Post Matric Scholarship: പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു അവസരം കൂടി

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം വിനിയോഗിച്ചിട്ടില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മറ്റൊരു അവസരം നല്‍കില്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു

Post Matric Scholarship: പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു അവസരം കൂടി
Published: 

11 May 2024 13:12 PM

കോഴിക്കോട്: 2023-24 അധ്യയന വര്‍ഷത്തേക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം ഒരു തവണ കൂടി. മെയ് 20 വരെ ഇ ഗ്രാന്റ്‌സ് വെബ്‌സൈറ്റ് മുഖേന വിദ്യാര്‍ഥികള്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം വിനിയോഗിച്ചിട്ടില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മറ്റൊരു അവസരം നല്‍കില്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്. ഇതുപ്രകാരം പുതുതലമുറ കോഴ്‌സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ഇത്തരം കോഴ്‌സുകളും സ്‌കോളര്‍ഷിപ്പിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏതെല്ലാം സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍, കേന്ദ്ര സംസ്ഥാന യൂണിവേഴ്‌സിറ്റി, യൂജിസി അംഗീകാരമുള്ള സ്വയംഭരണ കോളേജുകള്‍, ഡീംസ് യൂണിവേഴ്‌സിറ്റികള്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ കോഴ്‌സിന് ചേരാവുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള ഫീ ഫിക്‌സേഷന്‍ കമ്മിറ്റിയുടെ പരിധിയില്‍ വരുന്നതുമായ സ്വകാര്യ പ്രഫഷണല്‍ സ്ഥാപനങ്ങളിലും സ്‌കോളര്‍ഷിപ്പോടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം.

ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് അംഗീകാരമുള്ള സ്‌കൂളുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഡിപ്ലോമ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍, എന്‍എംസി, എഐസിടിഇ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍, സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകള്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയന്ത്രണ ഏജന്‍സികള്‍ അഫിലിയേറ്റ് അംഗീകരിച്ച കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങളിലും സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും പുതിയ ഉത്തരവ് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.

എന്താണ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷവിഭാഗങ്ങളിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ്മെട്രിക്. പ്ലസ് വണ്‍, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പിഎച്ച്ഡി കോഴ്‌സുകള്‍ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിഖ്, പാഴ്‌സി വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തരമാണ് നടപ്പാക്കുന്നത്. ടെക്‌നിക്കല്‍, വൊക്കേഷണല്‍, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്‌സുകള്‍ എടുത്തവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍

മുന്‍വര്‍ഷത്തെ പരീക്ഷയില്‍ അമ്പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വേണം. വാര്‍ഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തവരായിരിക്കണം. ഇക്കൂട്ടര്‍ക്കാണ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ സാധിക്കുക. ഒരു കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ ആളുകള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കിവ്വ. മറ്റ് സ്‌കോളര്‍ഷിപ്പോ സ്‌റ്റൈപ്പന്റോ വാങ്ങുന്നവരാകാനും പാടില്ല. സ്‌കോളര്‍ഷിപ്പ് വര്‍ഷാവര്‍ഷം പുതുക്കി കൊടുത്താല്‍ മാത്രമേ പണം അക്കൗണ്ടിലേക്ക് വരൂ.

സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍