Plus One admission : ഇനി പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയ്ക്കും ഏകജാലകം
Plus one admission Single window for community quota : ചില മാനേജ്‌മെന്റുകൾ സാമുദായിക മാനദണ്ഡം അനുസരിക്കുന്നില്ലെന്നും അത് അട്ടിമറിക്കുന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനേ തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്

പ്രതീകാത്മക ചിത്രം (Image Credits: Gettyimages)
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ പ്ലസ് വൺ പ്രവേശനത്തിന് പല ക്വാട്ടകളുണ്ടെങ്കിലും അതിൽ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് ഏകജാലക സംവിധാനം ഇല്ലായിരുന്നു. എന്നാൽ ഇനി കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയന വർഷം മുതൽ ഏകജാലകം വഴിയാകും എന്ന അറിയിപ്പ് എത്തിയിരിക്കുന്നു.
നിലവിലെ സംവിധാനം അനുസരിച്ച് സ്കൂളുകളിലാണ് കമ്മ്യൂണിറ്റി അപേക്ഷിക്കേണ്ടത്. സ്കൂൾ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നതും മറ്റ് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുന്നതും. ഈ രീതി പൂർണമായും അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.
ALSO READ – റെയിൽവേ പരീക്ഷ പാസായാൽ കിട്ടുന്ന കൂടിയ ശമ്പളവും കുറഞ്ഞ ശമ്പളവും അറിയണോ?
പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ അതത് സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത് എന്നാണ് വിവരം. മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിലെ കുട്ടികൾക്കേ ഈ സീറ്റിൽ പ്രവേശനം നൽകാൻ ചട്ടമുള്ളൂ.
എന്നാൽ, ചില മാനേജ്‌മെന്റുകൾ സാമുദായിക മാനദണ്ഡം അനുസരിക്കുന്നില്ലെന്നും അത് അട്ടിമറിക്കുന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനേ തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത് എന്നാണ് വിവരം. ഇത്തവണ പ്ലസ്‌വൺ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയിൽ ഉൾപ്പെട്ടിരുന്നത് എന്നാണ് കണക്ക്. ഇതിൽ 21,347 സീറ്റിൽ പ്രവേശനം നടന്നിരുന്നു. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.