈൻഡർ, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്
  2. ഇലക്ട്രോണിക്‌സ്‌ എഞ്ചിനീയറിങ്, വിവിധ സ്ട്രീമുകളിലെ ഇലക്ട്രോണിക്‌സ്‌ എഞ്ചിനീയറിങ് കോമ്പിനേഷന്‍: ട്രേഡ്/സബ്ജക്ട്-ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (റേഡിയോ & ടിവി)
  3. മെക്കാനിക്കൽ എഞ്ചിനീയറിങ്, വിവിധ സ്ട്രീമുകളിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് കോമ്പിനേഷന്‍: ട്രേഡ്/സബ്ജക്ട്-മെക്കാനിക് (ഡീസൽ), ടർണർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്, ഹീറ്റ് എഞ്ചിൻ
  4. ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, വിവിധ സ്ട്രീമുകളിലെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് കോമ്പിനേഷന്‍: ട്രേഡ്/സബ്ജക്ട്-മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ട്രാക്ടർ മെക്കാനിക്, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് മെക്കാനിക്

Read Also : DRDO GTRE Apprentice 2025: ഡിആര്‍ഡിഒയില്‍ അവസരം, അപ്രന്റീസ് പരിശീലനം നേടാം; ഒഴിവുകള്‍ എഞ്ചിനീയറിങ്, ഡിഗ്രി, ഐടിഐ, ഡിപ്ലോമ വിഭാഗങ്ങളില്‍

എങ്ങനെ അയക്കാം?

വിവിധ ആര്‍ആര്‍ബികളില്‍ ഏതെങ്കിലും ഒരു ആര്‍ആര്‍ബിയില്‍ മാത്രമായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കുക. വിവിധ ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റ് താഴെ നല്‍കിയിരിക്കുന്നു.

  • http://www.rrbthiruvananthapuram.gov.in/
  • http://www.rrbahmedabad.gov.in/
  • http://www.rrbajmer.gov.in/
  • http://www.rrbbbs.gov.in/
  • http://www.rrbbilaspur.gov.in/
  • http://www.rrbcdg.gov.in/
  • http://www.rrbchennai.gov.in/
  • http://www.rrbgkp.gov.in/
  • http://www.rrbguwahati.gov.in/
  • http://www.rrbjammu.nic.in/
  • http://www.rrbkolkata.gov.in/
  • http://www.rrbmalda.gov.in/
  • http://www.rrbmumbai.gov.in/
  • http://www.rrbmuzaffarpur.gov.in/
  • http://www.rrbpatna.gov.in/
  • http://www.rrbald.gov.in/
  • http://www.rrbranchi.gov.in/
  • http://www.rrbsecunderabad.gov.in/
  • http://www.rrbsiliguri.gov.in/

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത

A. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ & കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക് എന്നീ ട്രേഡുകളിൽ എൻസിവിടി/എസ്സിവിടി. അല്ലെങ്കില്‍ മുകളിൽ സൂചിപ്പിച്ച ട്രേഡുകളിൽ മെട്രിക്കുലേഷൻ / എസ്എസ്എൽസി പ്ലസ്ടു ആക്ട് അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയ കോഴ്‌സ്.

B. മെട്രിക്കുലേഷൻ / എസ്എസ്എൽസി പ്ലസ് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് (അല്ലെങ്കില്‍) എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഈ എഞ്ചിനീയറിംഗ് വിഷയങ്ങളിലെ വിവിധ സ്ട്രീമുകളിലെ കോമ്പിനേഷന്‍. എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പകരമായി മുകളിൽ പറഞ്ഞ എഞ്ചിനീയറിംഗ് വിഷയങ്ങളിലെ ബിരുദവും സ്വീകാര്യമാണ്.