പ്ലസ്ടു കോഴ്സുകൾ പഴയ പ്രീഡി​ഗ്രി മാതൃകയിലേക്കോ? പഠനഭാരം കുറയ്ക്കാൻ പുതിയ ശുപാർശ | Plus two courses to the old predigree model, New recommendation to reduce study load Malayalam news - Malayalam Tv9

Higher Secondary Courses : പ്ലസ്ടു കോഴ്സുകൾ പഴയ പ്രീഡി​ഗ്രി മാതൃകയിലേക്കോ? പഠനഭാരം കുറയ്ക്കാൻ പുതിയ ശുപാർശ

Plus two courses to the old pre-Digree model: ഒരുവിഷയം അധികമായി പഠിക്കാൻ താത്‌പര്യമുള്ള വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് സ്കോൾ കേരളയിൽ രജിസ്റ്റർചെയ്തു പഠിക്കാനും പരീക്ഷയെഴുതാനും അവസരം നൽകാമെന്നും ശുപാർശയിലുണ്ട്.

Higher Secondary Courses : പ്ലസ്ടു കോഴ്സുകൾ പഴയ പ്രീഡി​ഗ്രി മാതൃകയിലേക്കോ? പഠനഭാരം കുറയ്ക്കാൻ പുതിയ ശുപാർശ
Published: 

19 Jul 2024 12:27 PM

തിരുവനന്തപുരം: പഴയ പ്രീഡിഗ്രി മാതൃകയിലേക്ക് പ്ലസ്ടു കോഴ്‌സുകൾ മാറ്റാനുള്ള ശുപാർയുമായി സർക്കാർ സമിതി. വിദ്യാർത്ഥികൾക്ക് ഇപ്പോഴുള്ള പഠനഭാരം കുറയ്ക്കാനാണ് ഈ നടപടി എടുക്കാൻ ശുപാർശ ചെയ്തത്. ഇപ്പോൾ ഒരു കോഴ്‌സിൽ നാലു വിഷയങ്ങളാണ് ഉള്ളത്. ഇത് മൂന്നായി കുറയ്ക്കണമെന്നാണ് ശുപാർശ. മുൻ ഹയർസെക്കൻഡറി ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയാണ് ഇതിനു പിന്നിൽ. ഒന്നാംഭാഷ ഇംഗ്ലീഷ്, രണ്ടാംഭാഷ മലയാളം ഉൾപ്പെടെയുള്ളവയാണ് നാലുവിഷയ കോമ്പിനേഷനിലുള്ളത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലേമുക്കാൽ വരെ തുടർച്ചയായി ക്ലാസിലിരിക്കണം ഇത്രയും പഠിക്കാനായി.

തുടർച്ചയായി ക്ലാസുകൾ നടക്കുന്നതിനാൽ ലൈബ്രറി ഉപയോഗം, സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങൾ കായികപരിശീലനം ഉൾപ്പെടെയുള്ളവയ്ക്ക് സമയം തികയുന്നില്ല. ഇത് കുട്ടികളുടെ സാമൂഹ്യവളർച്ചയേയും സ്വഭാവത്തേയും ആരോ​ഗ്യത്തേയും സ്വാധീനിക്കുന്നു.

ALSO READ : നീറ്റ് യു ജി ഫലം ഇനി കേന്ദ്രങ്ങൾ തിരിച്ച് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ഒരുവിഷയം അധികമായി പഠിക്കാൻ താത്‌പര്യമുള്ള വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് സ്കോൾ കേരളയിൽ രജിസ്റ്റർചെയ്തു പഠിക്കാനും പരീക്ഷയെഴുതാനും അവസരം നൽകാമെന്നും ശുപാർശയിലുണ്ട്. കോഴ്‌സ് ഘടന ഇങ്ങനെ മാറിയാൽ അധ്യയനസമയം കുറയ്ക്കാനാകും. ഇത് അഞ്ചുമണിക്കൂറായി ചുരുങ്ങും.1998-ലാണ് കോളേജുകളിൽനിന്നും പ്രീഡിഗ്രി മാറ്റി ഹയർസെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചത്. ഇംഗ്ലീഷിനും രണ്ടാംഭാഷയ്ക്കുംപുറമേ, മൂന്നുവിഷയ കോമ്പിനേഷൻ ഉള്ളതായിരുന്നു പ്രീഡിഗ്രി കോഴ്‌സ് . ഈ ഘടന ഹയർസെക്കൻഡറിയിലും വേണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല.

പ്ലസ് വൺ പ്രവേശനത്തിൽ പഞ്ചായത്തുകൾക്കുള്ള വെയിറ്റേജ് ഒഴിവാക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഇത്തരം സീറ്റുകൾക്കായി മാനേജ്‌മെന്റുകൾ വലിയ തുക വാങ്ങി അഡ്മിഷൻ നൽകും. ഇത് ഒഴിവാക്കാനും പട്ടികവിഭാഗം വിദ്യാർഥികൾക്ക് അർഹമായ അവസരം ഉറപ്പാക്കാനും അൺ-എയ്ഡഡ് സീറ്റുകളിലെ പകുതി അലോട്‌മെന്റ് ഏകജാലകം വഴിയാക്കണം എന്ന നിർദ്ദേശവുമുണ്ട്. എയ്ഡഡ്, അൺ-എയ്ഡഡ് ബാച്ചേതെന്നു തിരിച്ചറിയാതെ മാനേജ്‌മെന്റ് ക്വാട്ടയിൽ കുട്ടികൾ ചേരുന്നു. വലിയ തുക സംഭാവനയും ഫീസുമായി നൽകേണ്ടി വരുന്നു. ഇതും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ്.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം