Plus One Seat Issue: ഒടുവിൽ സർക്കാർ സമ്മതിച്ചു, പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക ബാച്ച് അനുവദിക്കും

Temporary Plus One Batches in Malappuram: വിഷയം പഠിക്കാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും മലപ്പുറം റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെട്ട രണ്ടംഗ സമിതിയെ നിയോഗിക്കാനും തീരുമാനം ഉണ്ട്. ആവശ്യമെങ്കിൽ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Plus One Seat Issue: ഒടുവിൽ സർക്കാർ സമ്മതിച്ചു, പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക ബാച്ച് അനുവദിക്കും

Educational Minister V Sivankutty

Published: 

26 Jun 2024 07:56 AM

തിരുവനന്തപുരം: പ്ലസ് വൺ സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് വിരാമമിട്ട് ഒടുവിൽ സർക്കാർ മലപ്പുറത്ത് താൽക്കാലിക ബാച്ച് അനുവദിച്ചു. സംസ്ഥാനത്ത് സീറ്റ് ക്ഷാമമില്ല എന്ന് മന്ത്രി നടത്തിയ പ്രസ്ഥാവനയുടെ ചുവടുപിടിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചകളിലാണ് തീരുമാനം ഉണ്ടായത്. മലപ്പുറത്ത് സർക്കാർ സ്‌കൂളുകളിൽ പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്. 15 വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം പഠിക്കാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും മലപ്പുറം റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെട്ട രണ്ടംഗ സമിതിയെ നിയോഗിക്കാനും തീരുമാനം ഉണ്ട്. ആവശ്യമെങ്കിൽ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടംഗ സമിതി ജൂലൈ അഞ്ചിനകം സർക്കാറിന് റിപോർട്ട് നൽകാനും നിർദ്ദേശമുണ്ട്. ഇതിനുശേഷം തുടർനടപടി സ്വീകരിക്കും. പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും വൃക്തമാക്കി.

ALSO READ : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ

ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിജ് കോഴ്‌സ് നൽകി വിടവ് നികത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിൽ ഐ ടി ഐ കോഴ്‌സുകളിലും അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലും സീറ്റുകളിൽ ഇനിയും ഒഴിവുണ്ടെന്നാണ് വിവരം. താൽപര്യമുള്ളവർക്ക് മറ്റു കോഴ്‌സുകളിലും പ്രവേശനം നേടാമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് 7478, പാലക്കാട് 1757, കാസർകോട് 252 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ സീറ്റുകൾ കുറവുള്ളത്. ബാക്കി ജില്ലകളിൽ സപ്ലിമെന്ററി അലോട്ട്‌മെന്റോടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് നിലവിലെ നി​ഗമനം. സപ്ലിമെന്റററി അലോട്ട്‌മെന്റിനു ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കും. പുതുതായി നിയോഗിക്കുന്ന സമിതിയുടെ റിപോർട്ട് പ്രകാരമാകും അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു