RRB ALP Recruitment 2025: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം, നിരവധി ഒഴിവുകള്‍; നോട്ടിഫിക്കേഷന്‍ ഉടന്‍
RRB ALP Recruitment details: ഷോര്‍ട്ട് നോട്ടീസ് പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം ഏപ്രില്‍ പത്തോടെ അപേക്ഷ സ്വീകരിച്ച് തുടങ്ങും. മെയ് ഒമ്പതാകും അവസാന തീയതി. 18-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒമ്പതിനായിരത്തിലേറെ ഒഴിവുകളുണ്ട്. കഴിഞ്ഞ തവണ എഎല്‍പി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും, പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സുവര്‍ണാവസരമാണിത്

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ (ആര്‍ആര്‍ബി) അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎല്‍പി) തസ്തികയിലേക്ക് അപേക്ഷ അയക്കാന്‍ ഉടന്‍ അവസരം. ഇതുസംബന്ധിച്ച് വിശദമായ വിജ്ഞാപനം പുറത്തുവന്നിട്ടില്ലെങ്കിലും ഷോര്‍ട്ട് നോട്ടീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം ഏകദേശം ഏപ്രില്‍ പത്തോടെ അപേക്ഷ സ്വീകരിച്ച് തുടങ്ങും. മെയ് ഒമ്പതാകും അവസാന തീയതി. 18-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒമ്പതിനായിരത്തിലേറെ ഒഴിവുകളുണ്ട്. ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, പ്രാദേശിക ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റുകളിലും വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തുവിട്ടേക്കും. ആതെ 9970 ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓരോ സോണിലെയും ഏകദേശം ഒഴിവുകള്‍
- സെന്‍ട്രല്‍ റെയില്‍വേ-376
- ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ-700
- ഈസ്റ്റ് കോസ്റ്റ് റെയില്‍വേ-1461
- ഈസ്‌റ്റേണ്‍ റെയില്‍വേ-768
- നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ-508
- നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ-100
- നോര്‍ത്ത്ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ-125
- നോര്‍ത്തേണ്‍ റെയില്‍വേ-521
- നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ-679
- സൗത്ത് സെന്‍ട്രല്‍ റെയില്‍വേ-989
- സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ-568
- സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ-796
- സൗത്തേണ്‍ റെയില്‍വേ-510
- വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ-759
- വെസ്‌റ്റേണ്‍ റെയില്‍വേ-885
- മെട്രോ റെയില്‍വേ കൊല്‍ക്കത്ത-225




കഴിഞ്ഞ തവണ എഎല്‍പി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും, പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സുവര്‍ണാവസരമാണിത്. കഴിഞ്ഞ തവണത്തെ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രണ്ടാം ഘട്ട പരീക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്.