Railway Recruitment 2024: റെയില്‍വേ ജോലിയാണോ സ്വപ്‌നം കാണുന്നത്? എങ്കിലിതാ ഒരു മികച്ച അവസരം
Railway Job Vacancy: തിരുവനന്തപുരം ഉള്‍പ്പെടെ 20 റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ ജൂനിയര്‍ എഞ്ചിനിയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് ആരെ 7934 ഒഴിവുകളാണുള്ളത്.
റെയില്‍വേ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ജൂനിയര്‍ എഞ്ചിനിയര്‍, സൂപ്പര്‍ വൈസര്‍ എന്നീ തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആകെ 7951 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ 20 റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ ജൂനിയര്‍ എഞ്ചിനിയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്റ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് ആരെ 7934 ഒഴിവുകളാണുള്ളത്.
ഗൊരഖ്പുര്‍ ആര്‍ആര്‍ബിയില്‍ കെമിക്കല്‍ സൂപ്പര്‍വൈസര്‍, റിസര്‍ച്ച് ആന്റ് മെറ്റലര്‍ജിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് 17 ഒഴിവുമാണുള്ളത്.
Also Read: CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ് 2024; നാളെ മുതൽ അപേക്ഷിക്കാം
ശമ്പളം
കെമിക്കല്‍ സൂപ്പര്‍വൈസര്‍, റിസര്‍ച്ച് ആന്റ് മെറ്റലര്‍ജിക്കല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവര്‍ക്ക് 44,900 രൂപയാണ് ശമ്പളം. മറ്റ് തസ്തികകളില്‍ നിയമനം നേടുന്നവര്‍ക്ക് 35,400 രൂപയായിരിക്കും അടിസ്ഥാന ശമ്പളം.
യോഗ്യത
കെമിക്കല്‍ സൂപ്പര്‍ വൈസര്‍, മെറ്റലര്‍ജിക്കല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
ജൂനിയര്‍ എഞ്ചിനിയര്‍
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ഓട്ടോ മൊബൈല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്, ണാനുഫാക്ചറിങ്, മെക്കട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍, മെഷിനിങ്, ടൂള്‍സ് ആന്‍ഡ് ഡൈ മേക്കിങ്, ഫിസിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങളിലോ അല്ലെങ്കില്‍ ഇവയുടെ കോമ്പിനേഷനിലോയുള്ള ത്രിവത്സരഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനിയറിങ് ബിരുദം.
Also Read: Kerala Education Department: സ്കൂളിൽ നാല് ദിവസം ബാഗ് വേണ്ട; വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ പരിഷ്കാരം
കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്
45 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി കോമ്പിനേഷനിലുള്ള ബിരുദം.
ഡിപ്പോ മെറ്റീരിയല്‍സൂപ്രണ്ട്
ഏതെങ്കിലുംവിഷയത്തിലുള്ള ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ.
അപേക്ഷ
റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
തിരുവനന്തപുരം ആര്‍.ആര്‍.ബി.യുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in
അവസാനതീയതി: ഓഗസ്റ്റ് 29