Railway Recruitment: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ടതിങ്ങനെ
Railway NFR Apprentice Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3.
ഗുവാഹത്തി അടിസ്ഥാനമാക്കിയുള്ള നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളികളിലായി മൊത്തം 5647 ഒഴിവുകളാണുള്ളത്. ഹെഡ് ക്വാട്ടേഴ്‌സിലും, ലാൻഡിംഗ്, രംഗിയ, തിൻസുകിയ, ന്യൂ ബംഗായ്‌ഗാവ്, ദിബ്രുഗഢ് , കടിഹാർ, അലിപ്പുർദ്വാർ എന്നീ യൂണിറ്റുകളിലുമാണ് പരിശീലനം ഉണ്ടാവുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3.
പ്രായപരിധി
- കുറഞ്ഞ പ്രായപരിധി: 15 വയസ്.
- ഉയർന്ന പ്രായപരിധി: 24 വയസ്.
- സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
എസ്.സി, എസ്,ടി വിഭാഗക്കാർ/ വിമുക്തഭടന്മാർ/ സ്ത്രീകൾ എന്നിവർക്ക് അപേക്ഷിക്കാൻ ഫീസ് അടക്കേണ്ടതില്ല.
യോഗ്യത
- കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ്/ തത്തുല്യം പാസായിരിക്കണം.
- ബന്ധപ്പെട്ട മേഖലയിൽ ഐടിഐ സർട്ടിഫിക്കറ്റ്.
- ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ 12-ആം ക്ലാസ് പാസായിരിക്കണം.
തിരഞ്ഞെടുപ്പ്
പത്താം ക്ലാസ്/ തത്തുല്യം, ഐടിഐ എന്നിവയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടക്കുക. യൂണിറ്റ്, ട്രേഡ്, കമ്മ്യൂണിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതാണ്. അവർ പ്രമാണ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ഹാജരാകണം.
എങ്ങനെ അപേക്ഷിക്കാം?
- നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.nfr.indianrailways.gov.in സന്ദർശിക്കുക.
- അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
- ആദ്യം ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നേരത്തെ അക്കൗണ്ടുള്ളവർ ലോഗിൻ ചെയ്താൽ മതി.
- തുടർന്ന് ‘അപ്ലൈ നൗ’ എന്നത് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
- അപ്‌ലോഡ് ചെയ്യാനായി ആവശ്യപ്പെടുന്ന രേഖകൾ സ്കാൻ ചെയ്ത ശേഷം അപ്ലോഡ് ചെയ്യുക.
- തുടർന്ന് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.