പി.എച്ച്ഡി. പൊതുപ്രവേശന പരീക്ഷ: പാവപ്പെട്ട കുട്ടികൾക്ക് തിരിച്ചടിയോ

പി.എച്ച്ഡി. പ്രവേശനത്തിനുള്ള പരീക്ഷകൾക്ക് നല്ല ​ഗുണങ്ങൾ ഏറെ ഉണ്ടെന്ന് പറഞ്ഞാലും ഇതിൽ പ്രശ്നങ്ങൾ ഏറെ ഉണ്ട്.

പി.എച്ച്ഡി. പൊതുപ്രവേശന പരീക്ഷ: പാവപ്പെട്ട കുട്ടികൾക്ക് തിരിച്ചടിയോ
Updated On: 

26 Apr 2024 12:06 PM

തൃശ്ശൂർ: കേന്ദ്രീക്രതമായി പരീക്ഷകൾ നടത്തുന്നതിന് എതിരേ പ്രതിഷേധം തുടരുന്നതിനെതിരേ ഇരുട്ടടിയാകുന്നു പി.എച്ച്ഡി. പ്രവേശനത്തിനുള്ള പരീക്ഷയും.
യു.ജി.സി. നെറ്റ് പരീക്ഷയ്ക്കൊപ്പം പി.എച്ച്ഡി. പ്രവേശനത്തിനുള്ള പരീക്ഷയും കേന്ദ്രീകൃതമായി നടത്തുന്നതിൽ ഇപ്പോൾ എതിർപ്പ് ശക്തമാകുന്നു. അക്കാദമിക ഗവേഷണത്തിന്റെ നിലവാരക്കുറവ് പരിഹരിക്കാനാണ് നടപടി എന്നാണ് യു.ജി.സി. പറഞ്ഞിരുന്നത്.

നല്ല ​ഗുണങ്ങൾ ഏറെ ഉണ്ടെന്ന് പറഞ്ഞാലും ഇതിൽ പ്രശ്നങ്ങൾ ഏറെ ഉണ്ട്. സദ്ഫലങ്ങൾ ഉണ്ടെങ്കിലും സാർവത്രികമായി ഇത് ഗവേഷണ വിദ്യാഭ്യാസത്തെ ബാധിക്കും എന്നാണ് വിമർശനം ഉയരാൻ കാരണം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം സർവകലാശാലകളിൽ പല സമയത്താണ് പരീക്ഷകൾ നടത്തുന്നതും ഫലം വരുന്നതും എന്നതാണ്‌. രാജ്യത്ത് പല ഇടങ്ങളിലേയും പല തരത്തിൽ ഫലങ്ങൾ വരുന്ന സർവ്വകലാശാലകളിൽ നിന്നു വരുന്നവർക്ക് ഇത് ബുദ്ധിമൂട്ട് ഉണ്ടാക്കും.
ഈ സാഹചര്യത്തിൽ ഒരു വർഷം മാത്രം കാലാവധിയുള്ള ഈ പരീക്ഷാ വിജയം കുട്ടികളുടെ അവസരത്തെ ബാധിക്കും.

മറ്റൊന്ന്‌, സർവകലാശാലകളുടെ പരമാധികാരം സംബന്ധിച്ചുള്ളതാണ്. ഇപ്പോൾ സർവ്വകലാശാലകളുടെ അധികാരം അവരുടെ കയ്യിൽ തന്നെയാണ് ഉള്ളത്. എന്നാൽ ഇത് വന്നതിനു ശേഷം അക്കാദമിക സ്വാതന്ത്ര്യം യു.ജി.സി.യിൽ കേന്ദ്രീകൃതമാകും എന്നത് മറ്റൊരു പാരയാകും.

ഗവേഷണം എന്നത് കേവലം യാന്ത്രികമായി ചെയ്യുന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സാഹചര്യങ്ങളും അവസരങ്ങളും അറിവ് ഉത്‌പാദനത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണ് അത്. കൂടാതെ റിസൾട്ട് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യവുമാണ്. ഒരു പ്രത്യേക സർവകലാശാലയുടെ കീഴിൽ പ്രത്യേക ഗൈഡിനു കീഴിൽ പ്രത്യേക വിഷയത്തിൽ ഗവേഷണം നടത്താനുള്ള അവസരമാണ് അക്കാദമികമായി ഉണ്ടാകേണ്ടത്. ഇതിനു സാധിക്കാതെ വരുമെന്നത് പരിമിതിയാണ്.

ഫീസിനത്തിലും മറ്റുമുണ്ടാകും. ഫാസിൽ വലിയ വർധന ഉണ്ടാകും. ഇത് ഏറെ ബാധിക്കുന്നത് പാവപ്പെട്ട വിദ്യാർഥികളെ ബാധിക്കുമെന്നും പരക്കെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. സംവരണ വിഭാഗങ്ങൾക്കും ഈ പുതിയ രീതി വലിയ തോതിൽ തിരിച്ചടി ആകാൻ ഇടയുണ്ട്.

സാമൂഹികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ കണക്കിലെടുക്കാനുള്ള പരിമിതിയാണ് പ്രകടമായ പോരായ്മയെന്ന് വിദ്യാഭ്യാസ വിദഗ്‌ധനായ ഡോ. അമൃത് ജി. കുമാർ പറയുന്നു.

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പി.എച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ എട്ടു മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്നോ മറ്റേതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കാണ് അവസരം. അംഗീകൃത ഏജന്‍സികളുടെ അക്രഡിറ്റേഷനുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഇതേ യോഗ്യത നേടിയവരെയും പരിഗണിക്കും.

സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. മെയ് 17, 18 തീയതികളിലാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫീസും( 1225 രൂപ, എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 610 രൂപ) ഓണ്‍ലൈനില്‍ അടയ്ക്കാം.

സംസ്‌കൃത സർവകലാശാല അഡ്മിഷന്‍ : മേയ് അഞ്ചുവരെ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ കേന്ദ്രത്തിലും വിവിധ പ്രാദേശിക കാംപസുകളിലും 2024-25 അധ്യയന വർഷത്തെ എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം.എ./എം.എസ്‌സി./എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകും.

സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്