5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oman Indian School Recruitment 2025: ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക ഒഴിവ്; 1,11,000 വരെ ശമ്പളം; 15നകം അപേക്ഷിക്കാം

Oman Indian School Teachers Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 300 മുതൽ 350 ഒമാൻ റിയാൽ വരെ ശമ്പളം ലഭിക്കും. 

Oman Indian School Recruitment 2025: ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക ഒഴിവ്; 1,11,000 വരെ ശമ്പളം; 15നകം അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 10 Apr 2025 10:52 AM

ഒമാൻ ഇന്ത്യൻ സ്‌കൂൾ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഡെപെക് മുഖേനയാണ് നിയമനം. വൈസ് പ്രിൻസിപ്പൽ , സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകൻ, സെക്കൻഡറി ഗണിത അധ്യാപകൻ, പ്രൈമറി ഇംഗ്ലീഷ് അധ്യാപകൻ, പ്രൈമറി ഗണിത അധ്യാപകൻ, സെക്കൻഡറി ഫിസിക്‌സ് അധ്യാപകൻ, സെക്കൻഡറി ഐസിടി അധ്യാപകൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

അപേക്ഷ നൽകുന്നവരുടെ പ്രായം 40 വയസിൽ കവിയരുത്. നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 300 മുതൽ 350 ഒമാൻ റിയാൽ വരെ ശമ്പളം ലഭിക്കും. അതായത് ഏകദേശം 67,000 – 78,000 ഇന്ത്യൻ രൂപ. വൈസ് പ്രിൻസിപ്പലിന് 500 ഒമാൻ റിയാൽ (1,11,734 ഇന്ത്യൻ രൂപ) വരെ പ്രതിമാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, വിസ, ടിക്കറ്റ് ഉൾപ്പടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി ഏപ്രിൽ 15-നോ അതിനുമുമ്പോ career@odepc.in എന്ന ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുക. ഇ-മെയിലിന്റെ സബ്ജക്റ്റ് ലൈനിൽ ‘Oman School Vacancies 2025’ എന്ന് നിർബന്ധമായും കൊടുത്തിരിക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ALSO READ: യുഎഇയിൽ 100 മെയിൽ നഴ്സ് ഒഴിവ്; 1,17,000 വരെ ശമ്പളം, നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

തസ്തിക, യോഗ്യത:

1. വൈസ് പ്രിൻസിപ്പൽ (സ്ത്രീകൾക്ക് മാത്രം)

  • ഇംഗ്ലീഷ്/ഗണിതം/ശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.
  • വൈസ് പ്രിൻസിപ്പലായി കുറഞ്ഞത് 5 വർഷത്തെ പരിചയം.
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.
  • കേംബ്രിഡ്‌ജ് പാഠ്യപദ്ധതിയെക്കുറിച്ചുള്ള അറിവ് അഭികാമ്യം.

2. സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകൻ

  • ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.
  • അഞ്ച് വർഷത്തെ പരിചയം അനിവാര്യം. അതിൽ IGCSE / AS അല്ലെങ്കിൽ A ലെവലിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.

3. പ്രൈമറി ഇംഗ്ലീഷ് ടീച്ചർ (സ്ത്രീകൾ മാത്രം)

  • ഇംഗ്ലീഷിൽ ബിരുവും ബി.എഡും ഉണ്ടായിരിക്കണം.
  • പ്രൈമറി തലത്തിൽ 2 വർഷത്തെ പരിചയം
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.

4. സെക്കൻഡറി ഗണിത അധ്യാപകൻ

  • ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.
  • അഞ്ച് വർഷത്തെ പരിചയം അനിവാര്യം. അതിൽ IGCSE / AS അല്ലെങ്കിൽ A ലെവലിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.

5. പ്രൈമറി ഗണിത അധ്യാപകൻ (സ്ത്രീകൾക്ക് മാത്രം)

  • ഗണിതശാസ്ത്രത്തിൽ ബിരുദം ബി.എഡും ഉണ്ടായിരിക്കണം.
  • പ്രൈമറി തലത്തിൽ 2 വർഷത്തെ പരിചയം
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.

6. സെക്കൻഡറി ഫിസിക്‌സ് അധ്യാപകൻ

  • ഫിസിക്‌സിൽ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.
  • അഞ്ച് വർഷത്തെ പരിചയം അനിവാര്യം. അതിൽ IGCSE / AS അല്ലെങ്കിൽ A ലെവലിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.

7. സെക്കൻഡറി ഐസിടി അധ്യാപകൻ

  • കമ്പ്യൂട്ടർ സയൻസിൽ ബിരുദം വിദ്യാഭ്യാസത്തിൽ ബിരുദം
  • അഞ്ച് വർഷത്തെ പരിചയം അനിവാര്യം. അതിൽ IGCSE / AS അല്ലെങ്കിൽ A ലെവലിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.

8. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ

  • ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം/ ബിരുദാനന്തര ബിരുദം
  • സിബിഎസ്ഇ സ്‌കൂളുകളിൽ പിഇടി ആയി കുറഞ്ഞത് 5 വർഷത്തെ പരിചയം.
  • ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം.