Plus One Supplementary Allotment: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Supplementary Allotment Application from Today: രാവിലെ 10 മണി മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്. ഏതെല്ലാം സ്‌കൂളുകളിലാണ് വേക്കന്‍സി ഉള്ളത് എന്ന കാര്യം രാവിലെ ഒമ്പത് മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. രാവിലെ 10 മണി മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്. ഏതെല്ലാം സ്‌കൂളുകളിലാണ് വേക്കന്‍സി ഉള്ളത് എന്ന കാര്യം രാവിലെ ഒമ്പത് മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ആര്‍ക്കെല്ലാം അപേക്ഷിക്കാം
ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോഴും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കിയിരുന്നു. തെറ്റുകള്‍ മാത്രമല്ല ഓപ്ഷനുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് മാറ്റം വരുത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങള്‍ തിരുത്തുന്നതിനോ ഓപ്ഷനുകള്‍ മാറ്റി നല്‍കുന്നതിനോ ഉള്ള അവസരം പകുതിയോളം വിദ്യാര്‍ഥികളും പ്രയോജനപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം.
പിഴവുകള്‍ തിരുത്താം
അപേക്ഷ പുതുക്കുന്നവര്‍ പിഴവുകള്‍ തിരുത്തി വേണം വീണ്ടും അപേക്ഷിക്കാന്‍. മെറിറ്റ് ക്വാട്ടയിലെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.
ഇക്കൂട്ടര്‍ അപേക്ഷിക്കേണ്ടതില്ല
ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍, അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ഥികള്‍, പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍. പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവര്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
സപ്ലിമെന്ററി അലോട്ട്‌മെന്ററി അലോട്ട്‌മെന്റ് അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in/ സന്ദര്‍ശിക്കുക.
അതേസമയം, മെറിറ്റില്‍ 41,222 സീറ്റാണ് ഒഴിവുള്ളത്. രണ്ടാം അലോട്മെന്റിനുശേഷം സ്പോര്‍ട്സ് ക്വാട്ടയില്‍ 3,172 സീറ്റും ബാക്കിയുണ്ട്. മാനേജ്മെന്റ്, കമ്മ്യൂണിറ്റി മെറിറ്റുകളിലെ 500ത്തോളം സീറ്റെങ്കിലും പൊതുമെറിറ്റിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ അരലക്ഷത്തോളം സീറ്റ് സപ്ലിമെന്ററി അലോട്ട്‌മെന്റിനുണ്ടാകും. ഈ വര്‍ഷത്തെ പ്ലസ്വണ്‍ പ്രവേശനം ജൂലൈ 31ന് അവസാനിക്കും. അവസാന സപ്ലിമെന്ററി അലോട്മെന്റ് പ്രകാരം 31ന് വൈകിട്ട് അഞ്ചുവരെ സ്‌കൂളില്‍ ചേരാനാകും.
Also Read: NEET UG Result: നീറ്റ് യുജി പുന:പരീക്ഷ ഫലം പുറത്ത്; പരീക്ഷ എഴുതിയ ആർക്കും ഫുൾ മാർക്കില്ല
പ്ലസ് വണ്‍ സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് സര്‍ക്കാര്‍ മലപ്പുറത്ത് താല്‍ക്കാലിക ബാച്ച് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് സീറ്റ് ക്ഷാമമില്ല എന്ന് മന്ത്രി നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം ഉണ്ടായത്. 15 വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനമുണ്ടായത്.
ക്ലാസ് നഷ്ടമാകുന്നവര്‍ക്ക് ബ്രിജ് കോഴ്സ് നല്‍കി വിടവ് നികത്തും. മലപ്പുറം ജില്ലയില്‍ ഐ ടി ഐ കോഴ്സുകളിലും അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലും സീറ്റുകളില്‍ ഇനിയും ഒഴിവുണ്ടെന്നാണ് വിവരം. താല്‍പര്യമുള്ളവര്‍ക്ക് മറ്റു കോഴ്സുകളിലും പ്രവേശനം നേടാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.