5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Internship Scheme 2025: പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു; പ്രതിമാസം 5,000 രൂപ വീതം, അറിയേണ്ടതെല്ലാം

PM Internship Scheme 2025 Registration Begins: പിഎം ഇന്റേൺഷിപ്പ് സ്‌കീമിന് കീഴിലുള്ള ഇന്റേൺഷിപ്പുകൾ 12 മാസമായിരിക്കും. ഈ കാലയളവിൽ ഓരോ ഇന്റേണിനും പ്രതിമാസം 5,000 രൂപ വീതം സഹായം ലഭിക്കും.

PM Internship Scheme 2025: പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു; പ്രതിമാസം 5,000 രൂപ വീതം, അറിയേണ്ടതെല്ലാം
പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം
nandha-das
Nandha Das | Updated On: 06 Mar 2025 11:26 AM

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ നൽകാം. ഈ സ്‌കീം യുവാക്കൾക്ക് രാജ്യത്തെ മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്റേൺഷിപ്പ് അവസരങ്ങൾ പ്രദാനം ചെയ്യുന്നു. 21 നും 24 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്.

10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദം, ബിരുദാനന്തര ബിരുദം നേടിയവർക്കും ഈ പദ്ധതി മുഖേന അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ആയിരിക്കണം എന്നൊരു നിബന്ധനയുണ്ട്. കൂടാതെ, പ്രൊഫഷണൽ ബിരുദധാരികൾ, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾ pminternship.mca.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

പിഎം ഇന്റേൺഷിപ് സ്കീമിനായി എങ്ങനെ അപേക്ഷിക്കാം?

  • pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘PM Internship Scheme 2025 registration forms’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്യുക.
  • വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ഇനി ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സമീപകാല പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സ്കാൻ ചെയ്ത ശേഷം അപ്ലോഡ് ചെയ്ത് കൊടുക്കുക.
  • നൽകിയ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.

ALSO READ: പൊതുമേഖലാ സ്ഥാപനങ്ങളിൽ 517 ഒഴിവുകള്‍; 23000 വരെ ശമ്പളം, എല്ലാ ജില്ലകളിലും അവസരം

ഇന്റേൺഷിപ്പിനായുള്ള തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രക്രിയയിലൂടെയായിരിക്കും നടത്തുന്നത്. ഉദ്യോഗാർഥിയുടെ മുൻഗണനകളെയും കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ആവശ്യകതകളെയും അടിസ്ഥാനമാക്കിയാണ് ഷോർട്ട്ലിസ്റ്റിങ് ചെയ്യുക. പിഎം ഇന്റേൺഷിപ്പ് സ്‌കീമിന് കീഴിലുള്ള ഇന്റേൺഷിപ്പുകൾ 12 മാസമായിരിക്കും. ഈ കാലയളവിൽ ഓരോ ഇന്റേണിനും പ്രതിമാസം 5,000 രൂപ വീതം സഹായം ലഭിക്കും.

അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾ അറിയാനും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ pminternship@mca.gov.in എന്ന ഇമെയിൽ വഴിയോ, 1800 11 6090 എന്നീ നമ്പറിലൂടെയോ അധികൃതരുമായി ബന്ധപ്പെടാം.