5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plus One Seat: പ്ലസ് വൺ സീറ്റ് ക്ഷാമം; സമരം പ്രഖ്യാപിച്ച് എസ് എഫ് ഐ

SFI : അപേക്ഷകരുടെ എണ്ണം കുറച്ച് കാണിച്ച് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ വാദിക്കുകയാണെന്നാണ് സമരക്കാരുടെ വാദം. മലപ്പുറം ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം കുറച്ചുള്ള വിശദീകരണം എസ്എഫ്ഐ പോലും അംഗീകരിക്കുന്നില്ലെന്നത് മറ്റൊരു പ്രത്യേകത.

Plus One Seat: പ്ലസ് വൺ സീറ്റ് ക്ഷാമം; സമരം പ്രഖ്യാപിച്ച് എസ് എഫ് ഐ
aswathy-balachandran
Aswathy Balachandran | Published: 23 Jun 2024 16:40 PM

മലപ്പുറം: മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം ചർച്ചയായതോടെ സമരത്തിനൊരുങ്ങി എസ്. എഫ്.െഎ രം​ഗത്ത്. മന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് സമരം പ്രഖ്യാപിച്ചത്. നാളെ കലക്ടറേറ്റിലേക്ക് എസ് എഫ് ഐ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരത്തി സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം.

പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാ‍ർത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കുറച്ച് കാണിച്ച് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ വാദിക്കുകയാണെന്നാണ് സമരക്കാരുടെ വാദം. മലപ്പുറം ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം കുറച്ചുള്ള വിശദീകരണം എസ്എഫ്ഐ പോലും അംഗീകരിക്കുന്നില്ലെന്നത് മറ്റൊരു പ്രത്യേകത.

ALSO READ : കൊച്ചി അപകടം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, 12 പേർക്ക് പരിക്ക്

മിടുക്കർ പോലും സീറ്റ് കിട്ടാതെ പുറത്തായതോടെയാണ് വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്ഐയും സമരം ചെയ്യാൻ നിർബന്ധിതരായത്. സമരം ഏറ്റെടുക്കുമെന്ന് ലീഗും പ്രതികരിച്ചിട്ടുണ്ട്. ഇടത് വിദ്യാർത്ഥി സംഘടനകൾ പോലും സമരത്തിന് ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് വിളിച്ചത്. മറ്റ് ജില്ലകളിൽ കുട്ടികൾ കുറവായ ബാച്ചുകൾ മലബാറിലേക്ക് മാറ്റുക എന്നതാണ് ഇതിനുള്ള പോംവഴി. കുട്ടികൾ കുറവായ 129 ബാച്ചുകൾ മറ്റ് ജില്ലകളിലുണ്ടെന്നാണ് വാദം.

ബാച്ച് ട്രാൻസ്ഫറിന് പുറമെ മലപ്പുറത്ത് ഇനിയും താൽക്കാലിക ബാച്ച് അനുവദിക്കാനും സർക്കാർ തയ്യാറാകുമോ എന്നാണ് വിദ്യാർത്ഥികൾ കാത്തിരിക്കുന്നത്. അൺ എയ്ഡഡ് സ്കൂളുകളിലെയും ഐടിഐയിലെയും പോളി ടെക്നിക്കിലെയും സീറ്റുകൾ ചേർത്ത് മലബാറിൽ ആവശ്യത്തിന് സീറ്റുണ്ടെന്നായിരുന്നു മന്ത്രിയുടെ ആദ്യ നിലപാട്.