Hiring Trends : 83% എഞ്ചിനീയർമാർക്ക് ജോലി ഇല്ല, 51% ജെൻസികൾക്ക് താൽപര്യം ഫ്രീലാൻസിങ്; റിപ്പോർട്ട്

Latest Hiring Trends : പുതിയ തലമുറക്കാർക്ക് ഒരൊറ്റ ശ്രോതസ്സിൽ വരുമാനം നേടുന്നതിൽ താൽപര്യമില്ല. അതുകൊണ്ട് പലരും ഫ്രീലാൻസിങ്ങിനോട് താൽപര്യം കാണിക്കുന്നുയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Hiring Trends : 83% എഞ്ചിനീയർമാർക്ക് ജോലി ഇല്ല, 51% ജെൻസികൾക്ക് താൽപര്യം ഫ്രീലാൻസിങ്; റിപ്പോർട്ട്

Jobs (1)

jenish-thomas
Published: 

22 Mar 2025 21:55 PM

എത്രകാലം കഴിഞ്ഞാലും ജോലി നേടുകയെന്നത് വലിയ പ്രതിസന്ധിയായി തന്നെ നിലനിൽക്കുകയാണ്. പുതിയ തലമുറക്കാരായ ജെൻസികൾ ജോലിക്ക് പ്രവേശിക്കാൻ തുടങ്ങിയെങ്കിലും തൊഴിൽലഭ്യമല്ലാത്തതിൻ്റെ കണക്കിൽ വലിയ വ്യത്യാസമൊന്നുമില്ല. എഐ പോലെയുള്ള സംവിധാനങ്ങൾ വന്നാലും ജോലി ഇല്ലാത്തവരുടെ കണക്ക് അങ്ങനെ തന്നെ തുടരും. അതിന് ഉദ്ദാഹരണമാണ് അൺസ്റ്റോപ്പ് എന്ന പ്രസിദ്ധീകരണം പുറത്തുവിട്ട റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ബിരുദം നേടിയതിന് ശേഷം 83 ശതമാനം എഞ്ചനീയർമാരും തൊഴിരഹിതരാണ്. ബിസിനെസ് സ്കൂളിൽ പഠിച്ചിറങ്ങുന്നവരിൽ പകുതിയോളം പേർക്കും പറയത്തക്ക ജോലികൾ ലഭിക്കുന്നില്ല.

30,000 ത്തോളം ജെൻസികളിലും 700 എച്ച്ആർ പ്രൊഫഷ്ണലുകളിലുമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ബിരുദം നേടിയ 83 ശതമാനം എഞ്ചനീയർമാർക്ക് പഠനത്തിന് ശേഷം തൊഴിൽ മാത്രമല്ല ഇൻ്റേൺഷിപ്പ് പോലും ലഭിക്കുന്നില്ല. 46 ശതമാനം ബിസിനസ് ബിരുദധാരികൾക്കാണ് പഠനത്തിന് ശേഷം ജോലി ലഭിക്കാതെയിരിക്കുന്നത്. ഭൂരിഭാഗം റിക്രൂട്ടർമാരും ബിരുദം നേടിയവരുടെ കഴിവിനെക്കാളും അവർ പഠിച്ച കോളേജിനെ അടിസ്ഥാനപ്പെടുത്തിയാണ് ജോലി നൽകുന്നത്. 25 ശതമാനം റിക്രൂട്ടർമാർ മാത്രമാണ് ജോലി തേടുന്നവരുടെ കഴിവുകൾ എത്രത്തോളമുണ്ട് പരിശോധന നടത്തുന്നതെന്നാണ് സർവെയെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിൽ പറയുന്നത്.

ALSO READ : CSIR-CRRI Recruitment: 81,100 രൂപ വരെ ശമ്പളം, സിആര്‍ആര്‍ഐയില്‍ നിരവധി ഒഴിവുകള്‍; പ്ലസ്ടുക്കാര്‍ക്കും അവസരം

അതേസമയം പുതുതലമുറക്കാർക്ക് ഒരൊറ്റ ശ്രോതസ്സിൽ നിന്നും മാത്രം വരുമാനം നേടുന്നതിൽ താൽപര്യമില്ല. അതുകൊണ്ട് പലരും ഫ്രീലാൻസ് പരിപാടികൾക്ക് ഇഷ്ടം പ്രകടിപ്പിക്കാറുള്ളത്. എഞ്ചനീയറിങ്, ബിസിനസ് മേഖലയിൽ ബിരുദം നേടിയവർക്ക് മികച്ച ശമ്പളം അൺ-പെൺ വ്യത്യാസമില്ലാതെ ലഭിക്കുമ്പോൾ ആർട്ട് ആൻഡ് സയൻസ് ബിരുദധാരികൾക്ക് പെൺകുട്ടികൾക്ക് ആൺകുട്ടികളെക്കാളും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. പ്രതിവർഷം ആറ് ലക്ഷം രൂപ വരെയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. ആൺകുട്ടികൾക്ക് ഇതിന് മുകളിൽ ശമ്പളം ലഭിക്കാറുണ്ട്.

പുതുതലമുറക്കാർ കൂടുതൽ പേരും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മകെൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ്. സൊമാറ്റോ, മീശോ പോലെയുള്ള ഇന്ത്യൻ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ നിരവധി പേർ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. പുതുതലമുറക്കാർക്ക് ലഭിക്കുന്ന 25 ശതമാനം ജോലി വാഗ്ദാനം ഇ-കൊമേഴ്സ്, സ്റ്റാർട്ടപ്പുകൾ, പ്രോഡക്ട് കമ്പനികളിൽ നിന്നാണ്.

Related Stories
Kerala Devaswom Board Recruitment: 38 തസ്തികകള്‍, 439 ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വമ്പന്‍ അവസരം; നോട്ടിഫിക്കേഷന്‍ പുറത്ത്‌
IARI Recruitment 2025: പരീക്ഷയില്ലാതെ 67,000 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
Bank of Baroda Recruitment 2025: പരീക്ഷയില്ലാതെ ബാങ്ക് ജോലി നേടാം; ബാങ്ക് ഓഫ് ബറോഡയിൽ 146 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
Kerala Devaswom Board Recruitment: ഒന്നും രണ്ടുമല്ല, നാനൂറിലേറെ ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളില്‍ അവസരം; എന്ന് മുതല്‍ അപേക്ഷിക്കാം? നിര്‍ണായക വിവരം
V Sivankutty: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനം: വി ശിവന്‍കുട്ടി
AAI Recruitment 2025: വിമാനത്താവളത്തിൽ 75,000 രൂപ ശമ്പളത്തോടെ ജോലി നേടാം; ഇന്ന് തന്നെ അപേക്ഷിച്ചോളൂ
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്
വിറ്റാമിൻ സിയുടെ കുറവുണ്ടോ?