PM Internship Scheme 2025 : അവസാന തീയതി ഇന്നല്ല, ഇനിയും സമയം ഉണ്ട്; പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് രജിസ്ട്രേഷൻ എങ്ങനെ സമർപ്പിക്കാം?

PM Internship Scheme 2025 Registration Last Date : മാർച്ച് 12-ാം തീയതി രജിസ്ട്രേഷൻ ചെയ്യണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രണ്ടാഴ്ചത്തേക്ക് മാർച്ച് 31 തീയതി വരെ നീട്ടി.

PM Internship Scheme 2025 : അവസാന തീയതി ഇന്നല്ല, ഇനിയും സമയം ഉണ്ട്; പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് രജിസ്ട്രേഷൻ എങ്ങനെ സമർപ്പിക്കാം?

Pmis

Published: 

12 Mar 2025 23:27 PM

പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് സ്കീം (പിഎംഐഎസ്) 2025ൻ്റെ രണ്ടാംഘട്ട രജിസ്ട്രേഷനുള്ള അവസാന തീയതി നീട്ടി. രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് 12 തീയതിയിൽ നിന്നും മാർച്ച് 31ലേക്ക് നീട്ടി. കോളേജ് വിദ്യാർഥികൾക്കും 24 വയസിൽ താഴെയുള്ള യുവാക്കൾക്കും ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് സൗകര്യം ഒരുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ഇൻ്റേഷിപ്പ് സ്കീം. കോറപ്പറേറ്റ് അഫേഴ്സ് മന്ത്രാലയമാണ് പിഎംഐഎസ് സ്ക്രീമിലൂടെ ഇൻ്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നത്. രാജ്യത്തെ മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്റേൺഷിപ്പ് അവസരങ്ങളാണ് യുവാക്കൾക്ക് ഒരുക്കുന്നത്.

പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു യോഗ്യത മുതൽ ബിരുദവും പിജിയുമെടുത്തവർക്ക് ഈ പദ്ധതി മുഖേന ഇൻറേൺഷിപ്പ് ലഭ്യമാക്കുക. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ആയിരിക്കണം എന്നൊരു നിബന്ധനയുണ്ട്. കൂടാതെ, പ്രൊഫഷണൽ ബിരുദധാരികൾ, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾ pminternship.mca.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ALSO READ : ISRO YUVIKA 2025: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഎസ്ആര്‍ഒയുടെ ‘യുവിക’; വിട്ടുകളയരുത് ഈ അവസരം

പിഎം ഇന്റേൺഷിപ് സ്കീമിനായി എങ്ങനെ അപേക്ഷിക്കാം?

  1. pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  2. ഹോം പേജിൽ കാണുന്ന ‘PM Internship Scheme 2025 registration forms’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്യുക.
    വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  4. ഇനി ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സമീപകാല പാസ്‌പോര്‍ട്ട് സൈസ്ഫോട്ടോ എന്നിവ സ്കാൻ ചെയ്ത ശേഷം അപ്ലോഡ് ചെയ്ത് കൊടുക്കുക.
    നൽകിയ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
Related Stories
SSLC Exam Result 2025 : മൂല്യനിർണയം തുടങ്ങി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കും?
Calicut University PG Entrance: കാലിക്കറ്റ് സർവകലാശാലയിൽ പിജി; പൊതുപ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
Kerala High School SAY Exam : എട്ടാം ക്ലാസുകാർ മാത്രമല്ല ഒമ്പതാം ക്ലാസുകാരും സേ പരീക്ഷ എഴുതണം; കൺഫ്യൂഷൻ അടിപ്പിച്ച് പുതിയ സർക്കുലർ
Hotel Management Career: അനവധിയാണ് അവസരങ്ങള്‍; വിദേശത്തും ചേക്കേറാം; ഹോട്ടല്‍ മാനേജ്‌മെന്റ് നിസാരമല്ല
8th Standard Exam Result: എട്ടാം ക്ലാസ് പരീക്ഷാഫലം ‌ഇന്നറിയാം; യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികൾക്ക് ചൊവ്വാഴ്ച മുതല്‍ ക്ലാസ്
TV9 Kannada Education Summit 2025 : മികച്ച കരിയർ ഒരുക്കാൻ വിദ്യാർഥികൾക്ക് ഇതാ ഒരു വഴികാട്ടി; ടിവി9 കന്നഡ എജ്യുക്കേഷൻ സമ്മിറ്റ് ബെഗംളൂരുവിൽ നടക്കും
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ