PSC Examination : പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ? അറിഞ്ഞിരിക്കാം ഈ ചോദ്യോത്തരങ്ങള്‍
PSC Examination Questions and Answers : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി 29 അവസാന തീയതി. തുടര്‍ന്ന് മറ്റ് നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനവും പുറപ്പെടുവിക്കും. , പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ നന്നായി തയ്യാറെടുക്കണം. പിഎസ്‌സി പരീക്ഷയില്‍ ചോദിച്ചേക്കാവുന്ന/നേരത്തെ ചോദിച്ചിട്ടുള്ള ചില ചോദ്യോത്തരങ്ങള്‍
നിരവധി പരീക്ഷകളാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ ഈ വര്‍ഷം കാത്തിരിക്കുന്നത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, കേരള പൊലീസിലേക്കുള്ള വിവിധ തസ്തികകള്‍ തുടങ്ങിയ നിരവധി പ്രധാന പരീക്ഷകള്‍ ഈ വര്‍ഷം നടക്കും. പരീക്ഷകള്‍ ഏകദേശം ഏത് മാസങ്ങളില്‍ നടക്കുമെന്ന് വ്യക്തമാക്കുന്ന എക്‌സാം കലണ്ടര്‍ പിഎസ്‌സി നേരത്തെ പുറത്തുവിട്ടിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി 29 ആണ് അവസാന തീയതി. ഇതിനുശേഷം മറ്റ് നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനവും പുറപ്പെടുവിക്കും. എന്തായാലും, പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ നന്നായി തയ്യാറെടുക്കണമെന്ന് ചുരുക്കം. പിഎസ്‌സി പരീക്ഷയില്‍ ചോദിച്ചേക്കാവുന്ന/നേരത്തെ ചോദിച്ചിട്ടുള്ള 25 ചോദ്യോത്തരങ്ങള്‍ പരിശോധിക്കാം.
Read Also : പി.എസ്.സി പരീക്ഷ എഴുതുന്നവരാണോ നിങ്ങള്‍? എങ്ങനെ മാര്‍ക്കറിയാം? സംഭവം സിമ്പിളാണ്
- 2022ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്-മിഥുൻ ചക്രവർത്തി
- ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരം നൽകുന്നത്?-ആര്‍ട്ടിക്കിള്‍ 360
- 2024ലെ ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചത്-കെ. അരവിന്ദാക്ഷന്‍ (ഗോപ എന്ന നോവലിന്)
- ‘ദി ഗ്രാൻഡ് ഡിസൈൻ’ എഴുതിയതാര്-സ്റ്റീഫൻ ഹോക്കിങ്ങും ലിയോനാർഡ് മ്ലോഡിനോവും
- ഏത് ചിത്രത്തിലെ അഭിനയത്തിനാണ് എമ്മ സ്‌റ്റോണിന് 2024ലെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്-പുവർ തിങ്‌സ്
- കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് സാധ്യമാക്കുന്ന കണ്ടെത്തലുകള്‍ക്ക് ജോണ്‍ ജെ. ഹോപ്പ്ഫീല്‍ഡിനൊപ്പം 2024ലെ ഫിസിക്‌സ് നോബേല്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്-ജെഫ്രി ഹിന്റൺ
- ഈ വര്‍ഷത്തെ ഫിഫ അണ്ടര്‍-20 ലോകകപ്പ് നടക്കുന്നത് എവിടെ-ചിലി
- 2025ലെ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച മലയാളികള്‍ ആരെല്ലാം-പി.ആര്‍. ശ്രീജേഷ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം
- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത്-ലോക്‌സഭ സ്പീക്കര്‍
- ചൂളന്നൂർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്-പാലക്കാട്
- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം ഏത്-ജിഎസ്എല്‍വി-എഫ്15-എന്‍വിഎസ്-02 ദൗത്യം
- എച്ച്എംപിവിയുടെ പൂര്‍ണരൂപം-ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു?-ആനി ബസന്റ്
- സുബാൻസിരി ജലവൈദ്യുത പദ്ധതി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?-സുബാൻസിരി ലോവർ ജലവൈദ്യുത പദ്ധതി അരുണാചൽ പ്രദേശിന്റെയും ആസാമിന്റെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ്?-എന്‍എച്ച് 44
- ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണപ്പാടം ഏതാണ്?-ദിഗ്ബോയ്
- കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്-തിരുവനന്തപുരം
- രണ്ടാമത്തെയും മൂന്നാമത്തെയും വട്ടമേശ സമ്മേളനങ്ങളുടെ പ്രതിനിധിയായിരുന്ന ഉറുദു കവി?-മുഹമ്മദ് ഇഖ്ബാൽ
- സിദ്ധാനുഭൂതി എന്ന പുസ്തകം രചിച്ചത് ആരാണ്?-ബ്രഹ്മാനന്ദ ശിവയോഗി
- ഇന്ത്യൻ ഭരണഘടന ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്-1949 നവംബർ 26
- വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?-കുഞ്ഞിക്കണ്ണന്‍
- ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്?-മാഡം ഭിക്കാജി കാമ
- ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തു നിന്നാണ് കടമെടുത്തത്?-യുകെ
- വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ചത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?-61-ാം ഭേദഗതി 1988
- ദേശീയ വോട്ടർ ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?-ജനുവരി 25