5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plusone Seat Crisis: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം: അധികബാച്ചുകൾ അനുവദിച്ചു, മലപ്പുറത്ത് 120, കാസർകോട്ട് 18

Plusone Seat Crisis Additional Batches: എന്നാൽ പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനായി സർക്കാർ വിദ്യാലയങ്ങൾ മാത്രമേ പരി​ഗണിച്ചിട്ടുള്ളൂ. ‌‌മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിൽ 59 ബാച്ചും കോമേഴ്സിൽ 61 അധിക ബാച്ചുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹ്യുമാനിറ്റിസ് ബാച്ചും 13 കൊമേഴ്സ് ബാച്ചുകളുമാണ് കാസർകോട് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്.

Plusone Seat Crisis: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം: അധികബാച്ചുകൾ അനുവദിച്ചു, മലപ്പുറത്ത് 120, കാസർകോട്ട് 18
Education Minister V Sivankutty. (Image credits: Facebook)
neethu-vijayan
Neethu Vijayan | Published: 11 Jul 2024 15:36 PM

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ (Plusone Seat Crisis) ആശ്വാസം. താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) അറിയിച്ചു. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനായി സർക്കാർ വിദ്യാലയങ്ങൾ മാത്രമേ പരി​ഗണിച്ചിട്ടുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ‌‌

മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിൽ 59 ബാച്ചും കോമേഴ്സിൽ 61 അധിക ബാച്ചുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹ്യുമാനിറ്റിസ് ബാച്ചും 13 കൊമേഴ്സ് ബാച്ചുകളുമാണ് കാസർകോട് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്. ഇരു ജില്ലകളിലുമായി 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനായി 14.90 കോടി രൂപയുടെ സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം വർഷം പ്രവേശനത്തിന്റെ പ്രധാനഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ തന്നെ സംസ്ഥാനത്ത് മലപ്പുറം, കാസർകോട് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സിബിഐ: പ്രചരിച്ചത് പരീക്ഷയ്ക്കുശേഷം പകർത്തിയ സ്ക്രീൻഷോട്ടുകൾ

കൂടാതെ, മലപ്പുറം ജില്ലയിൽ കുറവുള്ള സീറ്റുകളുടെ എണ്ണം പരിശോധിച്ച് താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമർപ്പിക്കുകയും ചെയ്തിരുന്നു. കാസർകോട് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും റിപ്പോർട്ട് സമർപ്പിച്ചു.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധിക ബാച്ചുക്കൾ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ താലൂക്കുകളിൽ താത്ക്കാലിക അധിക ബാച്ചുകൾ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും റിപ്പോർട്ട് ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

മലബാറിൽ മാത്രം 80,000ത്തിലധികം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികൾക്ക് പോലും സീറ്റ് ലഭിച്ചില്ല എന്നതാണ് കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമായത്. ഭിന്നശേഷിക്കാർക്കായി അനുവദിച്ച സീറ്റുകൾ ഉൾപ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റുകൾ 3,09,142 ആണ്. ആദ്യ മൂന്ന് അലോട്ട്‌മെന്റുകളിൽ 3,05,554 സീറ്റുകളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ സീറ്റ് ലഭിച്ച 37,634 വിദ്യാർഥികളും അഡ്മിഷൻ എടുത്തിരുന്നില്ല.

 

Latest News