Railway Recruitment 2024: ഐടിഐ കഴിഞ്ഞവർക്ക് സുവർണ്ണാവസരം; റെയിൽവേയിൽ 14,298 ഒഴിവുകൾ, കേരളത്തിലും അവസരം

Railway Recruitment 2024 Application Details: നേരത്തെ അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 17 മുതൽ 21 വരെ തിരുത്തലുകൾ വരുത്താനുള്ള അവസരം ലഭിക്കും.

Railway Recruitment 2024: ഐടിഐ കഴിഞ്ഞവർക്ക് സുവർണ്ണാവസരം; റെയിൽവേയിൽ 14,298 ഒഴിവുകൾ, കേരളത്തിലും അവസരം

Railway Jobs | Credits: Photo by Tim Graham/Getty Images)

Updated On: 

04 Oct 2024 12:55 PM

ഡൽഹി: ഇന്ത്യൻ റെയിൽവേയിലെ 14,298 ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നീഷ്യൻ ഗ്രേഡ്-3 തസ്തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 16. നേരത്തെ അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 17 മുതൽ 21 വരെ തിരുത്തലുകൾ വരുത്താനുള്ള അവസരം ലഭിക്കും. 250 രൂപയാണ് തിരുത്തലിന് ഫീസ്.

കഴിഞ്ഞ മാർച്ചിൽ വിജ്ഞാപനം ചെയ്തപ്പോൾ 9144 ഒഴിവുകളാണ് ഉണ്ടായിരുന്നത്. പിന്നീട് കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം 14,298 ഒഴിവുകളായി വർധിച്ചു. 22 കാറ്റഗറികൾ ഉണ്ടായിരുന്നത് ഇപ്പോൾ 40 ആയി ഉയർന്നിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrbthiruvananthapuram.gov.in സന്ദർശിക്കുക. അല്ലെങ്കിൽ 9592001188 എന്ന നമ്പറിൽ ബന്ധപ്പെടുക.

യോഗ്യത:

ടെക്‌നിഷ്യൻ ഗ്രേഡ് 3

  • ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയ എസ്എസ്എൽസി/തത്തുല്യക്കാർക്ക് അപേക്ഷിക്കാം.
  • പ്രായം: 18 വയസ് മുതൽ 33 വയസ് വരെ. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്ത് വർഷം, പട്ടികവിഭാഗക്കാർക്ക് അഞ്ചും, ഒബിസിക്ക് മൂന്ന് വർഷം എന്നിങ്ങനെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ടെക്‌നിഷ്യൻ ഗ്രേഡ് 1

  • ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇൻസ്ട്രുമെന്റേഷൻ സ്ട്രീമുകളിൽ സയൻസ് ബിരുദം, അല്ലെങ്കിൽ മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം.
  • പ്രായം: 18 വയസ് മുതൽ 33 വയസ് വരെ. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്ത് വർഷം, പട്ടികവിഭാഗക്കാർക്ക് അഞ്ചും, ഒബിസിക്ക് മൂന്ന് വർഷം എന്നിങ്ങനെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

 

അപേക്ഷ ഫീസ്

ജനറൽ/ ഒബിസി വിഭാഗക്കാർക്ക്: 100 രൂപയാണ് ഫീസ്.

എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ/ സ്ത്രീകൾ എന്നിവർക്ക് ഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം?

  1. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrbthiruvananthapuram.gov.in സന്ദർശിക്കുക.
  2. ഹോം പേജിലെ റിക്രൂട്ട്മെന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നത്, അവയുടെ യോഗ്യതകൾ കൃത്യമായി പരിശോധിക്കുക.
  4. ശേഷം ‘അപേക്ഷിക്കുക’ (Apply) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  5. തുടർന്ന്, രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച ഐഡി ഉപയോഗിച്ച് ലോഗിൻ ചെയുക.
  6. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ഫീസ് അടയ്ക്കുക.
  7. എല്ലാ വിവരങ്ങളും ഒന്നുകൂടെ പരിശോധിച്ച ശേഷം ഫോം സമർപ്പിക്കാം.
Related Stories
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍
Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി