5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Internship: രാജ്യത്തെ മികച്ച കമ്പനികളിൽ അവസരം, പി എം ഇന്റേണ്‍ഷിപ്പ് പദ്ധതിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു…

PM Internship Scheme 2024 registration: അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിലെ ഒരു കോടിയോളം പേർക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

PM Internship: രാജ്യത്തെ മികച്ച കമ്പനികളിൽ അവസരം, പി എം ഇന്റേണ്‍ഷിപ്പ് പദ്ധതിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു…
PM Narendra Modi. (Image Credits: PTI)
aswathy-balachandran
Aswathy Balachandran | Updated On: 13 Oct 2024 09:50 AM

ന്യൂഡൽഹി: പി എം ഇന്റേൺഷിപ്പ് പദ്ധതി 2024- ന് അപേക്ഷിക്കാനുള്ള സമയമാണ് ഇപ്പോൾ. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇന്നലെ വൈകീട്ട് അഞ്ചുമണി മുതൽ ആക്ടീവായി.
pminternship.mca.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്റേൺഷിപ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജസ്റ്റർ ചെയ്യാനാകും. രജിസ്‌ട്രേഷനു ശേഷം ഒരു പ്രൊഫൈൽ തയ്യാറാക്കി ഇതിൽ അപ്ലോഡ് ചെയ്യാനും ഉദ്യോഗാർത്ഥികൾ മറക്കരുത്.

ഇതിൽ രജസ്‌ട്രേഡ് ഇമെയിൽ അഡ്രസ് അല്ലെങ്കിൽ മൊബൈൽ നമ്പർ ചേർക്കാൻ മറക്കരുത്. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിനു പ്രത്യേകം രജിസ്‌ട്രേഷൻ ഫീസിന്റെ ആവശ്യമില്ല. ഇതിനു ശേഷം തുടർന്നുള്ള അറിയിപ്പിനായി കാത്തിരിക്കണം. ഡിസംബർ 2-ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ഈ മാസം 25 വരെയാണ്. രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റെെപ്പൻഡുമായി ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.

ALSO READ – യുവാക്കൾക്ക് തൊഴിൽ നെെപുണ്യം; മാസം 5,000 രൂപ സ്റ്റെെപ്പൻഡ്; പിഎം ഇന്റേൺഷിപ്പിന് ഇന്ന് മുതൽ അപേക്ഷ നൽകാ

ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

 

ഇൻ്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന നടപടികളാണ് പൂർത്തിയാക്കേണ്ടത്.

  • ഇൻ്റേൺഷിപ്പ് സ്കീമിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ pminternship.mca.gov.in-ലേക്ക് പോകുക.
  • രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • രജിസ്ട്രേഷനു വേണ്ട വിവരങ്ങളെ അടിസ്ഥാനമാക്കി, പോർട്ടലിൽ ഒരു റെസ്യൂമെ തയ്യാറാക്കുക.
  • ഉദ്യോഗാർത്ഥികൾക്ക് യോഗ്യത, മേഖല, പ്രവർത്തനപരമായ മുൻഅനുഭവങ്ങൾ എന്നിവ അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി അപേക്ഷിക്കാം. അഞ്ച് ഇൻ്റേൺഷിപ്പ് അവസരങ്ങൾക്കാണ് അപേക്ഷിക്കാൻ കഴിയുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം പേജ് ഡൗൺലോഡ് ചെയ്യുക.
  • അതിൻ്റെ പ്രിൻ്റൗട്ട് എടുക്കുക.

പിഎം ഇൻ്റേൺഷിപ്പ് സ്കീം വിവിധ തൊഴിലുകളിലും തൊഴിലവസരങ്ങളിലും ഒരു വർഷത്തേക്ക് എക്സ്പോഷർ നേടാൻ സഹായിക്കുന്ന മികച്ച ഒരു പദ്ധതിയാണ്. അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിലെ ഒരു കോടിയോളം പേർക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2024-25ൽ 1.25 ലക്ഷം അപേക്ഷകർക്ക് ഇൻ്റേൺഷിപ്പ് നൽകും എന്നും അധികൃതർ വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പ്, ഡെലോയിറ്റ്, പെപ്‌സികോ, കൊക്കകോള, ഐഷർ, മഹീന്ദ്ര ഗ്രൂപ്പ്, മാരുതി സുസുക്കി, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, ഐസിഐസിഐ, സാംസങ്, ഹ്യൂലറ്റ് പാക്കാർഡ് എന്നിവ ഈ പദ്ധതിയുടെ ഭാ​ഗമായിക്കഴിഞ്ഞു.