5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Registration for DU: ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

ഡൽഹി സർവകലാശാലയിൽ 82 പിജി കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷയാണ് ഇപ്പോൾ  ക്ഷണിച്ചിരിക്കുന്നത്.

Registration for DU: ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
Registration for DU PG Admission 2024
neethu-vijayan
Neethu Vijayan | Published: 25 Apr 2024 18:13 PM

ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാം. സിയുഇടി പിജി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർവകലാശാലയിൽ പ്രവേശനം ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ ബിടെക്ക്, 5 വർഷ എൽഎൽബി എന്നിവയ്ക്കുള്ള രജിസ്‌ട്രേഷനും ഇതിനോടൊപ്പം ആരംഭിക്കുന്നതാണ്. ജെഇഇ മെയിൻ പരീക്ഷയുടെ സ്‌കോർ അടിസ്ഥാനമാക്കിയാണ് ബിടെക് പ്രവേശനം. ബിഎ എൽഎൽബി കോഴ്‌സ് പ്രവേശനത്തിന് ക്ലാറ്റ് സ്‌കോർ പരിഗണിച്ചാണ് പ്രവേശനം നടത്തുക.

ഡൽഹി സർവകലാശാലയിൽ 82 പിജി കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷയാണ് ഇപ്പോൾ  ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ആകെ 13,500 സീറ്റുകളാണുള്ളത്. മെയ് 25 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബിടെക് പ്രോഗ്രാമിന് മാത്രം 120 സീറ്റുകളാണുള്ളത്. മെയ് പകുതിയോടെയായിരിക്കും ഡൽഹി സർവകലാശയ്ക്ക് കീഴിലുള്ള ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുക.

സിയുഇടി യുജിയുടെ സ്‌കോർ അടിസ്ഥാനമാക്കിയാണ് ബിരുദ പ്രവേശനം നടത്തുന്നത്. ഇതിനായി വിദ്യാർത്ഥികൾ ഡൽഹി സർവകലാശാലയുടെ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റത്തിൽ (സിഎസ്എഎസ്) പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജനറൽ, ഒബിസി, സാമ്പത്തിക പിന്നോക്കവസ്ഥയിലുള്ളവർ എന്നീ വിഭാ​ഗക്കാർക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി , വികലാംഗർ എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷ ഫീസിന് പുറമേ 100 രൂപ അധികം തുകയായി അടയ്‌ക്കേണ്ടതാണ്.

പിജി അഡ്മിഷൻ 2024-ന് എങ്ങനെ രജിസ്റ്റർ ചെയ്യാം

1. ഡൽ​ഹി സർവകലാശാലയുടെ CSAS ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക – du.ac.in.

2. ന്യൂ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. ആവശ്യമായ വിവരങ്ങൾ നൽകി, പ്രക്രിയ പൂർത്തിയാക്കാൻ ‘രജിസ്റ്റർ’ ടാബിൽ ക്ലിക്ക് ചെയ്യുക.

5. ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.

6. ഫോം സമർപ്പിക്കുക.

7. റഫറൻസിനായി അക്‌നോളജ്‌മെൻ്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യുക.