5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി

Railway Apprentice Recruitment 2025: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷി സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 27 ആണ്.

Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
Representational ImageImage Credit source: Sudipta Das/NurPhoto via Getty Images
nandha-das
Nandha Das | Updated On: 06 Jan 2025 00:33 AM

സൗത്ത് സെൻട്രൽ റെയിൽവേയിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയിൽവേ റിക്രൂട്ട്‌മെൻ്റ് സെൽ (ആർആർസി) ആണ് അപേക്ഷ ക്ഷണിച്ചത്. വിവിധ ട്രേഡുകളികളിലായി മൊത്തം 4,232 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷി സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 27 ആണ്.

എയർ കണ്ടീഷനിംഗ്, കാർപെൻ്റർ, ഡീസൽ മെക്കാനിക്കൽ, ഇലക്ട്രോണിക് മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, ഫിറ്റർ, പെയിൻറർ, വെൽഡർ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ ഉള്ളത്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. കൂടാതെ, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും നേടിയിരിക്കണം.

ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസും, ഉയർന്ന പ്രായപരിധി 24 വയസുമാണ്. അതായത് 2024 ഡിസംബർ 28-ന് 15നും 24നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 7,700 രൂപ മുതൽ 20,200 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. പത്താം ക്ലാസ്, ഐടിഐ എന്നിവയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. തുടർന്ന്, യൂണിറ്റ്, ട്രേഡ്, കമ്മ്യൂണിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർ ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ഹാജരാകണം.

ALSO READ: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

ജനറൽ/ ഒബിസി/ പിന്നാക്ക വിഭാഗക്കാർ എന്നിവർ അപേക്ഷ ഫീസായി 100 രൂപ അടയ്‌ക്കേണ്ടതുണ്ട്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. അപേക്ഷകരുടെ കൈവശം ആധാർ കാർഡ്, പത്താം ക്ലാസ് മാർക്ക് ഷീറ്റ്, ഐടിഎ ഡിപ്ലോമ സർട്ടിഫിക്കറ്റ്, പാസ്പ്പോർട് സൈസ് ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

  • സൗത്ത് സെൻട്രൽ റെയിൽവേയിലെ അപ്രന്റീസ് ഒഴുവുകളിലേക്ക് അപേക്ഷിക്കുന്നതിന് onlineregister.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘ന്യൂ രജിസ്‌ട്രേഷൻ’ എന്നത് തിരഞ്ഞെടുക്കുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • തുടർന്ന്, ആവശ്യമായ രേഖകൾ കൂടി അപ്ലോഡ് ചെയ്ത ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.