5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plus One Second Allotment: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഏത് ദിവസം?

Kerala Plus One Second Allotment Published: പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രവേശനം ലഭിച്ച സ്‌കൂളില്‍ നിന്നും അഡ്മിഷന്റെ സമയത്ത് ലഭിക്കും. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് ലഭിക്കുന്ന അലോട്ട്‌മെന്റില്‍ ഈ അലോട്ട്‌മെന്റ് ലെറ്ററിന്റെ ആവശ്യമില്ല.

Plus One Second Allotment: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഏത് ദിവസം?
plus-one-admission-2024
shiji-mk
Shiji M K | Published: 11 Jun 2024 19:24 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചെങ്കില്‍ സ്‌കൂളോ വിഷയമോ മാറാവുന്നതാണ്. മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ സീറ്റടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്.

അലോട്ട്‌മെന്റ് പരിശോധിക്കേണ്ടത് എവിടെ?

അലോട്ട്‌മെന്റ് ലഭിച്ചതിന്റെ വിശദ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ candidate login SWS ലെ second allot results എന്ന ലിങ്കിലൂടെ ലഭിക്കും. ഇതില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ second allot results ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ കാണിച്ചിരിക്കുന്ന സ്‌കൂളില്‍ പ്രവേശനം നേടേണ്ടതാണ്.

പ്രവേശനം എന്ന് മുതല്‍

ജൂണ്‍ 12ന് രാവിലെ 10 മുതല്‍ ജൂണ്‍ 13ന് വൈകീട്ട് 5 വരെയാണ് പ്രവേശനം ഉണ്ടാവുക. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും ഈ സമയത്തിനുള്ളില്‍ പ്രവേശനം നേടേണ്ടതാണ്. പ്രവേശന സമയത്ത് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈയില്‍ കരുതാനും മറന്നുപോകരുത്.

അഡ്മിഷന്‍ ലെറ്റര്‍

പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രവേശനം ലഭിച്ച സ്‌കൂളില്‍ നിന്നും അഡ്മിഷന്റെ സമയത്ത് ലഭിക്കും. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് ലഭിക്കുന്ന അലോട്ട്‌മെന്റില്‍ ഈ അലോട്ട്‌മെന്റ് ലെറ്ററിന്റെ ആവശ്യമില്ല. അലോട്ട്‌മെന്റ് ലെറ്ററില്‍ പറയുന്ന ഫീസ് മാത്രമാണ് ഓരോ വിദ്യാര്‍ഥിയും നല്‍കേണ്ടത്.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. രണ്ടാം അലോട്ട്‌മെന്റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടക്കുന്നതുകൊണ്ട് വിദ്യാര്‍ഥികള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ക്വാട്ടയില്‍ പ്രവേശനം തെരഞ്ഞെടുക്കണം. ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊന്നിലേക്ക് മാറാന്‍ സാധിക്കില്ല.

ഇതുവരെ പ്ലസ് വണിന് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്റി അലോട്ട്‌മെന്റിന് അപേക്ഷിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയതും കണ്‍ഫര്‍മേഷന്‍ നല്‍കാത്തതും കാരണം അഡ്മിഷന്‍ ലഭിക്കാതെ പോയവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.