Cochin International Airport Recruitment: കൊച്ചി വിമാനത്താവളത്തിൽ 208 ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്

Recruitment at Cochin International Airport 2024: ഹാൻഡി മാൻ/ ഹാൻഡി വുമൺ, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Cochin International Airport Recruitment: കൊച്ചി വിമാനത്താവളത്തിൽ 208 ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്

Representational Image (Image Courtesy: Pekic)

Updated On: 

05 Oct 2024 07:27 AM

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ തസ്തികകളിലായുള്ള 208 ഒഴിവുകളിലേക്ക് എഐ എയർപോർട്ട് സർവീസസ് അപേക്ഷ ക്ഷണിച്ചു. വാക്-ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. മൂന്ന് വർഷത്തെ കാരാർ നിയമനം ആയിരിക്കും. ആവശ്യമെങ്കിൽ പിന്നീട് നീട്ടിനൽകും. ഹാൻഡി മാൻ/ ഹാൻഡി വുമൺ, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

തസ്തിക: ഹാൻഡി മാൻ/ ഹാൻഡി വുമൺ

  • ഒഴിവുകൾ: 201
  • ശമ്പളം: 18,840 രൂപ
  • യോഗ്യത : പത്താം ക്ലാസ് വിജയം + ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം.
  • പ്രായം: ഉയർന്ന പ്രായപരിധി 28
  • വാക് ഇൻ അഭിമുഖത്തിന്റെ തീയതി – ഒക്ടോബർ 7

തസ്തിക: റാംപ് സർവീസ് എക്സിക്യൂട്ടീവ്

  • ഒഴിവുകൾ: 3
  • ശമ്പളം: 24,690 രൂപ
  • യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര ഡിപ്ലോമ.
  • അല്ലെങ്കിൽ ഓട്ടോ എലെക്ട്രിക്കൽ/ മോട്ടോർ വെഹിക്കിൾ/ എയർ കണ്ടിഷനിംഗ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര ഐടിഐയും എൻസിടിവിടിയും.
  • എംഎംവി ഡ്രൈവിംഗ് ലൈസൻസും നിർബന്ധം.
  • പ്രായം: ഉയർന്ന പ്രായപരിധി 28
  • വാക് ഇൻ അഭിമുഖത്തിന്റെ തീയതി – ഒക്ടോബർ 5

തസ്തിക: യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ

  • ഒഴിവുകൾ: 4
  • ശമ്പളം: 21,270 രൂപ
  • യോഗ്യത : പത്താം ക്ലാസ് വിജയം + എച്ച്എംവി ഡ്രൈവിംഗ് ലൈസൻസ്.
  • പ്രായം: ഉയർന്ന പ്രായപരിധി 28
  • വാക് ഇൻ അഭിമുഖത്തിന്റെ തീയതി – ഒക്ടോബർ 5

ഉയർന്ന പ്രായപരിധിയിൽ എല്ലാ തസ്തികകളിലും എസ്.സി, എസ്/ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

അപേക്ഷ ഫീസ്:

  • 500 രൂപയാണ് ഫീസ്.
  • AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി വേണം ഫീസ് അടയ്ക്കാൻ.
  • എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ബാധകമല്ല.

അഭിമുഖ സ്ഥലം:

Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin: 683572.

 

വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.aiasl.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷ ഫോമും, ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും സഹിതം വേണം അഭിമുഖത്തിന് എത്താൻ.

Related Stories
K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും; ഹാജരാകേണ്ട സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ പരിശോധിക്കാം
Sainik School Admission 2025: സെെനിക സ്കൂൾ പ്രവേശനം, അപേക്ഷ ജനുവരി 13 വരെ
Indian Air Force Airmen Recruitment 2025: വ്യോമസേനയിൽ എയർമാനാകാം, കേരളത്തിലും റിക്രൂട്ട്മെന്റ് റാലി; അപേക്ഷ ക്ഷണിച്ചു
PSC Annual Calendar : ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം, മുന്നിലുള്ളത് ഏതാനും നാളുകള്‍ മാത്രം; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത് ഈ മാസങ്ങളില്‍
NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?