പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; റിസൾട്ട് നാളെ അറിയാം | Plus one supplementary allotment; The result will be known tomorrow Malayalam news - Malayalam Tv9

Plus One Allotment: പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; റിസൾട്ട് നാളെ അറിയാം

Updated On: 

07 Jul 2024 14:18 PM

Plus One Supplementary Allotment: ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 8 ന് രാവിലെ 10 മണി മുതൽ ജൂലൈ 9 ന് വൈകിട്ട് 4 മണി വരെ നടത്തുമെന്നാണ് വിവരം.

Plus One Allotment: പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; റിസൾട്ട് നാളെ അറിയാം
Follow Us On

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൻ്റെ ഭാ​ഗമായി ആദ്യ സപ്ലിമെന്ററി അലോട്ട്മെൻ്റ് വിവരങ്ങൾ പുറത്തു വരുന്നു. അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 8 ന് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിക്കുക എന്നാണ് വിവരം. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ഇതിൽ ഉൾപ്പെടും‌.

ഒരു ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെൻ്റിന് സംവണം അനുസരിച്ചുള്ള സീറ്റുകൾ പരിഗണിച്ചിട്ടുള്ളത്. ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 8 ന് രാവിലെ 10 മണി മുതൽ ജൂലൈ 9 ന് വൈകിട്ട് 4 മണി വരെ നടത്തുമെന്നാണ് വിവരം. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/ ലാണ് പ്രസിദ്ധപ്പെടുത്തുക.

ALSO READ : ആശങ്ക ഒഴിയാതെ മെഡിക്കൽ പ്രവേശനം; നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു

ഈ വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗ് ഇൻ എസ്ഡബ്ല്യുഎസ് ലെ സപ്ലിമെന്ററി അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിലൂടെ ഫലം ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം എത്തിച്ചേരണം. സ്കൂളുകളിൽ എത്തുമ്പോൾ ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ കയ്യിൽ കരുതാൻ മറക്കരുത്. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അഡ്മിഷൻ സമയത്ത് ലഭിക്കുന്നതാണ്. അത് അലോട്ട്മെൻ്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

അലോട്ട്മെൻ്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം എന്നും നിർബന്ധമുണ്ട്. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. തുടർ അലോട്ട്മെൻ്ററുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 12 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നും വിവരമുണ്ട്.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version