Railway Recruitment 2025: റെയിൽവേയിൽ 1036 ഒഴിവുകൾ, പത്താം ക്ലാസ് പാസായവർക്കും ജോലി; 47,600 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Railway recruitment 2025 for Ministerial and Isolated Categories: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2025 ജനുവരി 7 മുതൽ 2025 ഫെബ്രുവരി 6 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക.
റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അപേക്ഷ ക്ഷണിച്ചു. ചീഫ് ലോ അസിസ്റ്റന്റ്, പബ്ലിക് പ്രോസിക്യൂട്ടർ, സയൻ്റിഫിക് സൂപ്പർവൈസർ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേർസ് ഉൾപ്പടെയുള്ള വിവിധ തസ്തികളിലായി അകെ 1036 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2025 ജനുവരി 7 മുതൽ 2025 ഫെബ്രുവരി 6 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചേർസ് (PGT)
ഒഴിവുകൾ: 187
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 48 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
സയൻ്റിഫിക് സൂപ്പർവൈസർ (എർഗണോമിക്സും പരിശീലനവും)
ഒഴിവുകൾ: 03
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 38 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് സൈക്കോളജി അല്ലെങ്കിൽ ഫിസിയോളജിയിൽ സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേർസ് (ടിജിടി)
ഒഴിവുകൾ: 03
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 48 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ഡ്രോയിങ് ആൻഡ് പെയിന്റിംഗ്/ ഫൈൻ ആർട്സ് എന്നിവയിൽ എംഎ അല്ലെങ്കിൽ ആർട്ട് ആൻഡ് ആർട്ട് എഡ്യൂക്കേഷനിൽ ഓണേഴ്സോട് കൂടിയ ബിരുദം അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം, അതുമല്ലെങ്കിൽ 12-ാം ക്ലാസ് (+2 സ്റ്റേജ്) പാസായാവർക്ക് അപേക്ഷിക്കാം.
ചീഫ് ലോ അസിസ്റ്റന്റ്
ഒഴിവുകൾ: 54
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 43 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം.
പബ്ലിക് പ്രോസിക്യൂട്ടർ
ഒഴിവുകൾ: 20
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം.
ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇംഗ്ലീഷ് മീഡിയം)
ഒഴിവുകൾ: 18
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 48 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം (ബിപി എഡ്)/ തത്തുല്യം.
സയന്റിഫിക് അസിസ്റ്റന്റ്/ ട്രെയ്നിങ്
ഒഴിവുകൾ: 2
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 38 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
ജൂനിയർ ട്രാൻസ്‌ലേറ്റർ/ ഹിന്ദി
ഒഴിവുകൾ: 130
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം.
സീനിയർ പബ്ലിസിറ്റി ഇൻസ്‌പെക്ടർ
ഒഴിവുകൾ: 3
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദവും, പബ്ലിക് റിലേഷൻസ് / അഡ്വർടൈസിംഗ് / ജേണലിസം / മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും.
സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്‌പെക്ടർ
ഒഴിവുകൾ: 59
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദം.
ലൈബ്രേറിയൻ
ഒഴിവുകൾ: 10
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 33 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
മ്യൂസിക് ടീച്ചർ (സ്ത്രീകൾ)
ഒഴിവുകൾ: 3
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 48 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് മ്യൂസിക്കിൽ ബിരുദം അല്ലെങ്കിൽ 12-ാം ക്ലാസ് (+2 സ്റ്റേജ്)/തത്തുല്യം ഉള്ളവർ അപേക്ഷിക്കാം.
പ്രൈമറി റെയിൽവേ ടീച്ചർ (വിവിധ വിഷയങ്ങൾ)
ഒഴിവുകൾ: 188
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 48 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് മ്യൂസിക്കിൽ ബിരുദം അല്ലെങ്കിൽ 12-ാം ക്ലാസ് (+2 സ്റ്റേജ്)/തത്തുല്യം ഉള്ളവർ അപേക്ഷിക്കാം. 12-ാം ക്ലാസ് (+2 സ്റ്റേജ്)/തത്തുല്യം അല്ലെങ്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
അസിസ്റ്റന്റ് ടീച്ചർ (സ്ത്രീ-ജൂനിയർ സ്കൂൾ)
ഒഴിവുകൾ: 2
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 48 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: 12-ാം ക്ലാസ് (+2 സ്റ്റേജ്)/തത്തുല്യം അല്ലെങ്കിൽ ബിരുദവും രണ്ട് വർഷത്തെ ഡിപ്ലോമയും.
ലബോറട്ടറി അസിസ്റ്റന്റ്/ സ്കൂൾ
ഒഴിവുകൾ: 7
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 48 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത: 12-ാം ക്ലാസ് (+2 സ്റ്റേജ്)/തത്തുല്യം.
ലാബ് അസിസ്റ്റന്റ് ഗ്രേഡ് III (കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്)
ഒഴിവുകൾ: 12
പ്രായപരിധി: കുറഞ്ഞ പ്രായപരിധി 18 വയസ്, ഉയർന്ന പ്രായപരിധി 33 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത:12-ാം ക്ലാസ് (+2 സ്റ്റേജ്)/ തത്തുല്യം.
എങ്ങനെ അപേക്ഷിക്കാം?
- ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrbapply.gov.in സന്ദർശിക്കുക.
- ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
- തുടർന്ന്, ലഭിച്ച യൂസർ ഐഡി പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- “അപ്ലൈ ഫോർ ആർആർബി മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറി ടീച്ചേർസ് വേക്കൻസി 2025.” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകി, ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
- അപേക്ഷയുടെ ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.