5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC Recruitment: പി.എസ്.സി അപേക്ഷ ക്ഷണിച്ചു; കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ തൊഴിലവസരം

Kerala PSC Recruitment 2024: കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരംഉപയോഗപ്പെടുത്താം.

PSC Recruitment: പി.എസ്.സി അപേക്ഷ ക്ഷണിച്ചു; കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ തൊഴിലവസരം
കേരള പി.എസ്.സി (Social Media Image)
nandha-das
Nandha Das | Updated On: 02 Nov 2024 10:14 AM

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. കേരള ചെറുകിട വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡിന്റെ (എസ്ഐഡിസിഒ) ലോവർ ഡിവിഷൻ അക്കൗണ്ടന്റ് തസ്തികയിൽ 16 ഒഴിവുകൾ. അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ. പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.

ശമ്പളം

പ്രതിമാസം 9,190 രൂപ മുതൽ 15,780 രൂപ വരെയാണ് ശമ്പളം.

പ്രായപരിധി

കുറഞ്ഞ പ്രായപരിധി: 18 വയസ്.
ഉയർന്ന പ്രായപരിധി: 36 വയസ്.
എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

യോഗ്യത

  • യുജിസി അംഗീകൃത കേന്ദ്ര സർക്കാർ അല്ലെങ്കിൽ കേരള സർക്കാർ സർവ്വകലാശാലകൾ/ സ്ഥാപനങ്ങളിൽ നിന്നും ബി.കോം ബിരുദം.
  • ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും അക്കൗണ്ടിംഗ് പാക്കേജിൽ സർട്ടിഫിക്കറ്റ്.
  • എംകോം പാസായവർക്ക് മുൻഗണന ലഭിക്കും.

ALSO READ: പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; ഐസിഎസ്ഐഎൽ അപേക്ഷ ക്ഷണിച്ചു

എങ്ങനെ അപേക്ഷിക്കാം?

  • കേരള പബ്ലിക് സർവീസ് കംമീഷന്റെ ഔദ്യോഗിക വെബ്സൈറ്റയ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം വേണം അപേക്ഷിക്കാൻ.
  • മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡി പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ വേണം അപേക്ഷിക്കാൻ. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
  • പ്രൊഫൈലിൽ കാണുന്ന തസ്തികയുടെ ‘നോട്ടിഫിക്കേഷൻ ലിങ്ക്’ തിരഞ്ഞെടുത്ത ശേഷം ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷയ്ക്കായി അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ 31/12/2013-ന് ശേഷം എടുത്തതായിരിക്കണം. 01/01/2022-ന് ശേഷം പ്രൊഫൈൽ ആരംഭിച്ചവരാണെങ്കിൽ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും കൃത്യമായി രേഖപ്പെടുത്തണം.
  • ഇങ്ങനെ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക്, അപ്‌ലോഡ് ചെയ്ത തീയതി മുതൽ പത്ത് വർഷകാലത്തേക്കാണ് കാലാവധി.
  • അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്തു വേണം അപേക്ഷ പൂർത്തിയാക്കാൻ.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ സാധിക്കില്ല.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക. അതിനായി പ്രൊഫൈലിലെ ‘മൈ ആപ്ലിക്കേഷൻസ്’ എന്ന ലിങ്ക് തിരഞ്ഞെടുത്ത് അതിൽ നിന്നും പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്.

 

Latest News