5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plus One Trial Allotment: പ്ലസ് വണ്‍ അലോട്ട്‌മെന്റ് എങ്ങനെ അറിയാം? തിരുത്തലുകള്‍ നടത്തേണ്ടത് എങ്ങനെ?

പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 8434 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 6,600ഓളം അപേക്ഷകര്‍ കൂടുതലാണ്.

Plus One Trial Allotment: പ്ലസ് വണ്‍ അലോട്ട്‌മെന്റ് എങ്ങനെ അറിയാം? തിരുത്തലുകള്‍ നടത്തേണ്ടത് എങ്ങനെ?
shiji-mk
Shiji M K | Published: 29 May 2024 09:29 AM

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം അപേക്ഷയിലുള്ള തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ട്. അപേക്ഷ നല്‍കിയ സ്‌കൂളുകളും വിഷയങ്ങളും ഉള്‍പ്പെടെ ഈ അവസരത്തില്‍ മാറ്റാന്‍ സാധിക്കുന്നതാണ്. എങ്ങനെയാണ് ഫലം പരിശോധിക്കേണ്ടതെന്നും അതിന് ശേഷം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും പരിശോധിക്കാം.

ഫലം പരിശോധിക്കാന്‍ ചെയ്യേണ്ടത്

  • അഡ്മിഷന്‍ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ എന്ന ലിങ്കില്‍ കയറാം.
  • ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്യാം.
  • Trial Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം.
  • തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍ അല്ലെങ്കില്‍ ഉള്‍പ്പെടുത്തലുകള്‍ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
  • ഇതിന് ശേഷം തിരുത്തലുകള്‍ വരുത്താന്‍ കഴിയില്ല. എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ അത് സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറികളിലെ ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭ്യമാണ്.

സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാര്‍ഥികളാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകള്‍.

അതേസമയം, പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 8434 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 6,600ഓളം അപേക്ഷകര്‍ കൂടുതലാണ്. മലബാറില്‍ മാത്രം 5000 അപേക്ഷകള്‍ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സീറ്റ് പ്രതിസന്ധിയും രൂക്ഷമാകാനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ട്രയല്‍, ഒന്നാം അലോട്ടുമെന്റുകള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്തി മലബാര്‍ മേഖലകളില്‍ ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് സൂചന.